ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍.

റിപ്പോര്‍ട്ട് തയ്യാറാക്കിയത് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗയ്ന്‍സ്റ്റ് ഹേറ്റ് എന്നീ സംഘടനകള്‍ സംയുക്തമായി… പ്രസാധനം – എ പി സി ആര്‍ കേരള ചാപ്റ്റര്‍, വിവര്‍ത്തനം – പി കെ ജാസ്മി

ക്രിസ്തീയ വിശ്വാസികള്‍ക്കെതിരായ ആക്രമണ പരമ്പര

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള അക്രമം ഇപ്പോള്‍ രാജ്യവ്യാപകമായ ഒന്നായി മാറിയിരിക്കുകയാണ്, ഇതിനോടൊപ്പം തന്നെ ചേര്‍ത്ത് വെക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ് ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമവും പ്രതികാര നടപടികളും. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങളെ അവഗണിക്കുന്നു.

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍, എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടത്തുന്ന അതിക്രമ സംഭവങ്ങള്‍ പതിവായി രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, അവ മാധ്യമങ്ങളോ, മനുഷ്യാവകാശ സംഘങ്ങളോ പോലും വലിയതോതില്‍ പരിഗണനാ വിഷയമാക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ പള്ളികള്‍ക്കെതിരായ സമീപകാല ആക്രമണങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചും വിദ്വേഷ പ്രസംഗങ്ങളെ കുറിച്ചും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും, പ്രത്യേകിച്ച് ഛത്തീസ്ഗവിഡില്‍ നിന്നും കര്‍ണാടകയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഈ വസ്തുതാ വിവരണ റിപ്പോര്‍ട്ട് ടീമിലെ അംഗങ്ങളായ പ്രശാന്ത് ടണ്ടന്‍ (സീനിയര്‍ ജേര്‍ണലിസ്റ്റ്), നദീം ഖാന്‍ (United Against Hate), ശ്രീമതി മിനാക്ഷി സിംഗ് (Unity of Compassion), ലെയ്ഖ് അഹ്മദ് ഖാന്‍ ((United Against Hate), അലിഷന്‍ സഫ്രി (പത്രപ്രവര്‍ത്തകന്‍) എന്നിവരടങ്ങുന്ന ടീം റൂര്‍ക്കി സന്ദര്‍ശിച്ചു. സൈറ്റിലേക്കുള്ള ഞങ്ങളുടെ നേരിട്ട സന്ദര്‍ശനത്തിലൂടെയും, ക്രിസ്ത്യന്‍ സമുദായ അംഗങ്ങളോടും, ക്രിസ്ത്യാനികളല്ലാത്ത സമൂദായ അംഗങ്ങളുമായുമുള്ള കൂടിക്കാഴ്ച, ചര്‍ച്ച എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്.

റൂര്‍ക്കി ചര്‍ച്ച് ആക്രമണം

ഒകേ്‌ടോബര്‍-3-2020 ‘ഇരുനൂറിലധികം ആളുകള്‍ റൂര്‍ക്കിയിലെ (ഉത്തരാഖണ്ഡിലെ) ഒരു പള്ളിയിലേക്ക് അതിക്രമിച്ച് കയറി, പരിസരം നശിപ്പിക്കുകയും ഞായറാഴ്ച പ്രാര്‍ഥനക്കായി അവിടെ ഒത്തുകൂടിയ ആളുകളെ ആക്രമിക്കുകയും ചെയ്തു.’

ശ്രീമതി സാദനാ ലാന്‍സ് തന്റെ പതിവ് ഞായാറാഴ്ച്ച് പ്രാര്‍ഥനകള്‍ക്കായി രാവിലെ 9:30നോട് കൂടിയാണ് വീട്ടില്‍ നിന്നിറങ്ങിയത്. സാദനയക്കും അവരുടെ രണ്ട് പെണ്‍മക്കള്‍ക്കും അത് അസാധാരാണമായ ദിവസമായിരുന്നു. പള്ളിയുടെ പരിസരത്ത് അസാധാരണമായ നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആ കുടുംബത്തിന് മനസ്സിലാകുന്നതിന് മുമ്പ്, 250 മുതല്‍ 300 വരെ ആളുകളുള്ള ഒരു കൂട്ടം പള്ളി ആക്രമിക്കുകയായിരുന്നു.

ഇരകളുടെ സാക്ഷ്യമൊഴികള്‍

* ആള്‍ക്കൂട്ട ആക്രമണം നടക്കുമ്പോള്‍ 12 പേര്‍ മാത്രമാണ് പള്ളിയില്‍ ഉണ്ടായിരുന്നത്. 50 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരാള്‍ പാസ്റ്ററുടെ ഇളയ മകളായ പേള്‍ ലാന്‍സിനെ പിന്നില്‍ നിന്ന് തോളില്‍ കൈവച്ചു, 30-ഓളം വയസ്സുള്ള ഉയരമുള്ള ഒരാള്‍ അവളെ പീഡിപ്പിക്കുകയും, ആ കൂട്ടത്തിലെ ചില സ്ത്രീകള്‍ അവളെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതിനിടയില്‍ അവര്‍ അവളുടെ ഫോണും തട്ടിയെടുത്തു. ‘ഞാന്‍ ആ പുരുഷന്മാരെ ഒരിക്കലും കണ്ടിട്ടില്ല. സ്ത്രീകള്‍ എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോള്‍ അവര്‍ എന്നെ മുറുകെ പിടിച്ചു, ആ മനുഷ്യന്‍ എന്റെ ഫോണ്‍ മോഷ്ടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു,’ പേള്‍ ആരോപിച്ചു.

* ചര്‍ച്ചിലെ സഹായിയാ രജത്കുമാറിനെ ആ ആള്‍ക്കൂട്ടം ഇരുമ്പ് വടികൊണ്ടാണ് ആക്രമിച്ചത്. തലയില്‍ പല തവണ ഇരുമ്പ് വടികൊണ്ട് അടികൊണ്ട ഇയാള്‍ മാരകമായ പരിക്കുകളോടെയാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടത്. ‘അവര്‍ എന്റെ പുറകില്‍ പിടിച്ച് വലിച്ചിഴക്കുകയും അതിനിടയില്‍ തന്നെ തലയിലും മുഖത്തും അടിച്ചു കൊണ്ടുമിരുന്നു, തലയില്‍ ഇരുമ്പുവടികൊണ്ട് അടികിട്ടിയ ശേഷം എന്റെ ബോധം നഷ്ടപെട്ടു”. ഇത് പറയുമ്പോള്‍ രജത്തിന്റെ മുഖവും വലത്തെ കണ്ണും സാരമായി മുറിവേറ്റ് വീര്‍ത്ത നിലയിലാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

* ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും, ഒരു സ്വകാര്യ സ്ഥലത്ത് നിയമത്തിനതീതമായാണ് സഭ പ്രവര്‍ത്തിക്കുന്നതെന്നുമാണ് ആക്രമണം നടത്തിയ ആള്‍ക്കൂട്ടത്തിന്റെ ആരോപണം. എന്നാല്‍, പാസ്റ്ററുടെ കുടുംബം ഈ ആരോപണങ്ങള്‍ പൂര്‍ണമായി തള്ളികളയുകയും, സൊസൈറ്റി ആക്ടിന് കീഴില്‍ ഇന്ത്യയിലെ ഫുള്‍ ഗോസ്പല്‍ ഫെലോഷിപ്പില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് പറയുകയും ചെയ്തു. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ കുടുംബം അവരുടെ ഭൂമി വില്‍പന കരാര്‍ ഉടമ്പടി പങ്കുവെച്ചു. ഡിക്കന്‍സ് റോക്‌വെല്‍ ലാന്‍സ്, 1988ല്‍ റൂര്‍ക്കിയില്‍ ചെറിയ പള്ളി പണിതപ്പോള്‍ മുതല്‍ 2020 സെപ്റ്റംബറില്‍ കോവിഡ്-19 മൂലം മരിക്കുന്നതുവരെ ഹൗസ് ഓഫ് പ്രെയേഴ്‌സിന്റെ പാസ്റ്ററായിരുന്നു. 2010 വരെ കുടുംബം പള്ളിയില്‍ താമസിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ജീവിതകാലത്ത് സഭ ഒരിക്കലും അത്തരമൊരു ഭീഷണി നേരിട്ടിട്ടില്ല. പാസ്റ്ററുടെ മരണശേഷം സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. 4 മാസത്തിലേറെയായി, കോവിഡ് സാഹചര്യം കാരണം പള്ളി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഭാര്യ സാധന അടുത്തിടെ 2021 ജനുവരിയില്‍ വീണ്ടും പ്രാര്‍ഥനാ സേവനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് തൊട്ടുപിന്നാലെ അത് വീണ്ടും അടച്ചുപൂട്ടി. ‘വളരെ കുറച്ച് ആളുകള്‍ മാത്രമേ പ്രാര്‍ത്ഥന യോഗങ്ങളില്‍ പങ്കെടുക്കാറുള്ളൂ, 30 ഓളം ആളുകള്‍ ഓണ്‍ലൈന്‍ സെഷനുകളില്‍ പങ്കെടുക്കുന്നു. മുമ്പ്, എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ 200 ല്‍ അധികം ആളുകള്‍ പള്ളിയില്‍ പങ്കെടുത്തിരുന്നു, പക്ഷേ ഒരിക്കലും ഞങ്ങള്‍ പുറത്തുനിന്നുള്ളവരെ ക്ഷണിച്ചിട്ടില്ല,’ അവര്‍ പറഞ്ഞു.

* ഞായറാഴ്ച ആള്‍ക്കൂട്ട ആക്രമണത്തിന് മുമ്പ് കുറഞ്ഞത് നാല് തവണയെങ്കിലും തങ്ങളുടെ കുടുംബം ചര്‍ച്ചിന് ചുറ്റുമുള്ള സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്ന് മൂത്ത മകള്‍ ഇവാ ലാന്‍സ് ആരോപിച്ചു. ‘ആക്രമണത്തിന് മുമ്പ് ബുധനാഴ്ച ഞങ്ങളെ പിന്തുടര്‍ന്ന അജ്ഞാതരായ ആളുകളുടെ പക്കല്‍ നിന്നും ക്രിസ്ത്യന്‍ വിരുദ്ധ ഭീഷണികള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അവര്‍ ഞങ്ങള്‍ക്കെതിരെ ആളുകളെ മതം മാറ്റുന്നുണ്ടെന്ന് അരോപണം ഉന്നയിക്കുകയും, അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാന്‍ റൂറല്‍ എസ്.പിക്ക് ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു ഇ-മെയില്‍ അയച്ചു, ഒകേ്‌ടോബര്‍ രണ്ടിന് സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോയി ഔപചാരികമായി പരാതി രജിസ്റ്റര്‍ ചെയ്തു. ഞങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒരു സഹായവും ലഭിച്ചില്ല. ആക്രമണം നടന്ന ദിവസം പോലും ഞങ്ങള്‍ പൊലീസിനെ വിളിച്ചുകൊണ്ടിരുന്നു, പക്ഷേ ആള്‍ക്കൂട്ട ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ വന്നത്, ‘ ഇവാ ലാന്‍സ് പറഞ്ഞു.

* സാധാരണയായി ഞായറാഴ്ച പ്രാര്‍ഥനാ ശുശ്രൂഷകള്‍ രാവിലെ 10 മണിക്ക് ആരംഭിക്കുമെന്ന് ഇവാ അറിയിച്ചു. കൃത്യം ഈ സമയത്ത് ആള്‍ക്കൂട്ടം പള്ളിയില്‍ പ്രവേശിച്ചു. കസേരകള്‍, ഭിത്തികള്‍, മതചിഹ്നങ്ങള്‍, ബോര്‍ഡുകള്‍, സംഗീതോപകരണങ്ങള്‍ എന്നിവയെല്ലാം അവര്‍ നശിപ്പിച്ചു. ഏകദേശം 250-300 പേരുള്ള ആള്‍ക്കൂട്ടം, അതില്‍ നാലിലൊന്ന് സ്ത്രീകളായിരുന്നു. പള്ളി ആക്രമിച്ചപ്പോള്‍ ആദ്യമവര്‍ അവര്‍ സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ചു. ‘അവരൂടെ പക്കല്‍ വടികളും ഇരുമ്പ് ദണ്ഡുകളുമുണ്ടായിരുന്നു. അവര്‍ ജയ് ശ്രീറാം, ഹര്‍ഹര്‍ മഹാദേവ് തുടങ്ങിയ മത മുദ്രാവാക്യങ്ങള്‍ ജപിച്ചു,’ സാധന പറഞ്ഞു.

* അവര്‍ എന്റെ മുടി വലിച്ചിട്ട് അടിച്ചു. അവര്‍ എന്റെ ഭര്‍ത്താവ് സുമിത്തിനെ ആക്രമിക്കുകയും ഡി.വി.ആര്‍ (സിസിടിവിയുടെ റെകോര്‍ഡര്‍) കൈമാറാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്തു. ഒരാള്‍ ഡി.വി.ആര്‍ എടുത്ത് ഓടിപ്പോയി, ”അക്ഷി പറഞ്ഞു.

സമീപവാസികളുടെ സാക്ഷിമൊഴി

* വസ്തുതാന്വേഷണ സംഘം ലാന്‍സ് കുടുംബത്തിന്റെ അയല്‍വായികളായ ആളുകളോടും സംസാരിച്ചു. അവര്‍ക്ക് പ്രധാനമായും ഹിന്ദുക്കളും ഒരു മുസ്‌ലിം കുടുംബവും അടങ്ങുന്ന പൂര്‍ണ പിന്തുണയുള്ള ഒരു പരിസര നിവാസികളാണ് ഉള്ളത്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ സാധന ലാന്‍സിന്റെ അയല്‍വാസികള്‍ പുറത്തിറങ്ങി ലാന്‍സ് കുടുംബത്തിന് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചു. വിരമിച്ച ഐ.ഐ.ടി റൂര്‍ക്കി ഉദ്യോഗസ്ഥനായ ആര്‍.കെ ശര്‍മ അവരുടെ അടുത്ത അയല്‍ക്കാരനാണ്-അയാള്‍ ലാന്‍സിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. അവളുടെ വീടിന് പിന്നില്‍ താമസിക്കുന്ന മിസ്റ്റര്‍ അലാം ഡി.ആര്‍ ലാന്‍സിനെ അനുസ്മരിച്ചു, അദ്ദേഹം എത്രമാത്രം സഹകരണവും സന്തോഷവും നല്‍കുന്ന വ്യക്തിയായിരുന്നുവെന്നും അയാള്‍ സ്മരിച്ചു.

