സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി
തന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. അതിനാല്‍ തന്നെ മഠത്തില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.
സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിന് എതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. പരാതി തള്ളി എന്ന് വ്യക്തമാക്കിയുള്ള കത്ത് ഇന്ന് രാവിലെയാണ് ലഭിച്ചത്. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കത്തില്‍ വ്യക്തമാക്കുന്നു. തന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. അതിനാല്‍ തന്നെ മഠത്തില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നേരത്തെ സഭ സിസ്റ്റര്‍ ലൂസിയോട് വിശദീകരണം തേടിയിരുന്നു. ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഓഗസ്റ്റ് ഏഴിന് അവരെ പുറത്താക്കിയത്. അതിനെതിരെയായിരുന്നു അവര്‍ വത്തിക്കാനില്‍ പരാതി നല്‍കിയത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Joy Mandapathil
October 16, 2019 at 1:05 pm
ഫ്രാങ്കോയ്ക്ക് എതിരായ സമരത്തിൽ പങ്കെടുത്തത് കൊണ്ടാണ് ലൂസിയെ പുറത്താക്കിയത് എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് ? വെറുതെ ഓരോന്ന് പറഞ്ഞ് നടക്കരുത് !