* ലാന്‍സിന്റെ അതേ വഴിയില്‍ താമസിക്കുന്ന ആര്‍തി അറോറ ഞങ്ങളോട് പറഞ്ഞു, ‘ഞങ്ങള്‍ ഇവിടെ ഒരു കുടുംബത്തെപ്പോലെയാണ് ജീവിക്കുന്നത്’. മതപരിവര്‍ത്തന ആരോപണവുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ (ലാന്‍സ് കുടുംബം) അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും യു.പി പൊലീസിലെ റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്‌പെക്ടറായ സാധന ലാന്‍സിന്റെ മറ്റൊരു അയല്‍വാസിയായ രാജ് സിംഗ് പറഞ്ഞു.

* അയല്‍വാസികളായ യോഗേഷ് ചന്ദ്രയും ഗോപാല്‍ റായ് അറോറയും ലാന്‍സ് കുടുംബത്തെ പിന്തുണച്ച് സമാനമായ വികാരങ്ങള്‍ പങ്ക് വെച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഒരു സ്ത്രീ പാസ്റ്ററുടെ കുടുംബത്തിനെതിരെ ഒരു എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഐ.പി.സി-153 (മതപരമായ പൊരുത്തക്കേട് പ്രോത്സാഹിപ്പിക്കല്‍), 395 (ഡാക്കോയിറ്റി) 120 ബി (ക്രിമിനല്‍ ഗൂഡാലോചന), എന്നീ നിരവധി ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് ഈ ക്രിസ്ത്യന്‍ കുടുംബത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ ആരോപണങ്ങള്‍ എല്ലാം നിരസിച്ചുകൊണ്ട് സാധന പറഞ്ഞു, ‘ഇതൊരു തെറ്റായ കേസാണ്. ഞാന്‍ ഒരു റിട്ടയേര്‍ഡ് സര്‍ക്കാര്‍ അധ്യാപികയാണ്, എന്റെ പെണ്‍മക്കള്‍ കുടുംബം പുലര്‍ത്താന്‍ ജോലി ചെയ്യുന്നു. ഞങ്ങള്‍ സംഭാവനകളൊന്നും എടുക്കുന്നില്ല, പള്ളിക്ക് ബാങ്ക് അക്കൗണ്ട് പോലുമില്ല. ആരും ആ സ്ത്രീക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തില്ല. ഞങ്ങള്‍ക്ക് അവളെ അറിയില്ല. രാവിലെ 8:45ന് ഞാന്‍ അവളെ ആക്രമിച്ചുവെന്നാണ് അവള്‍ ആരോപിച്ചത്. പക്ഷേ, ആ സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല എന്ന് എന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. നമുക്ക് അങ്ങിനെ ഒരു തട്ടിപ്പ് നടത്താന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ സാധന ചോദിക്കുന്നു. സിവില്‍ സൊസൈറ്റി അംഗങ്ങളും പത്രപ്രവര്‍ത്തകരും അടങ്ങുന്ന എ.പി.സി.ആര്‍, യു.എ.എച്ച്, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഫാക്റ്റ് ഫൈന്‍ഡിംഗ് ടീം 2021 ഒകേ്‌ടോബര്‍ 10ന് റൂര്‍ക്കി സന്ദര്‍ശിക്കുകയും ഇരകളായ മിസ് സാധന ലാന്‍സ് (പരേതനായ പാസ്റ്ററുടെ ഭാര്യ), അവരുടെ അയല്‍വാസികളെ കാണുകയും അവരുടെ സാക്ഷ്യങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. സംഘം നശിപ്പിക്കപ്പെട്ട പള്ളി സന്ദര്‍ശിക്കുകയും അക്രമാസക്തരായ ജനക്കൂട്ടം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ കാണുകയും ചെയ്തു.

കണ്ടെത്തലുകള്‍:

1. റൂര്‍ക്കിയിലെ ലാന്‍സ് കുടുംബത്തിന്റെ നേരത്തെ നല്‍കിയ പരാതികള്‍ നിലനില്‍ക്കെ തന്നെ പൊലീസ്, ആ കുടുംബത്തിനൊ പള്ളിക്കൊ ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തിയില്ല.

2. ആക്രമണം നടക്കുന്ന സമയത്ത് കുടുംബം പൊലീസിനെ അറിയിക്കുകയും പള്ളിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിക്കുകയും ചെയ്തു. എന്നാല്‍, ആക്രമണത്തിന് ശേഷം അക്രമാസക്തരായ ജനക്കൂട്ടം സ്വയം പിരിഞ്ഞുപോയപ്പോള്‍ മാത്രമാണ് പൊലീസ് സംഘം എത്തിയത്.

3. പ്രഥമ ദൃഷ്ടിയില്‍ തന്നെ ഈ ആക്രമണം ഒരു നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്റെ വ്യാജ ആഖ്യാനം നിര്‍മിക്കാന്‍ വളരെ ആസൂത്രിതമായി നടത്തിയ ഒന്നായി കാണപ്പെട്ടു. പ്രാര്‍ഥനാ ഹാളിന്റെ പ്രവേശന കവാടത്തില്‍ സി.സി.ടി.വി ക്യാമറ തകര്‍ക്കുന്നതും ഡി.വി.ആര്‍ എടുത്തുകളയുന്നതും തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാനുള്ള ആസൂത്രണവും ഈ ലക്ഷ്യത്തെ സൂചിപ്പിക്കുന്നു.

ക്രിസ്ത്യാനികള്‍ക്ക് നേരെ ഹിന്ദുത്വ ആള്‍ക്കൂട്ടം മൗഇല്‍ നടത്തിയ ആക്രമണം

10 ഒക്്‌ടോബര്‍ 2021 ഉത്തര്‍പ്രദേശിലെ മൗയില്‍, ഹിന്ദു മതത്തില്‍ നിന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഒരു ഹിന്ദുമത ഗ്രൂപ്പിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.

ബജ്‌റംഗ് ദളിന്റെയും ഹിന്ദു യുവവാഹിനിയുടെയും പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ഒരു ഹിന്ദുത്വ ആള്‍ക്കൂട്ടം ഒരു സാധാരണ പ്രാര്‍ഥനാ സഭയെ ആക്രമിച്ചു. തുടര്‍ന്ന് പുരോഹിതന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ വിശ്വാസികളെ സംഘം നിര്‍ബന്ധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവര്‍ നിര്‍ബന്ധിത ‘മതപരിവര്‍ത്തനം’ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഈ ആക്രമണം. എന്നാല്‍, തങ്ങള്‍ ഇവിടെ പതിവായി പ്രാര്‍ഥിച്ചിരുന്നതായി വിജേന്ദ്ര രാജ്ഭര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ പറഞ്ഞു. രാധശ്യാം സിംഗ് സമര്‍പ്പിച്ച എഫ്.ഐ.ആര്‍ (എഫ്.ഐ.ആര്‍ നമ്പര്‍ 410/2021) അനുസരിച്ച്, സഭ ആളുകളെ ആകര്‍ഷിക്കുന്നതിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും, മാത്രമല്ല കോവിഡ്-19 പ്രോട്ടോക്കോള്‍ ലംഘിച്ച് മറ്റ് ലഹരി വസ്തുക്കളും, സംഗീതോപകരണങ്ങളും ഉപയോഗിച്ച് സമ്മേളനങ്ങള്‍ നടത്തിയതായും പറയപ്പെടുന്നു.

സഹദത്പുര കോളനിയിലെ ഒരു മനുഷ്യന്റെ വീട്ടില്‍ ഒരു പാസ്റ്റര്‍ പ്രാര്‍ഥനാ സമ്മേളനം സംഘടിപ്പിച്ചതായി ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന വലതുപക്ഷ ഗ്രൂപ്പിന്റെ മൗ ജില്ലാ ഭാരവാഹി ഭാനുപ്രതാപ് സിംഗും മറ്റ് അംഗങ്ങളും പൊലീസില്‍ പരാതിപ്പെട്ടു. പ്രാര്‍ഥനാ സമ്മേളനത്തെ എതിര്‍ത്ത പ്രദേശവാസികളുടെ ബഹളത്തെ തുടര്‍ന്നാണ് ഹിന്ദുത്വ സംഘം പൊലീസിനെ സമീപിച്ചത്.

അറസ്റ്റിലായവരില്‍ പാസ്റ്റര്‍ എബ്രഹാം ഷക്കീല്‍ അഹമ്മദ്, ഭാര്യ പ്രതിഭ, വിജേന്ദ്ര രാജ്ഭര്‍, ഗീതാദേവി ദമ്പതികള്‍ ഉള്‍പ്പെടുന്നു. (ഇവരുടെ വീട്ടിലാണ് അന്നത്തെ പ്രാര്‍ഥനായോഗം നടന്നത്). നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും തന്റെ വീട്ടിലെ ആരാധന പതിവായിരുന്നെന്നും രാജ്ഭര്‍ പറഞ്ഞു. വിവേചനമില്ലാതെ ആര്‍ക്കും ആരാധനയില്‍ പങ്കെടുക്കാമെന്നും തങ്ങള്‍ പ്രാര്‍ഥിക്കുന്നത് അസുഖമുള്ളവര്‍ക്കുവേണ്ടിയോ ഏതെങ്കിലും തരത്തിലുള്ള പിന്തുണയും പ്രാര്‍ഥനയോ ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണെന്നുമാണ് പാസ്റ്റര്‍ ഒരു വീഡിയോ ക്ലിപ്പില്‍ പോലും പറയുന്നത്. എന്നാല്‍ പാസ്റ്ററും മറ്റുള്ളവരും ഹിന്ദു ദേവതകളെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ച് അപമാനിച്ചുവെന്ന് എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും ഭക്തര്‍ അധിക്ഷേപിച്ചുവെന്ന് മാറ്റേഴ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഓര്‍ഡിനന്‍സിനൊപ്പം കൊണ്ടുവന്ന നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ്, 2020 പ്രകാരമാണ് ഈ ഏഴുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

(കരുണ ജോണ്‍ എഴുതിയ സബ്രാംഗ് ഇന്ത്യയില്‍ നിന്നുള്ള ചില ഖണ്ഡികകളും വിവരങ്ങളും മുകളില്‍ ഉള്‍പെടുത്തിയിരിക്കുന്നു.)

മൗയില്‍ തീവ്രവാദികള്‍ രണ്ട് കന്യാസ്ത്രീകളെ അക്രമിച്ചു.

12 ഒകേ്‌ടോബര്‍ 2021 മിര്‍പൂര്‍ കത്തോലിക് വിഭാഗത്തില്‍ നിന്നുള്ള സ്‌കൂള്‍ പ്രിന്‍സിപ്പളായ സിസ്റ്റര്‍ ഗ്രേസി മൊണ്ടേറിയോയും, സിസ്റ്റര്‍ റോഷ്നിസിഞ്ചും ഇവരുടെ ഡ്രൈവറുമാണ് വലതുപക്ഷ തീവ്രവാദികളുടെ ആക്രമണത്തിനിരയായത്. മൗയിലെ ടൗണ്‍ ബസ്്റ്റാന്‍ഡില്‍ നിന്നും വാരണാസിയിലേക്കുള്ള ബസ് കയറവെയാണ് ഒരു പറ്റം ഹിന്ദുത്വ ഭീകരര്‍ ഇവര്‍ക്ക് നേരെ അക്രമണം അഴിച്ചുവിട്ടത്. കന്യാസ്ത്രീകളെ അടിച്ച് അവശരാക്കിയ ശേഷം ആ ആള്‍ക്കൂട്ടം അവരെ പൊലീസ് സ്‌റ്റേഷനലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി. ഒരു ഉര്‍സുലിന്‍ ഫ്രാന്‍സിസ്‌കന്‍ സിസ്റ്ററായ ഗ്രേയി തന്റെ സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ മിന്‍ജിനോടും സ്‌കൂള്‍ ഡ്രൈവറോടും (ഐഡന്റിറ്റി സംരക്ഷിക്കാന്‍ പേര് തടഞ്ഞു) ഒപ്പം ഉച്ച്ക്ക് ഒരു മണിയോടെയാണ് സിറ്റി ബസ് സ്റ്റാന്‍ഡില്‍ എത്തിയത്. ഹിന്ദുത്വ തീവ്രവാദികളുടെ ഒരു സംഘം അവരെ വലിച്ചിഴച്ച് ഡ്രൈവറെ മര്‍ദിച്ച് കൊണ്ടാണ് വലിച്ചിഴച്ചത്, മൂന്നു പേരെയും പൊലീസ് സ്റ്റേഷനിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയി. സ്റ്റേഷനില്‍ അവരെ വൈകുന്നേരം 6 മണി വരെ പിടിച്ചുവെക്കുകയും ചെയ്തു. അവരോട് നിങ്ങള്‍ ആരാണെന്ന്് താന്‍ ചോദിച്ച് കൊണ്ടിരുന്നതായി സിസ്റ്റര്‍ ഗ്രേസി പറഞ്ഞു. എന്നാല്‍, ആ ആളുകള്‍ തങ്ങളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും, തങ്ങള്‍ ആളുകളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ആരോപിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍, ദീര്‍ഘകാലമാി ഇവരുടെ സ്‌കൂളില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ ക്രിസ്ത്യാനിറ്റിയിലേക്ക് മാറിയിട്ടില്ല. കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായി എന്നതിന്റെ കാരണത്താലാണ് അയാള്‍ ഇപ്പോള്‍ പീഡിപ്പിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്തത്.

ഇരയാക്കപെട്ടവരുടെ സാക്ഷിമൊഴികള്‍

* സിസ്റ്റര്‍ ഗ്രേസിമോണ്ടേരിയോ പറയുന്നു , ‘ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരണാസന്നനായ പിതാവിനെ കാണാന്‍ റാഞ്ചിയിലെ വീട്ടിലേക്ക് പോകുന്ന സിസ്റ്റര്‍ മിഞ്ചിനെ ഞാന്‍ അനുഗമിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് നേരിട്ട് ബസ് ലഭിക്കാത്തതിനാല്‍ ഞങ്ങള്‍ മൗ ബസ് സ്റ്റാന്‍ഡിലേക്ക് പോയി, ശ്രീമിഞ്ച് ബസ്സിന്റ കാര്യങ്ങള്‍ അന്വേഷിക്കാനായി പോയതായിരുന്നു. ഡ്രൈവറും ഞാനും കാറില്‍ തങ്ങുമ്പോള്‍, ഒരു ജനക്കൂട്ടം വന്ന് ഡ്രൈവറെ ആക്രമിച്ചു. ഡ്രൈവറെ പുറത്തേക്ക് വലിച്ചിഴച്ചു. കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് നടക്കാന്‍ നിര്‍ബന്ധിച്ചു, ”അവര്‍ ക്രിസ്ത്യാനികളാണെന്ന് തിരിച്ചറിഞ്ഞിരിക്കാമെന്നും അവര്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ യൂണിഫോമായ ക്രീം നിറത്തിലുള്ള സല്‍വാര്‍ക്കമീസായിരുന്നു അവരുടെ വസ്ത്രം. മാത്രമല്ല അവരുടെ ബൊലേറോയുടെ ഒരു വശത്ത് അവരുടെ കോണ്‍വെന്റിന്റെ പേര് എഴുതിയിട്ടുണ്ട്.

* അവര്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ഞങ്ങളോടാവശ്യപെട്ടു, ഞാനെന്തിനാണ് കാറില്‍ നിന്നും പുറത്തിറങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ ഡ്രൈവറുടെ നേരെ ഒച്ചയെടുക്കാനും അടിക്കാനും ആരംഭിച്ചു. അപ്പോള്‍ അയാളെ അടിക്കരുതെന്നും, നിങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം ഞാന്‍ ഉത്തരം തരാമെന്നും ഞാനവരോട് പറഞ്ഞു. അപ്പോഴെല്ലാം കാറില്‍ നിന്ന് പുറത്തിറങ്ങ്, അപ്പോള്‍ ഞങ്ങളാരാണെന്ന് കാണിച്ച് തരാമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. അവര്‍ തങ്ങളുടെ ബൊലോറയുടെ കീ ബലമായി പിടിച്ചെടുത്ത്് പോലീസ് സ്റ്റേഷനിലേക്ക് ഞങ്ങളെ നടത്തിയാണ് കൊണ്ട് പോയതെന്നും സിസ്റ്റര്‍ ഗ്രേസിമോണ്ടേരിയോ ഓര്‍ത്തെടുത്തു. എന്നാല്‍, ഇത്തരമൊരു ആക്രമണം ഉണ്ടായിട്ടും പൊലീസുകാരൊന്നും ഇടപെട്ടില്ലെന്നതാണ് അവര്‍ക്ക് കൂടുതല്‍ ആഘാതമുണ്ടാക്കിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

* ഞങ്ങള്‍ ഞെട്ടിപ്പോയി, ഇത് പെട്ടെന്നുള്ളതും യാതൊരു വിധ പ്രകോപനമില്ലാത്തതുമായിരുന്നു. അവരുടെ പിതാവിന്റെ അവസ്ഥ ഗുരുതരമായതിനാല്‍ സിസ്റ്റര്‍ മിന്‍ജ് ഇതിനോടകം തന്നെ സമ്മര്‍ദത്തിലായിരുന്നു. പൊലീസ് പോലും ഞങ്ങളോട് ചോദിച്ചു ‘നിങ്ങള്‍ മതം മാറ്റാറുണ്ടോ’.’സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഒരു ഇന്‍സ്‌പെക്ടര്‍ വന്ന് അവരോട് സംസാരിക്കുന്നത് പോലും, ‘ഞങ്ങള്‍ ഞങ്ങളുടെ എല്ലാ തെളിവുകളും അയാളെ കാണിച്ചു. ശ്രീമിഞ്ചിന്റെ ഗുരുതരാവസ്ഥയിലുള്ള പിതാവിന്റെ ഫോട്ടോ പോലും. അപ്പോള്‍ മാത്രമാണ് സംഭവിച്ചത് ഒരു അബദ്ധമാണെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത്. എന്നിരുന്നാലും, ക്ഷമാപണം പോലും ഉണ്ടായില്ല. നടന്നത് ഏറ്റവും ആഘാതകരമായ അനുഭവമായിരുന്നുവെന്ന് കന്യാസ്ത്രീകള്‍ പറയുന്നു.

ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിനെതിരെ ലക്ഷ്യമിടുന്ന അക്രമവും വിദ്വേഷ കുറ്റകൃത്യങ്ങളും പുതിയ പ്രവണതയാണ്. ക്രിസ്ത്യാന്‍ ന്യൂനപക്ഷത്തെ അക്രമം, ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഉപദ്രവിക്കല്‍ എന്നിവയിലൂടെ നിലനിര്‍ത്തലാണ് ഇത് ലക്ഷ്യമിടുന്നത്.

സംഭവങ്ങളുടെ വിശദാംശങ്ങള്‍: ഉത്തര്‍പ്രദേശ് ഇന്‍ഡോര്‍ വ്യാജാരോപണം

എഫ്.ഐ.ആര്‍ ബെയറിംഗ് നമ്പര്‍. 0083/2021 തീയതി 26.01.2021, ഇന്‍ഡോറിലെ ഭന്‍വാര്‍കുവാന്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രാര്‍ഥനാ സമ്മേളനം നടത്തുകയായിരുന്ന 11 ഓളം വിശ്വാസികളെയാണ് മധ്യപ്രദേശ് മത സ്വാതന്ത്ര്യ നിയമത്തിന്റെ കീഴില്‍ 3 & 5, 2021-ല്‍ 11 നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കേസെടുത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശ് ഷാജഹാന്‍പൂര്‍ ഭീഷണി/ശാരീരിക പീഡനം/അറസ്റ്റ്

3.1.2021 ന് ഡേവിഡും 25 ഓളം ക്രിസ്ത്യാനികളും ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ ബറേലി മോഡ് ആവാസ് വികാസ് കോളനിയിലെ ഒരു വീട്ടില്‍ ഒത്തുകൂടി. അവിടെ ചില മത തീവ്രവാദികള്‍ വന്ന് അവിടെയുണ്ടായിരുന്ന എല്ലാ ക്രിസ്ത്യാനികളെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. ക്രിസ്ത്യാനികളില്‍ ചിലര്‍ക്ക് കൈകള്‍ ഒടിഞ്ഞതുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റു. അക്രമികള്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് വന്നപ്പോള്‍ ഷാജഹാന്‍പൂരിലെ ബറേലി മോഡ് ചൗക്കിയില്‍ പാസ്റ്റര്‍ ഡേവിഡിനെയും മൂന്ന് ക്രിസ്ത്യാനികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കാണ്‍പൂര്‍ വ്യാജാരോപണം/അറസ്റ്റ്

27.1.2021 ന് ചില മതതീവ്രവാദികള്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കല്യാണ്‍പൂരിലെ ഗുബ ഗാര്‍ഡനില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പള്ളി യോഗത്തില്‍ പ്രവേശിച്ചു. പാസ്റ്റര്‍ പങ്കജ് മാലിക്കിനെ മതപരിവര്‍ത്തനത്തിനും ക്രിസ്തീയതയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതായും അവര്‍ കുറ്റപ്പെടുത്തി. അവര്‍ പൊലീസിനെ വിളിച്ചു. ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പാസ്റ്ററെ കസ്റ്റഡിയിലെടുത്തു.

ബറേലി സാമൂഹിക എതിര്‍പ്പ്

16.2.2021 ല്‍ ചില മതതീവ്രവാദികള്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള മെത്തഡിസ്റ്റ് പള്ളിയുടെ അതിര്‍ത്തി മതിലില്‍ മുദ്രാവാക്യങ്ങള്‍ എഴുതി. തുടര്‍ന്ന്, ഈ വിഷയത്തില്‍ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ 2021 ഫെബ്രുവരി 18, 156, 295 എ എന്നിവയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസിന്റെ നിഷ്‌ക്രിയത്വത്തില്‍, പാസ്റ്റര്‍ ആല്‍ബര്‍ട്ട് ബെഞ്ചമിനും പള്ളിയില്‍ നിന്നുള്ള തന്റെ സഭയും ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഒരു പ്രതിഷേധ റാലി നടത്തി.

അംബേദ്കര്‍ നഗര്‍ ഭീഷണി/ആരാധന തടസ്സപെടുത്തല്‍

21.2.2021 ന് ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലുള്ള വീട്ടില്‍ പാസ്റ്റര്‍ അഞ്ജീത് കുമാര്‍ തന്റെ കുടുംബത്തിനും മറ്റ് സഭാംഗങ്ങള്‍ക്കും ഒപ്പം ഞായറാഴ്ച കുര്‍ബാന നടത്തുമ്പോള്‍ രാംസജീവന്‍, കൃഷ്ണകുമാര്‍, രാംനാഥ്, രോഹിത്, മായാരം, അഭിമന്യു, വസന്ത് തുടങ്ങിയ ഗ്രാമവാസികളില്‍ ചിലര്‍ കടന്നുവന്നു. അവര്‍ അവിടെ കൂടിയ വിശ്വാസികളായ ക്രിസ്ത്യാനികളെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗ്രാമത്തലവന്‍ ഉദയ് സിംഗ് ക്രിസ്ത്യാനികള്‍ അവിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കുന്നു. തുടര്‍ന്ന്, 4 പൊലീസ് ഉദ്യോഗസ്ഥര്‍ ഭിതി പൊലീസ് സ്റ്റേഷനില്‍ നിന്ന് വന്ന് പാസ്റ്റര്‍ അഞ്ജീത്തിനെ ആ ഗ്രാമത്തിലെ ജനങ്ങളെ പ്രാര്‍ഥനക്ക് ക്ഷണിക്കുന്നതില്‍ നിന്ന് വിലക്കി. പക്ഷേ, അദ്ദേഹത്തിനെ സ്വന്തം മതം പിന്തുടരാന്‍ അനുവദിച്ചു. മതപരമായ സംഘചേരലുകള്‍ക്ക് തന്റെ വീട്ടിലേക്ക് ഒരു സുഹൃത്തിനെയും ബന്ധുക്കളെയും ക്ഷണിക്കില്ലെന്ന് ഇരയില്‍ നിന്ന് പൊലീസ് രേഖാമൂലം എഴുതിവാങ്ങി.

പ്രയാഗ്രാജ് ഭീഷണി/ഉപദ്രവം

പാസ്റ്റര്‍ ജിതേന്ദ്രവര്‍മ ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ മുക്തിമൊഹല്ലയില്‍ 3 വര്‍ഷമായി ഭര്‍പൂര്‍ ജിവന്‍സേവ ട്രസ്റ്റില്‍ സേവനമനുഷ്ഠിക്കുന്നു. 2021 ഫെബ്രുവരി 25ന്, പാസ്റ്റര്‍ ജിതേന്ദ്ര അടുത്തുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ചില ക്രിസ്ത്യാനികളായ ലാല്‍ ബഹാദൂര്‍ ബിന്ദ്, ശങ്കര്‍ ബിന്ദ്, പാസ്റ്റര്‍ സഞ്ജയ് ഗുപ്ത എന്നിവരെ മുംബൈയില്‍ നിന്നുള്ള പാസ്റ്റര്‍ സഞ്ജയ് ഗുപ്തയെ പ്രയാഗ്രാജിലെ ഉഗ്രസെന്‍പൂരില്‍ ഒരു പ്രാര്‍ത്ഥനായോഗം നടത്താന്‍ ക്ഷണിച്ചു. യോഗത്തിന് ശേഷം 15 ഓളം മതതീവ്രവാദികള്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളുമായി വന്ന് ക്രിസ്ത്യാനികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളെ പ്രദേശവാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് അവര്‍ കുറ്റപ്പെടുത്തി.

കാണ്‍പൂര്‍ വ്യാജ ആരോപണം/അറസ്റ്റ്

3.3.2021 ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത്ത് ശിവ്‌ലിയില്‍ നിന്നുള്ള പാസ്റ്റര്‍ കിഷന്‍ലാലിനെ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ശിവ്‌ലി പിഎസില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ആഗ്ര വ്യാജ ആരോപണം/അറസ്റ്റ്

14.3.2021 ന് ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഷാഗഞ്ചില്‍ നിന്നുള്ള പാസ്റ്റര്‍ രവിയെ ഒരു പള്ളി സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ ഷാഗഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

കേരളം വ്യാജ ആരോപണം/അറസ്റ്റ്

22.3.2021 ന് പാസ്റ്റര്‍ വിനോദും പാസ്റ്റര്‍ മുന്ന ഭാരതിയും പാസ്റ്റര്‍ ബ്രിജേഷും ജോഗി എന്ന് പേരുള്ള കേരളത്തില്‍ നിന്നുള്ള മറ്റൊരു പാസ്റ്ററും പ്രാര്‍ഥനായോഗം നടത്തുമ്പോള്‍ ചില ഗ്രാമീണര്‍ പൊലീസിനെ അറിയിക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തി 4 പാസ്റ്റര്‍മാരെ കസ്റ്റഡിയിലെടുത്തു.

മഹാരാജ്ഗഞ്ച് പീഡനം

19.4.2021 ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ നിന്നുള്ള സദാനന്ദ് കുമാര്‍ എന്ന സൈമണ്‍ ജോണ്‍സണ്‍, 19 വയസ്സ് പ്രായമുള്ള, പൂര്‍ണ അന്ധനായ തന്റെ ഇച്ഛാസ്വാതന്ത്ര്യത്താല്‍ ക്രിസ്തുമതം സ്വീകരിക്കുകയും തുടര്‍ന്ന് ശരീരത്തില്‍ ചില സൗഖ്യം അനുഭവിക്കുകയും ചെയ്തു. ഹ്രസ്വകാല ബൈബിള്‍ പരിശീലനത്തിനായി അദ്ദേഹം ചെന്നൈയിലേക്ക് പോയി. എന്നാല്‍, പേരും മതവും മാറിയ അന്നുമുതല്‍ വീട്ടുകാരില്‍ നിന്ന് ഇയാള്‍ നിരന്തരം പീഡനത്തിനിരയായിരുന്നു. പല രാത്രികളും ഭക്ഷണമില്ലാതെ കഴിയേണ്ടി വന്നു. ഗ്രാമത്തിലെ ചില ക്രിസ്ത്യന്‍ കുടുംബങ്ങള്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

ബിജ്‌നോര്‍ വ്യാജ ആരോപണം/അറസ്റ്റ്

23.6.2021-ന് ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ നാഗിന ഗ്രാമത്തില്‍ നിന്നുള്ള ഉഷയെയും ഓംവതിയെയും 2021 ജൂണ്‍ 23ന് കസ്റ്റഡിയിലെടുത്തു. സത്വീറിന്റെയും ഓംപാലിന്റെയും വീട്ടില്‍ ഉഷ ഒരു പ്രാര്‍ഥനാ യോഗത്തിന് നേതൃത്വം നല്‍കുമ്പോള്‍ ഒരു മതതീവ്രവാദികളായ ഒരു കൂട്ടം മനുഷ്യര്‍ കടന്നുകയറി യോഗം തടസ്സപ്പെടുത്തി. അക്രമികള്‍ ഫോട്ടോകളും വീഡിയോകളും എടുക്കുകയും സുവിശേഷകന്‍ വഞ്ചനാപരമായ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പൊലീസില്‍ തെറ്റായ പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പൊലീസ് സ്ത്രീകളെ തടഞ്ഞുവച്ച് ബിജ്‌നൗറിലെ സിയോഹറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഐ.പി.സി സെക്ഷന്‍ 151 പ്രകാരം ഒരു കേസ് ഫയല്‍ ചെയ്തു.

ഗോണ്ട ഭീഷണി

25.6.2021 ന് ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ നവാബ്ഗഞ്ചിലെ ജലാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള സഞ്ജയ് കുമാര്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ നിന്നുള്ള ഒരു ക്രിസ്ത്യന്‍ നേതാവായ റോസി നയിക്കുന്ന ഒരു പ്രാര്‍ഥനാ സമ്മേളനത്തിനിടെ, ചില മതതീവ്രവാദികള്‍ അവിടെ പ്രവേശിക്കുകയും പ്രാര്‍ഥന തടസ്സപ്പെടുത്തുകയും ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവര്‍ ലോക്കല്‍ പൊലീസിനെ അറിയിക്കുകയും അവിടെ ശക്തമായ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് എത്തി റോസിയെയും ഓംപ്രകാശിനെയും ഭാര്യയെയും മറ്റൊരു ക്രിസ്ത്യാനിയെയും കസ്റ്റഡിയിലെടുത്തു.

അസംഗഡ് വ്യാജ ആരോപണം

25.6.2021 ന് ഉത്തര്‍പ്രദേശിലെ അസംഗഡിലെ ജഹനഗഞ്ച് പിഎസ്എസിലെ സംബി ഗ്രാമത്തില്‍ നിന്നുള്ള പാസ്റ്റര്‍ ഭാനു പ്രതാപ് മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അവിടത്തെ ഗ്രാമവാസികള്‍ തെറ്റായി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമവാസികള്‍ തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പോലീസ് ഇയാളെ തിരയുകയാണെന്നും അദ്ദേഹം പറഞ്ഞു.

അംബേദ്കര്‍ നഗര്‍ വ്യാജ ആരോപണം/അറസ്റ്റ്

25.6.2021 ന് ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറിലെ മാലിപൂര്‍ പിഎസ്, നൂപ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള നിര്‍മലാദേവി, തന്റെ ഭര്‍ത്താവ് പാസ്റ്റര്‍ പുന്‍വാസിയെ മാലിപൂര്‍ പൊലീസ് അറസ്റ്റില്‍ വെച്ചിരിക്കുന്നതായി അറിയിച്ചു. തന്റെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാസ്റ്റര്‍ പുന്‍വാസിയിനെതിരെ ഗ്രാമവാസികളില്‍ ഒരാളായ പ്രേശ്റാം പരാതി നല്‍കി. തുടര്‍ന്ന് പാസ്റ്റര്‍ പുന്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാംപൂര്‍ വ്യാജ ആരോപണം/അറസ്റ്റ്

26.6.2021 ല്‍ ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ മിലക്ബകര്‍ അലി ഗ്രാമത്തിലെ രാമന്‍, ഷിബ്‌ധേഷ് എന്നീ രണ്ട് ക്രിസ്ത്യാനികളെ അവരുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുപേരും നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ പങ്കാളികളാണെന്നായിരുന്നു ആരോപണം.

അംബേദ്കര്‍ നഗര്‍ വ്യാജ ആരോപണം/അറസ്റ്റ്

27.6.2021 ന് ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലെ പാസ്റ്റര്‍ റാം ഉജാഗിര്‍, ഫിര്‍ത്തു, രാംകെവാള്‍ എന്നിവര്‍ ഗ്രാമത്തില്‍ പ്രാര്‍ഥനാ യോഗം നടത്തുന്നതിനിടെ മാലിപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെന്ന് പൊലീസ് ആരോപിച്ചു.

റായ്ബറേലി വ്യാജ ആരോപണം/അറസ്റ്റ്

28.6.2021 ന് പാസ്റ്റര്‍ ശിവ് കുമാറിനെയും ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ രോഹാനിയയിലെ മജ്രെ പട്ടേല്‍ നഗറില്‍ നിന്നുള്ള മറ്റൊരു ക്രിസ്ത്യാനിയെയും സലൂണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആ ദിവസം നേരത്തെ, ചില മതതീവ്രവാദികള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രാര്‍ഥനാ യോഗത്തില്‍ പ്രവേശിക്കുകയും അത് റെക്കോര്‍ഡ് ചെയ്ത് പൊലീസിന് അയക്കുകയും, ക്രിസ്ത്യാനികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

ഷാജഹാന്‍പൂര്‍ ഭീഷണി/ആരാധന തടസ്സപെടുത്തി

29.6.2021 ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ ഖുതാര്‍ പിഎസിലെ കുംഭിയാമസി ഗ്രാമത്തില്‍ നിന്നുള്ള പാസ്റ്റര്‍ ഹരിശ്ചന്ദ്ര തന്റെ പുതുതായി നിര്‍മിച്ച പള്ളി കെട്ടിടത്തിന്റെ അയല്‍വാസികള്‍ ക്രിസ്ത്യാനികള്‍ക്ക് എതിരാണെന്ന് അറിയിച്ചു. പള്ളി കെട്ടിടം പണിതതിന് ശേഷം പാസ്റ്റര്‍ കുറച്ച് സ്ഥലം ഒഴിച്ചിട്ടിരുന്നു. അത് ഇപ്പോള്‍ ഗ്രാമവാസികള്‍ കെയേറിയ നിലയിലാണ്. അവര്‍ ഭൂമി കുഴിച്ച് ഡ്രെയിനേജ് ഉണ്ടാക്കി സ്വത്ത് തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു. ചോദ്യം ചെയ്തപ്പോള്‍ ക്രിസ്ത്യാനികള്‍ തങ്ങളെ മതം മാറ്റിയതിനാല്‍ തങ്ങള്‍ ഈ സ്വത്ത് തിരികെ നല്‍കില്ലെന്നും അവര്‍ തങ്ങളെ നിര്‍ബന്ധപൂര്‍വം മതം മാറ്റിയതാണെന്ന് വ്യാജോരോപണം ഉന്നയിക്കുകയും ചെയ്തു. കൂടാതെ, അവര്‍ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും പള്ളി സമ്മേളനങ്ങളൊന്നും നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഔറയ്യ ഉപദ്രവം/സാമൂഹിക എതിര്‍പ്പ്

29.6.2021 ന് പാസ്റ്റര്‍ കോമള്‍ ദാസും കുടുംബവും 20 വര്‍ഷമായി ചന്ദ്രപൂര്‍ ഗ്രാമത്തില്‍ സേവനമനുഷ്ഠിക്കുന്നു. ഉത്തര്‍പ്രദേശിലെ ശ്യമറയ്യ ജില്ലയിലെ അജിത്മല്‍ പിഎസ്, അയല്‍ക്കാര്‍ അവരുടെ വിശ്വാസത്തിന് വേണ്ടി ലക്ഷ്യമിടുന്നു. 2021 ജൂണ്‍ 29 ന് അയല്‍ക്കാര്‍ റോഡിലേക്കും ഡ്രെയിനേജിലേക്കുമുള്ള അവരുടെ പ്രവേശനം തടഞ്ഞു. അയല്‍ക്കാര്‍ പരോക്ഷമായി ക്രിസ്ത്യാനികളെ ലക്ഷ്യമിടുകയും അവരുടെ വിശ്വാസം കാരണം അവരെ ഉപദ്രവിക്കുകയും ചെയ്യുന്നു.

റായ്ബറേലി വ്യാജ ആരോപണം

02.07.2021 ല്‍ എഫ്.ഐ.ആര്‍ നമ്പര്‍. 231/2021 സലൂണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്്, റായ് ബറേലി, യു/എസേ 295എ ഐ.പി.സി 3/5 (1) യുപി പി.യു.സി.ആര്‍.എ 02.07.2021, പ്രതികള്‍ക്കെതിരായ ആരോപണം അവര്‍ ചില ദൈവങ്ങളുടെ ചിത്രങ്ങള്‍ കീറി ആളുകളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ നിര്‍ബന്ധിച്ചു എന്നതാണ് ആരോപണം.

ജാന്‍പുര്‍ അറസ്റ്റ് ചെയ്ത് നീക്കി

3.7.2021 ന് ഡോ. വിനോദ് കുമാര്‍ യാദവ്, രമേശ് ചന്ദ്ര സരോജ്, കമലേഷ് പ്രജാപതി എന്നീ രണ്ട് പാസ്റ്റര്‍മാരെ ഉത്തര്‍പ്രദേശിലെ ജാന്‍പുര്‍ ജില്ലയിലെ ഷിര്‍കോണി ഗ്രാമത്തില്‍ ചില ക്രിസ്ത്യാനികളുമായി പ്രാര്‍ഥനാ യോഗം നടത്തുന്നതിനിടെ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മഹാരാജ്ഗഞ്ച് വ്യാജ ആരോപണം/അറസ്റ്റ് ചെയ്ത് നീക്കല്‍

22.7.2021 ന് നാന്‍ഹെ എന്ന പാസ്റ്റര്‍ ഫൂല്‍ സിംഗ് കുല്‍ഹി ബസാറിലെ ലാല്‍പൂര്‍ ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ചില മതതീവ്രവാദികള്‍ പാസ്റ്റര്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ലോക്കല്‍ പൊലീസില്‍ തെറ്റായ ആരോപണം ഉന്നയിച്ചു പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് എത്തി പാസ്റ്ററെയും വീട്ടില്‍ ഉണ്ടായിരുന്ന എല്ലാ കുടുംബാംഗങ്ങളെയും അറസ്്റ്റ് ചെയ്ത് തടവില്‍ വെച്ചു.

നോയിഡ ശാരീരികമായ അക്രമം/സാമൂഹിക എതിര്‍പ്പ്

23.7.2021 ന് ഉത്തര്‍പ്രദേശിലെ നോയിഡയില്‍, അമിത് തന്റെ സഭാ നേതാവ് കുടുംബത്തോടും മറ്റ് ചില സഭാംഗങ്ങളോടും കൂടി പ്രാര്‍ഥനാ യോഗത്തിന് നേതൃത്വം നല്‍കുമ്പോള്‍, ചില മത തീവ്രവാദികള്‍ പ്രാര്‍ഥന യോഗം തടസ്സപ്പെടുത്തുകയും പാസ്റ്ററെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. സംഭവം ലോക്കല്‍ പൊലീസിനെ അറിയിക്കുകയും ഇരുവിഭാഗത്തെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പിലെത്തിക്കുകയും ചെയ്തു. പാസ്റ്റര്‍ തന്റെ വീട്ടുടമസ്ഥന്‍ വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു, അതിനാല്‍ അദ്ദേഹം മറ്റൊരു പ്രദേശത്തുള്ള ഒരു പള്ളി അംഗത്തിന്റെ വീട്ടിലേക്ക് മാറി.

ലഖ്‌നൗ തെറ്റായി ആരോപിക്കപ്പെട്ടു

29.7.2021-ന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്നുള്ള പാസ്റ്റര്‍ ഡാനിയല്‍ ബാനര്‍ജി, നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ തനിക്കെതിരെ തെറ്റായ പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. പാസ്റ്ററെക്കുറിച്ച് അന്വേഷിച്ച് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ബിജ്‌നോര്‍ സന്ദര്‍ശിക്കുകയായിരുന്നു. നഗരത്തിലേക്ക് മടങ്ങുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു.

ലഖിംപൂര്‍ ഖേരി തെറ്റായ ആരോപണം/ഭീഷണി

2.8.2021-ന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ഹെംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള പാസ്റ്റര്‍ ബാല്‍ഗോവിന്ദ് തനിക്കും പിതാവ് രാം സിങ്ങിനും സാന്ത്റാം എന്ന പള്ളി അംഗത്തിനുമെതിരെ പരാതി നല്‍കി ചില മതതീവ്രവാദികള്‍ ലക്ഷ്യമിട്ടു. പോലീസ് അവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ന്യൂസ് പോര്‍ട്ടലുകളും ചില വാര്‍ത്താ ഏജന്‍സികളും ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ഒരു പക്ഷപാതപരമായ കഥ പ്രക്ഷേപണം ചെയ്തു. വാര്‍ത്ത വൈറലായതോടെ ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ക്കെതിരെ തുടര്‍ച്ചയായ ഭീഷണി നിലനില്‍ക്കുന്നു. ഓഗസ്റ്റ് 08 ഞായറാഴ്ച, അദ്ദേഹത്തിന്റെ പള്ളി ശുശ്രൂഷ നടക്കുമ്പോള്‍ മത തീവ്രവാദികള്‍ വന്ന് ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു.

വരണാസി ഭീഷണി/ശാരീരിക അക്രമം

3.8.2021 ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ജന്‍സയില്‍ നിന്നുള്ള പാസ്റ്റര്‍ വിജയ് കുമാര്‍ വാരണാസിയിലെ ഫൂല്‍പൂരില്‍ 5-8 ക്രിസ്ത്യാനികള്‍ക്കൊപ്പം തന്റെ സഭാംഗത്തിന്റെ വീട്ടില്‍ ഒരു പ്രാര്‍ത്ഥനായോഗം നടത്തുകയായിരുന്നു. പ്രാര്‍ത്ഥനാ യോഗം നടക്കുമ്പോള്‍ ചില മതതീവ്രവാദികള്‍ കടന്നുകയറി അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പാസ്റ്റര്‍ വിജയിനെയും ഭാര്യ, പാസ്റ്റര്‍ നീല്‍ ദുരൈലിനെയും മറ്റു ചിലരെയും ഫൂല്‍പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അസംഗഡ് ഉപദ്രവം/ ഭീഷണി/ അറസ്റ്റ്

4.8.2021 ന് ഉത്തര്‍പ്രദേശിലെ അസംഗഡിലെ ഗംഭീര്‍പൂരിലെ നിജമാബാദില്‍ നിന്നുള്ള പാസ്റ്റര്‍ ശ്യമന്ദ്, തന്റെ ഗ്രാമത്തിലെ ചില മതതീവ്രവാദികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് തന്നെയും കുടുംബത്തെയും അപമാനിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയതായി അറിയിച്ചു. ഹിന്ദുമതത്തിലേക്ക് മടങ്ങാനും ക്ഷേത്രത്തില്‍ പോയി തങ്ങളുടെ ദൈവങ്ങള്‍ക്ക് വെള്ളം സമര്‍പ്പിക്കാനും അവര്‍ അവരെ ഭീഷണിപ്പെടുത്തി. ക്രിസ്ത്യാനികള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്, മത തീവ്രവാദികളും ചില ഗ്രാമവാസികളും ചേര്‍ന്ന് പ്രാദേശിക പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്, പൊലീസ് വന്ന് പാസ്റ്ററുടെ സഹോദരന്‍ ജോഗീന്ദറിനെ ഗംഭീര്‍പൂര്‍ കസ്റ്റഡിയിലെടുത്തു.

വരണാസി വ്യാജാരോപണം

4.8.2021 ന് ഒരു വരാണസിയിലെ ഒരു ക്രിസ്ത്യന്‍ വിശ്വാസിക്കെതിരായി ചിലര്‍ കെട്ടിചമച്ച പരാതി നല്‍കി. അത് എഫ്.ഐ.ആര്‍ ആയി മാറി. 0236/2021 എന്ന നമ്പറില്‍ 04.08.2021 എന്ന തീയതി രജിസ്റ്റര്‍ ചെയ്യപെട്ടിട്ടുണ്ട്. വാരണാസിയിലെ ഫൂല്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ പരാതി ഉന്നയിച്ചയാള്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍.എസ്.എസ്) സംഘടനയില്‍ പദവിയിലിരിക്കുന്ന ആളാണ്.

പ്രയാഗ്രാജ് തടവിലാക്കപെട്ടു

5.8.2021 ന് ഗയാ പ്രസാദ് യാദവ്, ലാല്‍ ബഹാദൂര്‍ പട്ടേല്‍, ചന്ദ്രപാല്‍ എന്നിവരും മറ്റ് കുറച്ച് ക്രിസ്ത്യന്‍ മത വിശ്വാസികളും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലുള്ള ഗാരപൂര്‍ മലക ഫാഫമൗ ഗ്രാമത്തില്‍ പ്രാര്‍ഥനാ യോഗത്തിനായി ഒത്തുകൂടി. തര്‍വായ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ലോക്കല്‍ പൊലീസ് വന്ന് ഈ വിശ്വാസികളോട് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലെ അന്വേഷണത്തിന് ശേഷം ക്രിസ്ത്യാനികളില്‍ മൂന്ന് പേരെയും തടവിലാക്കുകയും ചെയ്തു.

രാംപൂര്‍ ശാരീരികമായ അക്രമം/തെറ്റായ ആരോപണം/തടങ്കല്‍

4.7.2021 ന് ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയിലെ മിലാക്ക് പിഎസ്, ലോഹപട്ടി ഗ്രാമത്തില്‍ നിന്നുള്ള പാസ്റ്റര്‍ മനോജ് തന്റെ സഭാംഗത്തിന്റെ ഒരു വീട്ടിലേക്ക് പ്രാര്‍ഥനക്കായി ക്ഷണിക്കപ്പെട്ടു, അദ്ദേഹം 80 മുതല്‍ 90 വരെ വരുന്ന ക്രിസ്ത്യന്‍ വിശ്വാസികളോടൊപ്പം പ്രാര്‍ഥന നടത്തുകയായിരുന്നു. രാംബച്ചന്‍ എന്ന ഗ്രാമവാസികളില്‍ ഒരാള്‍ പാസ്റ്റര്‍ മനോജ് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് അറിയിച്ചു. തുടര്‍ന്ന് 40 ഓളം മതതീവ്രവാദികള്‍ വന്ന് പാസ്റ്ററെ ആക്രമിക്കുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസിനെയും അറിയിക്കുകയും അവര്‍ പാസ്റ്ററെ പൊലീസ് സ്റ്റേഷനിലെത്തിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഗോണ്ട വ്യാജ ആരോപണം/അറസ്റ്റ്

16.7.21 ന് തന്റെ സഹോദരന്‍ പാസ്റ്റര്‍ സുശീല്‍ പോളിനെ നവാബ്ഗഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തതായി ആശിഷ് പോള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. പാസ്റ്റര്‍ക്ക് മതപരിവര്‍ത്തനത്തില്‍ പങ്കുണ്ടെന്ന് ചില മതതീവ്രവാദികളില്‍ നിന്ന് പ്രാദേശിക പൊലീസിന് പരാതി ലഭിച്ചിരുന്നു.

കാസ്ഗഞ്ച് വ്യാജ ആരോപണം/അറസ്റ്റ്

18.7.2021 ല്‍ ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലെ ഗുങ്പുര്‍ ഗ്രാമത്തില്‍ നിന്നുള്ള പാസ്റ്റര്‍ സാധു ഗൗതമിനെയും മറ്റ് അഞ്ച് പേരെയും ലോക്കല്‍ പൊലീസ് മതപരമായ മതപരിവര്‍ത്തനത്തിന്റെ തെറ്റായ ആരോപണവുമായി അറസ്റ്റ് ചെയ്തു. ഇവര്‍ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ചില മതതീവ്രവാദി നേതാക്കളുടെ പരാതി പൊലീസിന് ലഭിച്ചിരുന്നു

കുശിനഗര്‍ തടയല്‍

21.7.2021 ന് ‘ഷിരിന്‍ ബസുമാതാ ഫൗണ്ടേഷന്‍’, ഹിന്ദു തീവ്രവാദികള്‍ ലക്ഷ്യംവെക്കുന്ന ഒരു സ്ഥാപനമാണ്. ഉത്തര്‍പ്രദേശിലെ കുശിനഗറിലെ പദ്രൗണ ആസ്ഥാനമായുള്ള ഒരു ക്രിസ്ത്യന്‍ സംഘടനയാണത്. പ്രാദേശിക മതവിശ്വാസികള്‍ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് നേരെ അനാഥാലയത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു കേസ് ഇതിനകം അലഹബാദിലെ ഹൈക്കോടതിയില്‍ നിലവിലുണ്ട്. ജൂലൈ 21 ന് പൊലീസും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അനാഥാലയം റെയ്ഡ് ചെയ്യുകയും എല്ലാ കുട്ടികളെയും പാസ്റ്റര്‍ ജയവന്തിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പ്രയാഗ്രാജ് ഭീഷണി/ഉപദ്രവം

5.8.2021 ല്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഒരു ഗ്രാമത്തില്‍ പ്രാര്‍ഥനാ യോഗം നടത്താന്‍ സഞ്ചരിക്കുകയായിരുന്ന പാസ്റ്റര്‍ ബാല്‍ചന്ദിനെയും പാസ്റ്റര്‍ ഇന്ദ്രസേന്‍ സിംഗിനെയും ചില ഹിന്ദു മതതീവ്രവാദികള്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ആള്‍കൂട്ടം അവര്‍ക്ക് ചുറ്റും കൂടിനിന്ന് ക്രിസ്ത്യാനികളെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു.

ഗാസിപൂര്‍ വ്യാജ ആരോപണം/ഭീഷണി/സാമൂഹിക എതിര്‍പ്പ്

10.8.2021 ന് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള പാസ്റ്റര്‍ സുഭാഷ് ചന്ദ്, തനിക്കെതിരെ ചില ഗ്രാമവാസികള്‍ വ്യാജ പരാതി നല്‍കിയിട്ടുണ്ടെന്നും, പള്ളി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും പള്ളിയിലെ അംഗങ്ങളെ കെട്ടിടത്തിലേക്ക് വരുന്നത് വിലക്കിയതായും അറിയിച്ചു. കുടിവെള്ളത്തിനായി പാസ്റ്ററും കുടുംബവും ഹാന്‍ഡ് പമ്പില്‍ പ്രവേശിക്കുന്നതും പ്രദേശാസികള്‍ നിരോധിച്ചിരിക്കുന്നു.

ഉന്നാവോ ഭീഷണി/അറസ്റ്റില്‍

11.8.2021 ന് ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ആശിവന്‍ ജന്‍പാദ് പിഎസ്, ജങ്കുഖേഡ ഗ്രാമത്തില്‍ നിന്നുള്ള പാസ്റ്റര്‍ ശിവരാജിനെ തന്റെ വിശ്വാസത്തിന്റെ പേരില്‍ ചില മതതീവ്രവാദികള്‍ ആക്രമിച്ചു. വിജയ് കുമാര്‍ (മച്രിലാലിന്റെ മകന്‍) എന്ന ഹിന്ദു മതതീവ്രവാദി പാസ്റ്റര്‍ ശിവരാജും മറ്റ് ചില ക്രിസ്ത്യാനികളും ചേര്‍ന്ന് വിജയ് കുമാറിനെ ശാരീരികമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു. പാസ്റ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ഉന്നാവോ ജില്ലാ ജയിലിലേക്ക് അയക്കുകയും ചെയ്തു.

ബഹറൈച്ച് ഭീഷണി/തടങ്കല്‍

14.8.2021 ന് ഉത്തര്‍പ്രദേശിലെ ബഹറൈച്ചിലെ റിസിയ പിഎസിലെ സിഖ്‌വാനി ഗ്രാമത്തില്‍ നിന്നുള്ള മുരളി ചൗഹാന്‍ ഗ്രാമത്തിലെ പ്രധാന്‍ വന്നപ്പോള്‍ കുറച്ച് ക്രിസ്ത്യന്‍ സ്ത്രീകള്‍ പ്രാര്‍ഥിക്കുകയായിരുന്നുവെന്ന് അറിയിക്കുകയും അവര്‍ക്ക് ക്രിസ്തുമതം ഉപേക്ഷിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പ്രധാന്‍ പൊലീസിനെ വിവരമറിയിച്ചു. അവര്‍ ഒരു അന്വേഷണത്തിനായി വന്നു. തുടര്‍ന്ന് തിരിച്ചുപോയി. അതേ ദിവസം വൈകുന്നേരം 9 മണിയോടെ പൊലീസ് മടങ്ങിയെത്തി രണ്ട് ക്രിസ്ത്യന്‍ പുരുഷന്മാരായ ലാല്‍ ബഹാദൂര്‍, ഇന്ദ്രജിത്ത് എന്നിവരെ റിസിയ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കസ്റ്റഡിയിലെടുത്തു.

അസംഗഡ് ഭീഷണി

16.8.2021 ന് ഉത്തര്‍പ്രദേശിലെ അസംഗഡിലെ കാന്ധാരാപൂര്‍, ഭവ്‌നാഥ്, ദേവ്ഖാരിയില്‍ നിന്നുള്ള പാസ്റ്റര്‍ രാഘവ് കരേന്‍വ തന്റെ കുടുംബത്തോടൊപ്പം ഒരു പ്രാര്‍ഥനാ യോഗം നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ നിന്നുള്ള ചിലര്‍ വന്ന് ഭീഷണിപ്പെടുത്തുകയും ഗ്രാമത്തലവന്റെ വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ നിര്‍ബന്ധിക്കുകയും പ്രധാന്‍ വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാല്‍, പ്രധാന്‍ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കുകയും ചെയ്തു.

കുശിനഗര്‍ ഭീഷണി/വ്യാജാരോപണം/തടങ്കല്‍

18.8.2021 ന് ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ഗോപാലപൂരില്‍ നിന്നുള്ള കനഹിയ പ്രജാപതി ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ ജില്ലയിലെ തന്റെ സഹോദരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ ചില ഗ്രാമവാസികള്‍ വന്ന് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗ്രാമീണരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് അവര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പൊലീസ് എത്തി ഇയാളെ കസ്റ്റ്ഡിയിലെടുക്കകുയും രണ്ട് ദിവസം തടങ്കലില്‍ വെക്കുകയും ചെയ്തു.

ബഹറൈച്ച് ഭീഷണി/ഉപദ്രവം/വ്യാജ ആരോപണം

23.8.2021 ന് അമര്‍ജീത്തിനെയും അമ്മയെയും ഉത്തര്‍പ്രദേശിലെ ബഹറൈച്ചില്‍ വെച്ച് പൊലീസ് ഭീഷണിപ്പെടുത്തി. 2021 ആഗസ്റ്റ് 23ന് പൊലീസ് ഇവരുടെ വീട് റെയ്ഡ് ചെയ്യുകയും ക്രിസ്ത്യന്‍ കലണ്ടറുകള്‍ നീക്കം ചെയ്യുകയും ബൈബിളുകള്‍ എടുത്തുകൊണ്ട് പോവുകയും ചെയ്തുവെന്ന് ഹരിശങ്കര്‍ അറിയിച്ചു. ഇവരുടെ കുടുംബം നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പൊലീസുകാര്‍ ആരോപിക്കുന്നു.

അംബേദ്കര്‍നഗര്‍ സാമൂഹിക എതിര്‍പ്പ്

26.8.2021 ന് ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള പാസ്റ്റര്‍ വിശ്വനാഥ് ഗൗര്‍, തന്നെ ലോക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും പള്ളിയിലെ ശുശ്രൂഷ നിര്‍ത്താന്‍ പൊലീസ് ഇന്‍ചാര്‍ജ് നിര്‍ദേശിച്ചതായും അറിയിച്ചു. പൊലീസുകാര്‍ തന്റെ ട്രസ്റ്റ് ഡീഡിന്റെ പകര്‍പ്പും എടുത്തു.

ഹര്‍ദോയ് വ്യാജ ആരോപണം/അറസ്റ്റ്

29.8.2021-ന് ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്നുള്ള പാസ്റ്റര്‍ മനോജ് കുമാറിനെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നടന്നുകൊണ്ടിരിക്കുന്ന പള്ളിയിലെ ശുശ്രൂഷയിലേക്ക് പൊലീസ് അതിക്രമിച്ചുകയറി അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ജാന്‍പുര്‍ വ്യാജ ആരോപണം/അറസ്റ്റ്

29.8.2021 ന് ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ റാമ്പുവില്‍ നിന്നുള്ള പാസ്റ്റര്‍ ഹരിശ്ചന്ദ്ര, താന്‍ പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഏതോ മതതീവ്രവാദികള്‍ പള്ളിയില്‍ വന്ന് ക്രിസ്ത്യാനികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിക്കുകയും നടന്നുകൊണ്ടിരിക്കുന്ന ആരാധനയുടെ വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരമറിയിച്ചു. പാസ്റ്റര്‍ ഹരിശ്ചന്ദ്രയെയും മറ്റൊരു ക്രിസ്ത്യാനിയായ സുബാഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നോയിഡ (ഗൗതംബുദ് നഗര്‍) ശാരീരികമായ അക്രമം/വ്യാജ ആരോപണം

29.8.2021 ന് ഉത്തര്‍പ്രദേശിലെ നോയിഡയിലെ എജി പള്ളിയില്‍നിന്നുള്ള പാസ്റ്റര്‍ പ്രവീണ്‍ വൈകുന്നേരം പള്ളി ശുശ്രൂഷ പൂര്‍ത്തിയാക്കിയ ഉടനെ അയല്‍വാസികളില്‍ ചിലര്‍ അദ്ദേഹത്തെ ആക്രമിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ പാസ്റ്റര്‍ക്ക് പങ്കുണ്ടെന്ന് അയല്‍വാസികള്‍ ആരോപിച്ചു. അവിടെ കൂടിയിരുന്ന വിശ്വാസികളില്‍ ചിലരെ ഇവര്‍ ആക്രമിച്ചു, ഇവര്‍ക്കെല്ലാം ആന്തരികമായ പരിക്കുകള്‍ ഉണ്ട്. സംഭവം പൊലീസിനെ അറിയിക്കുകയും അവര്‍ വന്ന് ഒത്തുതീര്‍പ്പിന് നിര്‍ദേശിക്കുകയും അല്ലാത്ത പക്ഷം പാസ്റ്റര്‍ താമസിക്കുന്ന വാടകവീട് ഒഴിയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.

അസംഗഡ് അറസ്റ്റ്

31.8.2021 ന് ഉച്ചയ്ക്ക് 1 മണിയോടെ പാസ്റ്റര്‍ രാമചന്ദ്ര (വാരണാസി സ്വദേശി) അസംഗഢിലെ കര്‍ത്താല്‍പൂരില്‍ വീട്ടില്‍ വെച്ച് പ്രാര്‍ഥന നടത്തുമ്പോള്‍ അസംഗഢ് കോട്‌വാലിയില്‍ കസ്റ്റഡിയിലെടുത്തു. പ്രാദേശിക മതതീവ്രവാദികളും സിവില്‍ ഡ്രെസ്സിലുള്ള പൊലീസുകാരും യോഗത്തിനെത്തി. അവര്‍ തങ്ങള്‍ക്ക് യേശുവിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് ആവശ്യപെട്ടു. തുടര്‍ന്ന് 15 മിനിറ്റിനു ശേഷം അവര്‍ തിരിച്ച് പോയി 5 കോണ്‍സ്റ്റബിള്‍മാരുമായി തിരികെ വന്ന് പാസ്റ്ററെ കസ്റ്റഡിയിലെടുത്തു.

വരണാസി ഉപദ്രവം/ഭീഷണി/വ്യാജ ആരോപണം

31.8.2021 ന് ഉത്തര്‍പ്രദേശിലെ വരണാസിയിലെ ഐബിടി ചര്‍ച്ച് പിന്ദ്രയില്‍ നിന്നുള്ള പാസ്റ്റര്‍ സുധീറിനെ ചില മതതീവ്രവാദികള്‍ രാത്രിയില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ആരാധനകള്‍ നടത്തരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി, അല്ലെങ്കില്‍ പള്ളി ആക്രമിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ആഗസ്റ്റില്‍ പാസ്റ്റര്‍ നീല്‍ ദുരൈയ്‌ക്കെതിരെ വ്യാജ പരാതി നല്‍കിയത് ഇതേ സംഘമാണ്.

സുല്‍ത്താന്‍പൂര്‍ ഭീഷണി/ഉപദ്രവം

1.9.2021-ന് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ പടൈമുറൈനിയില്‍ നിന്നുള്ള പാസ്റ്റര്‍ സവജീത്തിനെ ചില മതതീവ്രവാദികള്‍ ഉപദ്രവിച്ചതായി പാസ്റ്റര്‍ രവി അറിയിച്ചു. മതതീവ്രവാദികള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് പ്രാദേശിക ക്ഷേത്രത്തിന് സംഭാവന ചോദിച്ചെങ്കിലും പാസ്റ്റര്‍ സംഭാവന നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി.

അയോധ്യ തടവിലാക്കി

1.9.2021 ന് ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലെ ഫൈസാബാദിലെ പിഎസ് റുദൗലിയിലെ സരയ്മഞ്ജനില്‍ നിന്നുള്ള പാസ്റ്റര്‍ ഘനശ്യാം പള്ളിയില്‍ ഒരു ചെറിയ സംഘത്തോടൊപ്പം പ്രാര്‍ത്ഥിക്കുമ്പോള്‍ പൊലീസ് തടഞ്ഞു. സെപ്തംബര്‍ 2ന് രാവിലെ മുകേഷും സൂരജും രാംസിങ്ങും പാസ്റ്ററെ കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയപ്പോള്‍ അവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബഹ്റൈച്ച് വ്യാജ ആരോപണം/തടങ്കല്‍

2.9.2021 ന് ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നിന്നുള്ള പാസ്റ്റര്‍ അജയ് എന്നയാളെ മോട്ടിപൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പാസ്റ്ററെ അന്വേഷണത്തിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. അദ്ദേഹം അവിടെ ചെന്നപ്പോള്‍, അയാള്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അദ്ദേഹത്തിനെതിരെ പരാതി ലഭിച്ചതായി പൊലീസ് അറിയിച്ചു. ലഖ്‌നൗവില്‍ നിന്ന് ഒരു സംഘം അദ്ദേഹത്തെ കൊണ്ടുപോകാന്‍ വരികയാണെന്നും ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകുമെന്നും അവര്‍ പറഞ്ഞു.

അയോധ്യ ഭീഷണി/തടങ്കല്‍

5.9.2021 ന് പാസ്റ്റര്‍ ദുര്‍ഗേഷ്, ഉത്തര്‍പ്രദേശിലെ മണിഗഞ്ച അയോധ്യയില്‍ നിന്നുള്ള പാസ്റ്റര്‍ ഘനശ്യാം മറ്റ് ക്രിസ്ത്യാന്‍ വിശ്വാസികളോടൊപ്പം പ്രാര്‍ഥിച്ചു കൊണ്ടിരുന്നപ്പോള്‍ ചില പൊലീസുകാര്‍ വന്ന് വലിയ ജനക്കൂട്ടത്തില്‍ ഒത്തുകൂടാന്‍ അനുമതി വാങ്ങാത്തതിന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്ന് അവര്‍ പാസ്റ്റര്‍ ഘനശ്യാമിനെയും മറ്റ് മൂന്ന് ക്രിസ്ത്യാനികളെയും തടഞ്ഞുവച്ച് തടങ്കലിലാക്കി. ഘനശ്യാമിനെ സെപ്തംബര്‍ ഒന്നിന് രാത്രിയും വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

മെയിന്‍പൂര്‍ വ്യാജ ആരോപണം/അറസ്റ്റ്

5.9.2021-ന് ഉത്തര്‍പ്രദേശിലെ മെയിന്‍പൂര്‍ ജില്ലയിലെ ഖരക്ജിത് നഗറില്‍ നിന്നുള്ള പാസ്റ്റര്‍ ശങ്കര്‍ വര്‍മയെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മറ്റൊരു ക്രിസ്ത്യാനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.’

കാണ്‍പൂര്‍ വ്യാജ ആരോപണം/സാമൂഹിക എതിര്‍പ്പ്

5.9.2021-ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ നഗറിലെ കിദ്‌വായ്, ദുര്‍ഗാപൂര്‍ കോളനിയില്‍ നിന്നുള്ള പാസ്റ്റര്‍ സാംസണ്‍ മസിഹ് ഒരു ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുമ്പോള്‍ ഇരുപതോളം മത തീവ്രവാദികള്‍ അകത്ത് കയറി വീഡിയോ റെക്കോര്‍ഡിംഗ് ആരംഭിച്ചു. അവര്‍ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുകയും ചെയതു.

ഭഡോഹി സാമൂഹിക എതിര്‍പ്പ്

7.9.2021 ന് ഉത്തര്‍പ്രദേശിലെ ഭഡോഹിയില്‍ നിന്നുള്ള പാസ്റ്റര്‍ അജയ് കുമാര്‍ ഗൗതം എസ്എച്ച്ഒയെ കാണുവാന്‍ നിര്‍ദേശിച്ച് കോട്‌വാലി മെയിന്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ലോക്കല്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരു കോണ്‍സ്റ്റബിള്‍ സിവില്‍ വസ്ത്രത്തില്‍ അദ്ദേഹത്തിന്റെ ഒരു പള്ളിയിലെ സേവനങ്ങളില്‍ പങ്കെടുത്തിരുന്നു. പുതിയ ഗ്രാമത്തലവനും പള്ളി പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നു. പ്രദേശത്തെ എസ്എസ്പിയും സ്ഥിതിഗതികള്‍ മനസ്സിലാക്കിയിരുന്നു. 2021 സെപ്റ്റംബര്‍ 11-ന് വീണ്ടും പാസ്റ്റര്‍ അജയ് ഗൗതമിന് രണ്ട് പൊലീസുകാരില്‍ നിന്ന് ഭദോഹി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയെ കാണാന്‍ ഒരു കോള്‍ ലഭിച്ചു.

അസംഗര്‍ തടവിലാക്കി

7.9.2021-ന് ഉത്തര്‍പ്രദേശിലെ അസംഗര്‍, ലാല്‍ഘട്ട്, മിസ്രിപൂര്‍ സ്വദേശി വികാസ്, പശ്ചിമ ബംഗാളിലെ പാസ്റ്റര്‍ രാജുമഞ്ജി അസംഗഢിലെ ഒരു സഭാംഗത്തിന്റെ വീട്ടില്‍ പ്രാര്‍ഥനായോഗം നടത്തുകയാണെന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. ചില അജ്ഞാതര്‍ പാസ്റ്ററിനെതിരെ പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ അസംഗഡിലെ ജിയാന്‍പൂര്‍ താനെയില്‍ തടഞ്ഞുവെക്കുകയും ചെയ്തു.

ജാന്‍പുര്‍ വ്യാജ ആരോപണം/തടങ്കല്‍

7.9.2021 ന് ഉത്തര്‍പ്രദേശിലെ ജാനുപൂരിലെ മദിയാഹൂണിലെ രാംദയാല്‍പൂരില്‍ നിന്നുള്ള പാസ്റ്റര്‍ ജിയാലാല്‍ നിഷാദ് 15 ക്രിസ്ത്യാനികള്‍ക്കൊപ്പം ലെധുവന്‍ ഗ്രാമത്തിലെ ഒരു പള്ളി അംഗത്തിന്റെ വീട്ടില്‍ പ്രാര്‍ഥന യോഗം നടത്തുകയായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി ചിലര്‍ നല്‍കിയ പരാതിയില്‍ പാസ്റ്ററെ മഖ്ലിഷഹറിലെ സിക്രാര പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചു.

കുശിനഗര്‍ ഭീഷണി/ഉപദ്രവം/തടയല്‍

8.9.2021 ല്‍ ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ നിന്നുള്ള പാസ്റ്റര്‍ രാമുദേശസാഹ്നിയും ഓംപ്രകാശും ഒരു പ്രാര്‍ഥനാ യോഗത്തിന് നേതൃത്വം നല്‍കുമ്പോള്‍ ചില മതതീവ്രവാദികള്‍ അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അവര്‍ പൊലീസിനെ അറിയിക്കുകയും പാസ്റ്റര്‍മാരെ കുശിനഗറിലെ ഹനുമാന്‍ഗഡ് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുെവക്കുകയും ചെയ്തു.

റായ്ബറേലി വ്യാജ ആരോപണം

8.9.2021 ന് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഖുഷുരുപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള സഞ്ജുദേവി ഒരു പ്രാര്‍ഥനാ യോഗത്തിന് നേതൃത്വം നല്‍കുമ്പോള്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പ്രാര്‍ഥനാ ഹാളിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചു. ക്രിസ്ത്യാനികള്‍ 100 ഡയല്‍ ചെയ്യുകയും പൊലീസിനെ വിളിക്കുകയും ചെയ്തു. രണ്ട് പോലീസുകാര്‍ വന്ന് ഇരുവിഭാഗത്തോടും സംസാരിച്ചു. സഞ്ജുവും സഭയിലെ മറ്റ് അംഗങ്ങളും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായി നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിച്ചതായി മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു. ആരോപണങ്ങളെല്ലാം സഞ്ജു നിരസിച്ചു.

അസംഗഡ് തടവ്

8.9.2021-ന് ഉത്തര്‍പ്രദേശിലെ അസംഗര്‍, ലാല്‍ഘട്ട്, മിസ്രിപൂര്‍ സ്വദേശിയായ പാസ്റ്റര്‍ രാജേഷ് കുമാര്‍ സമുദായംഗങ്ങള്‍ക്കിടയില്‍ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ലോക്കല്‍ പൊലീസ് എത്തി ജിയാന്‍പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി തടങ്കലിലാക്കി.

അയോധ്യ വ്യാജ ആരോപണം/ തടങ്കല്‍

10.9.2021 ന് മന്‍ജിത് റിച്ചാര്‍ഡ് അറിയിച്ചത് ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലെ ബികാപൂര്‍ തഹസില്‍ ജറുവാ ഗ്രാമത്തില്‍ അഞ്ച് പേരെ കോട്‌വാലി പൊലീസ് തടവിലാക്കുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു. ക്രിസ്ത്യനികളായ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെന്നും ഹിന്ദുമതത്തെ മോശമായി സംസാരിക്കുന്നുവെന്നും പരാതി ലഭിച്ചതായി പൊലീസിനെ അറിയിച്ചു.

മഹോബ വ്യാജ ആരോപണം/തടങ്കല്‍

11.9.2021 ന് ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ പന്‍വാരിയില്‍ നിന്നുള്ള പാസ്റ്റര്‍ ആശിഷ് ജോണിനെ ഒരു ഗ്രാമത്തില്‍ പ്രാര്‍ത്ഥഥനക്കായി സന്ദര്‍ശിച്ചപ്പോള്‍ പൊലീസ് തടഞ്ഞു. പ്രാദേശിക തീവ്രവാദ സംഘടനയാണ് അദ്ദേഹത്തിനെതിരെ വ്യാജ പരാതി നല്‍കിയത്. ഗ്രാമവാസികള്‍ പാസ്റ്ററെ പിന്തുണ്ക്കുകയും അദ്ദേഹത്തിന്റെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിക്കുകയും ഗ്രാമത്തില്‍ നിന്ന് ആരെയും ക്രിസ്ത്യാനിറ്റിയില്‍ വിശ്വസിക്കാന്‍ പാസ്റ്റര്‍ പ്രേരിപ്പിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവിക്കുന്നു.

ഗാസിയാബാദ് തടവ്

12.9.2021 ന് ഗാസിയാബാദില്‍ നിന്നുള്ള പാസ്റ്റര്‍ ദിനേശിനെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ലോനിയിലെ ബന്തല ചൗക്കിയുടെ പൊലീസ് തടഞ്ഞു. ചില മതതീവ്രവാദികള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോയപ്പോള്‍ പള്ളിയിലെ ചടങ്ങുകള്‍ തുടര്‍ന്നാല്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു.

ഗോരഖ്പൂര്‍ ഭീഷണി

13.9.2021 ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ റാണി ബസാറിലെ ഗോലകൊളിറാം റോഡില്‍ നിന്നുള്ള പാസ്റ്റര്‍ ഇന്ദര്‍ജിത്ത് ദുസാദ് തന്റെ വീട്ടില്‍ പ്രാര്‍ഥന യോഗം നടത്തുമ്പോള്‍ ചില പൊലീസുകാര്‍ വന്ന് പ്രാര്‍ഥന തടസ്സപെടുത്തുകയും , പാര്‍ഥന യോഗം നടത്താനുള്ള അനുവാദത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ക്രിസ്ത്യാനികളെ ജയിലിലേക്ക് അയക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി.

കുശിനഗര്‍ ഭീഷണി

14.9.2021 ന് ഉത്തര്‍പ്രദേശിലെ കുശിനഗറിലെ ഹനുമന്‍ഗഞ്ചിലെ ഭഗവാന്‍പൂരില്‍ നിന്നുള്ള ഛോട്ടെലാല്‍ തന്റെ വീട്ടില്‍ ഒരു പ്രാര്‍ഥന യോഗം നടത്തുമ്പോള്‍ രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍ വന്ന് പ്രാര്‍ഥന തടഞ്ഞു. പള്ളി ഒത്തുചേരലുകള്‍ തുടര്‍ന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

സീതാപൂര്‍ കള്ളക്കേസ്

14.9.2021 ന് ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ മഹോലിയില്‍ നിന്നുള്ള പാസ്റ്റര്‍ വിനോദ് കുമാര്‍ സത്തിമാധെ ഒരു ക്രിസ്ത്യന്‍ കുടുംബത്തെ കാണുമ്പോള്‍ സിതാപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചില മതതീവ്രവാദികള്‍ വ്യാജ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഇരയ്‌ക്കെതിരെ ഐപിസി 153 എ, 3/5 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കാണ്‍പൂര്‍ സാമൂഹിക എതിര്‍പ്പ്/തടങ്കല്‍

19.9.2021 ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ലാല്‍ ബംഗ്ലാവ് പ്രദേശത്ത് നിന്ന് പാസ്റ്റര്‍ വേദ് പ്രകാശ് യാദവ് (പാസ്റ്റര്‍ പപ്പുയാദവ്) തന്റെ വീട്ടില്‍ 45 മുതല്‍ 50 വരെ വിശ്വാസികളോടൊപ്പം പ്രാര്‍ഥന യോഗം നടത്തുകയായിരുന്നു. വലതുപക്ഷ സംഘത്തിന്റെ ഒരു ജനക്കൂട്ടം പള്ളിയില്‍ വരികയും അവര്‍ പള്ളിയിലെ ആളുകള്‍ക്കെതിരെ ആരാധനക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം പാസ്റ്റര്‍ പൊലീസിനെ വിളിചെങ്കിലും പൊലീസ്് പാസ്റ്ററെയും മറ്റു ചിലരെയും കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്.

കുശിനഗര്‍ വ്യാജ ആരോപണം/അറസ്റ്റ്

19.9.2021 ന് ഉത്തര്‍പ്രദേശിലെ കുശിനഗറിലെ അഭിറൗലി ബസാറിലെ സഖൗലിയില്‍ നിന്നുള്ള പാസ്റ്റര്‍ രംഭജന്‍വിശ്വകര്‍മ തന്റെ വീട്ടില്‍ പ്രാര്‍ഥന യോഗം നടത്തുമ്പോള്‍ ഒരാള്‍ പൊലീസിനെ വിളിച്ച് പാസ്റ്ററിനെതിരെ തെറ്റായ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് എത്തി പാസ്റ്ററെ അഭിരൗലി ബസാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ജാന്‍പൂര്‍, ഉത്തര്‍പ്രദേശ് വ്യാജ ആരോപണം/അറസ്റ്റ്

3.10.2021 ന് പ്രേം സിംഗ് ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ ഒരു പ്രാര്‍ഥനാ ശുശ്രൂഷ നടത്തുമ്പോള്‍ പെട്ടെന്ന് പൊലീസ് കടന്നുകയറി അവരുടെ പ്രാര്‍ഥനാ ശുശ്രൂഷ തടസ്സപ്പെടുത്തുകയും, ഈ സേവനത്തില്‍ തുടരരുതെന്ന് പാസ്റ്ററെ താക്കീത് ചെയ്യുകയും പാസ്റ്ററെ തടഞ്ഞുവെക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ പരാതിയുണ്ട്.

ഹത്രാസ്, ഉത്തര്‍പ്രദേശ് വ്യാജ ആരോപണം/അറസ്റ്റ്

3.10.2021-ന് ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലുള്ള ഹസന്‍പൂര്‍ ബാരു വില്ലേജില്‍ നിന്നുള്ള പാസ്റ്റര്‍ സൂരജ് പാലിനെ സദാബാദ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വിളിച്ചുവരുത്തി, ജനങ്ങളെ വശീകരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്തുവെന്നതാണ് കുറ്റം, 4 പേരുടെ പരാതിയില്‍ പൊലീസ് പിന്നീട് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

അസംഗഡ്, ഉത്തര്‍പ്രദേശ് വ്യാജ ആരോപണം/അറസ്റ്റ്

3.10.2021 ന് ഉത്തര്‍പ്രദേശിലെ അസംഗഢില്‍ നിന്നുള്ള പാസ്റ്റര്‍ നന്ദു നതാലി പള്ളിയിലെ 20-25 അംഗങ്ങള്‍ക്കൊപ്പം പ്രാര്‍ഥനായോഗം നടത്തുമ്പോള്‍ പൊലീസ് കടന്നുകയറി യോഗം തടസ്സപ്പെടുത്തുകയും പാസ്റ്ററെയും മറ്റ് 15 അംഗങ്ങളെയും കോട്‌വാലിത്താനയിലെ പള്ളിയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യു.പി പരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെയും മറ്റ് ഐപിസി വകുപ്പുകളുടെയും കീഴിലാണ് ഇവരുടെ കേസുകള്‍. പാസ്റ്ററും അയാളുടെ ഭാര്യയും അന്നുമുതല്‍ ജയിലിലാണ്.

മഹാരാജ്ഗഞ്ച്, ഉത്തര്‍പ്രദേശ് ഭീഷണി/പീഡനം/വ്യാജ ആരോപണം

3.10.2021 ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ നസിറാബാദ് ഗ്രാമത്തില്‍ നിന്നുള്ള പാസ്റ്റര്‍ ദുര്‍ഗേഷ് ഭാരതിയെ ഒരു മതതീവ്രവാദി സംഘം ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു പ്രാര്‍ഥത്ഥനാ യോഗം നടക്കുമ്പോള്‍ അക്രമികള്‍ പൊലീസിനെ വിളിക്കുകയും, അയാള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി വ്യാജ പരാതി നല്‍കുകയും ചെയ്തു. പാസ്റ്റര്‍ ദുര്‍ഗേഷിനെ പണിയറ താനെയില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബിജനൂര്‍, ഉത്തര്‍പ്രദേശ് ഹരസ്മെന്റ്

3.10.2021 ന് പാസ്റ്റര്‍ ദിനേശ് ഞായറാഴ്ച പ്രാര്‍ഥന അവസാനിപ്പിച്ച് ഉത്തര്‍പ്രദേശിലെ ബിജനോറിലെ ചക്ഗോര്‍ധന്‍ ഗ്രാമത്തിലെ വീട്ടിലേക്ക് പോകുകയായിരുന്നു. വഴിയില്‍ രണ്ട് പൊലീസുകാര്‍ തടഞ്ഞു നിര്‍ത്തി ദിനേശ് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. സഭാ ശുശ്രൂഷയില്‍ നിന്നാണെന്നാണ് പാസ്റ്റര്‍ പ്രതികരിച്ചത്. പാസ്റ്ററിന്റെ അടുത്ത് ബൈബിളും മറ്റ് ആരാധനാ വസ്തുക്കളും കണ്ടപ്പോള്‍ അടുത്ത ദിവസം ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസുകാര്‍ ആവശ്യപെട്ടു.

ദേവരിയ ശാരീരിക അക്രമം/സാമൂഹിക എതിര്‍പ്പ്

19.9.2021 ന് ഉത്തര്‍പ്രദേശിലെ ദേവാറിയയിലെ സുഡാമചൗരഹയില്‍ നിന്നുള്ള സിസ്റ്റര്‍ റീന സ്വന്തമായി സെന്റ് ജോസഫ്സ് സ്‌കൂള്‍ നടത്തുകയാണ്, അവര്‍ സ്‌കൂളില്‍ ഒരു പള്ളി സേവനം നടത്തുകയും ചെയ്തു. റീന ചില ക്രിസ്ത്യാനികള്‍ക്കൊപ്പം ഒരു പ്രാര്‍ഥനാ യോഗം നടത്തുകയായിരുന്നു. ഏകദേശം 15 മുതല്‍ 20 വരെ മതതീവ്രവാദികള്‍ വന്നു പള്ളിക്ക് നേരെ കല്ലെറിയാന്‍ തുടങ്ങി. ക്രിസ്ത്യാനികള്‍ പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന് സിസ്റ്റര്‍ റീനയെ കസ്റ്റഡിയിലെടുത്തു. സ്‌കൂളില്‍ പള്ളിയോഗങ്ങള്‍ നടത്തില്ലെന്ന് എഴുതി നല്‍കാന്‍ പൊലീസ് സിസ്റ്റര്‍ റീനയെ നിര്‍ബന്ധിച്ചു. 2021 സെപ്റ്റംബര്‍ 26ന് സിസ്റ്റര്‍ റീന പ്രാര്‍ഥനായോഗം നടത്താന്‍ ആഗ്രഹിച്ചു. എന്നാല്‍ മതതീവ്രവാദികള്‍ സ്‌കൂള്‍ പരിസരത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. ആരെയും സ്‌കൂള്‍ കാമ്പസിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല.

ഇറ്റാവ വ്യാജ ആരോപണം

20.9.2021 ന് ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നുള്ള ശ്യാംസുന്ദറിനെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനമാരോപിച്ച് പൊലീസ് ക്സ്റ്റഡിയിലെടുത്തു. മതപരമായ രേഖകള്‍ക്കായി പൊലീസ് ഇയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും 3/5 ഫോര്‍ എ പ്രകാരം കേസെടുക്കുകയും ചെയ്തു.

ഫൈസാബാദ് വ്യാജ ആരോപണം

2021 ഒക്ടോബര്‍ 1 ന് പാസ്റ്റര്‍ രവീന്ദര്‍ കുമാറിനേയും സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം ക്രിസ്ത്യാനികളേയുമാണ് ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലെ ബികാപൂര്‍ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചത്. ഇവര്‍ പ്രാര്‍ഥിക്കാന്‍ ഒത്തു കൂടിയപ്പോഴാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് എസ്എച്ച്ഒ, സിഒ, എസ്ഡിഎം എന്നിവരും തഹസില്‍ദാറും ഇരച്ചുകയറി ബലം പ്രയോഗം നടത്തി തടങ്കലില്‍ വച്ചത്.

റൂര്‍ക്കി, ഉത്തരാഖണ്ഡ് ശാരീരിക അതിക്രമം/നാശം വിതക്കല്‍

2021 ഒക്ടോബര്‍ 3 0644/2021 എന്ന എഫ്‌ഐആറില്‍ 11 പേര്‍ക്കെതിരെ കോട്‌വാലി റൂര്‍ക്കി പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഞായറാഴ്ച പ്രാര്‍ഥനക്കായി ഒത്തുകൂടിയ 10-15 പേരുടെ ആരാധനായോഗത്തിലേക്ക് അഞ്ഞൂറിലധികമുള്ള അക്രമികള്‍ ഇരച്ചു കയറിയതാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീകളെയും പുരുഷന്മാരെയും ഈ തീവ്രവാദികള്‍ ആക്രമിക്കുകയും പള്ളി പരിസരം നശിപ്പിക്കുകയും ചെയ്തു. പള്ളിക്കകത്ത് പ്രാര്‍ഥനക്കെത്തിയ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. രജത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുരുതരാവസ്ഥയിലായി.

ഡല്‍ഹി ഭീഷണി

2021 ഒക്ടോബര്‍ 3ന് ന്യൂ ഡല്‍ഹിയിലെ അസോള ഫത്തേപൂര്‍ബേരിയില്‍ പാസ്റ്റര്‍ സന്തോഷ് ഡാന്റെ വീട്ടിലേക്ക് കയറി വന്ന 12 പേര്‍ സുവിശേഷ പ്രചരണം നടത്തിയതിന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. വശീകരണത്തിലൂടെ ആളുകളെ മതം മാറ്റാനാണ് പാസ്റ്റര്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. യാതൊരു കാരണവശാലും ഒരു ഹിന്ദുവിനെ പോലും വീട്ടില്‍ പ്രവേശിപ്പിക്കരുതെന്ന് താക്കീത് നല്‍കി അത് വീഡിയോയിലും ചിത്രീകരിച്ചാണ് അവര്‍ പോയത്.

പവായി ഭീഷണി/അറസ്റ്റ്

2021 ഒക്ടോബര്‍ 6 ഒക്ടോബര്‍ ആറാം തിയ്യതി പാസ്റ്റര്‍ രാം ബച്ചന്‍ ബിന്ദിന് ഒരു വിവരം ലഭിച്ചു. തന്റെ മകന്‍ ബബ്‌ലുവിനെ ഉത്തര്‍പ്രദേശിലെ നര്‍വാരിത്തന പവായിയിലെ ഗ്രാമധാക്കയില്‍ വച്ച് പൊലീസും മത തീവ്രവാദികളുടെ സംഘവും ചേര്‍ന്ന് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് സമയത്തിന് ശേഷം പവായ് താനെ അസംഗഡില്‍ 8 വിശ്വാസികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സീതാപൂര്‍ ഭീഷണി/ഉപദ്രവം/അറസ്റ്റ്

7.10.2021 ന് ഉത്തര്‍പ്രദേശിലെ മസിംഗ്പുസിതാപൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ പാസ്റ്റര്‍ രാകേഷ് കുമാര്‍ ഒരു സഹക്രിസ്ത്യാനിയുടെ വീട്ടില്‍ പ്രാര്‍ഥനാ യോഗത്തിന് എത്തിയപ്പോള്‍ ഒരു കൂട്ടം ഗ്രാമവാസികള്‍ തടസ്സപ്പെടുത്തി. പാസ്റ്ററുടെ സര്‍ക്കാര്‍ ഐഡികളും ബൈബിളും തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിനെതിരായി പരാതിപ്പെടുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം പൊലീസ് എത്തി പാസ്റ്ററിനെ ഖൈരാബാദ് പൊലീസ് സ്റ്റേഷനില്‍ തടവിലാക്കി.

ഗോരഖ്പൂര്‍ വ്യാജ ആരോപണം/അറസ്റ്റ്

10.10.2021-ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ കാംപിര്‍ഗഞ്ചില്‍ നിന്നുള്ള പാസ്റ്റര്‍ ഗോവിന്ദയും പാസ്റ്റര്‍ കരണും. മുപ്പതോളം വിശ്വാസികള്‍ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ പ്രാര്‍ഥനാ യോഗം നടത്തുകയായിരുന്നു. ആരോ അവര്‍ക്കെതിരെ തെറ്റായ പരാതി നല്‍കി, കുറച്ച് സമയത്തിന് ശേഷം പൊലീസ് വന്ന് പാസ്റ്റര്‍ ഗോവിന്ദിനെയും പാസ്റ്റര്‍ കരിനിന്റോസ്റ്റോസ്റ്റിയെയും കൊണ്ടുപോയി.

മൗ വ്യാജ ആരോപണം/അറസ്റ്റ്

10.10.2021 ന് ഉത്തര്‍പ്രദേശിലെ മൗ കോട്‌വാലിയില്‍ യു.പി മിഷനില്‍ സേവനമനുഷ്ഠിക്കുന്ന പാസ്റ്റര്‍ എബ്രഹാം കസ്റ്റഡിയില്‍ എടുക്കപെട്ടു. വലതുപക്ഷ സംഘം എത്തി ഞായറാഴ്ച കുര്‍ബാന തടസ്സപ്പെടുത്തുകയും പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പാസ്റ്റര്‍ക്കെതിരെ ഈ സംഘം പരാതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് എത്തി പ്രാദേശിക വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥിക്കുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മഹാരാജ്ഗഞ്ച് സാമൂഹിക എതിര്‍പ്പ്/ശാരീരിക ആക്രമണം

3.10.2021 ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ പാസ്റ്റര്‍ ശ്രീനിവാസ് പ്രസാദിന്റെ പ്രാര്‍ഥനായോഗം ക്രിസ്ത്യന്‍ വിരുദ്ധര്‍ തടസ്സപ്പെടുത്തി. പ്രാര്‍ഥനാ യോഗത്തില്‍ പ്രതിഷേധിക്കുന്നതിനിടയി പങ്കെടചുക്കുന്നുതിനിടയിലുണ്ടായ ഈ പ്രതിഷേധത്തില്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയും ശാരീരികമായി ആക്രമിക്കപ്പെട്ടു.

ഛത്തീസ്ഗഡ്, മഹാസമുണ്ട് ശാരീരിക അക്രമം/നശീകരണം

3.10.2021 ന് ചത്തീസ്ഗവിലെ മഹാസമുണ്ടിലെ കൊമാഖാന്‍ പൊലീസ് സ്റ്റേഷനന്‍ പരിധിയില്‍ വരുന്ന കുസുമി ഗ്രാമത്തില്‍, ഒരേ ക്രിസ്ത്യന്‍ സംഘത്തെ ഗ്രാമവാസികള്‍ രണ്ടുതവണ ആക്രമിച്ചു; ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറത്തില്‍ നിന്നുള്ള വിവരമനുസരിച്ച് രാവിലെ ഒരു തവണയും ഉച്ചക്ക് ശേഷം മറ്റൊന്നും. ഗ്രാമവാസികള്‍ പള്ളിക്കകത്ത് കയറി പള്ളി നശിപ്പിക്കുകയും 12 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു.

ഹരിയാന ശാരീരികമായ അക്രമം/നശീകരണം

3.10.2021 ന് ഹരിയാനയിലെ കര്‍ണാലില്‍ ഒരു ക്രിസ്ത്യന്‍ സ്ത്രീയായ കനികയെയും മറ്റ് 25 മുതല്‍ 30 വരെ ക്രിസ്ത്യാനികളെയും ഞായറാഴ്ച പ്രാര്‍ഥനാ ശുശ്രൂഷയ്ക്കിടെ ഒരു വലതുപക്ഷ ഗ്രൂപ്പിലെ അംഗങ്ങള്‍ ആക്രമിച്ചു. ക്രിസ്ത്യാനികള്‍ പ്രാര്‍ഥന നടത്തിയിരുന്ന വീടും തകര്‍ത്തു.

ഹരിദ്വാര്‍, ഉത്തരാഖണ്ഡ് ഭീഷണി

3.10.2021-ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ജ്വാലപൂരില്‍ വലതുപക്ഷക്കാര്‍ പൊലീസിന്റെ അകമ്പടിയോടെ പള്ളിയിലെ ചടങ്ങുകളും ആരാധനയും തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ പള്ളിയുടെ വൈദികനാണ് വിപിന്‍ കുമാര്‍. സംഭവത്തില്‍ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല, അതിനാല്‍ ക്രിസ്ത്യാനികള്‍ ഇതിനെതിരെ പരാതികളൊന്നും നല്‍കിയില്ല.

ഛത്തീസ്ഗഡ്, ഭിലായ് വ്യാജ ആരോപണം

3.10.2021 ന് ചത്തീസ്ഗഡിലെ ഭിലായ്, പാസ്റ്റര്‍ സന്തോഷ് റാവുവിനെ ചരോദഭിലായ് ജിആര്‍പി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അദ്ദേഹം നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപണം നിലവിലുണ്ടെന്ന്്
പൊലീസ് അറിയിച്ചു. എന്നാല്‍, പാസ്റ്ററെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

മധ്യപ്രദേശ്, ഹോഷങ്കാബാദ് സാമൂഹിക എതിര്‍പ്പ്

3.10.2021 ന് മധ്യപ്രദേശിലെ ഹോഷംഗാബാദില്‍, വലതുപക്ഷ തീവ്രവാദികള്‍ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ ആരാധനയെ തടസ്സപ്പെടുത്തുകയും ക്രിസ്ത്യാനികള്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിത മത പരിവര്‍ത്തനം ചെയ്തതായി ആരോപിക്കുകയും ചെയ്തു. പ്രേരിത് എന്ന സുവിശേഷകനാണ് പ്രാര്‍ഥനാ യോഗത്തിന് നേതൃത്വം നല്‍കുന്നത്.

മഹാരാജ്ഗഞ്ച് ശാരീരിക ആക്രമണം/അറസ്റ്റ്

2021 ഒക്ടോബര്‍ 10 ന് ഉച്ചയ്ക്ക് സിസ്‌വാ ബസാറില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്തുന്നതിനിടെ പാസ്റ്റര്‍ ശ്രീനിവാസും ഭാര്യയും മതഭ്രാന്തന്‍മാരാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലുള്ള കോത്തിബാര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായ ശ്രീനിവാസിന് അവിടെ വച്ചും മര്‍ദനമേറ്റു.

ഹര്‍ദോയ് വ്യാജആരോപണം

2021 ഒക്ടോബര്‍ 11 ന് ഗ്രാമത്തില്‍ ഒരു പ്രാര്‍ഥനായോഗം സംഘടിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു പാസ്റ്റര്‍ ആശ്രയ് (ബദ്രിറാം ഫുക്കഹ വില്ലേജ്, ഹരിഹര്‍പൂര്‍ പോസ്റ്റ, താന തരിയാവ, ഹര്‍ദോയ് ജില്ല എന്നിവരുടെ മകന്‍). മതപരിവര്‍ത്തനം നടത്തുന്നുവെന്ന ഗ്രാമവാസികള്‍ നല്‍കിയ വിവരമനുസരിച്ച് അവിടെയെത്തിയ പൊലീസ് പള്ളിയുടേയും വിശ്വാസികളുടേയും ചിത്രങ്ങള്‍ പകര്‍ത്തി. പിറ്റേന്ന് അദ്ദേഹം ലോക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെട്ടു.

അംബേദ്കര്‍ നഗര്‍ വ്യാജആരോപണം/അറസ്റ്റ്

2021 ഒക്ടോബര്‍ 13. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ സ്വദേശിയാണ് പാസ്റ്റര്‍ അന്‍ജീത് കുമാര്‍. ഗ്രാമത്തലവനായ ത്രിവേണി പ്രസാദ് അന്‍ജീത്തിന്റെ അനുഭാവിയായിരുന്നു. 50,000 രൂപ നല്‍കി ഗ്രാമവാസികളെയദ്ദേഹം ക്രിസ്ത്യന്‍ മതത്തിലേക്ക് ആകര്‍ഷിക്കുകയാണെന്ന് അവിടത്തെ വലതുപക്ഷ ആഭിമുഖ്യമുള്ള ആളുകള്‍ ചേര്‍ന്ന് പരാതി കൊടുത്തു. ആ വൈകുന്നേരം തന്നെ ത്രിവേണി പ്രസാദ് കസ്റ്റഡിയിലായി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply