പശ്ചിമ ഘട്ടത്തിലെ ഇടപെടലുകള്‍ പരിസ്ഥിതി പക്ഷത്തോടെയാകണമെന്ന് നിയമസഭാ പരിസ്ഥിതി സംരക്ഷണ സമിതി

സര്‍ക്കാരിന്റെ കയ്യിലുള്ള റിപോര്‍ട്ടുകള്‍ പരിശോധിച്ച് സംസ്ഥാനത്തുള്ള 13000 ഉരുള്‍പൊട്ടല്‍ മേഖലകളെയും 17000 മലയിടിച്ചില്‍ പ്രദേശങ്ങളെയും കുറിച്ച് പഠിച്ചു അവ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സമിതി നിര്‍ദേശിച്ചു

കേരളത്തില്‍ 2018ലെ പ്രളയം ഏല്പിച്ച ആഘാതത്തെക്കുറിച്ചു മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പശ്ചിമ ഘട്ടത്തെ തകര്‍ക്കുന്ന രീതിയില്‍ ഇടപെടുന്നതു സംസ്ഥാനത്തിന് പാരിസ്ഥിതകമായും കാലാവസ്ഥാപരമായും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കി. അതുകൊണ്ടു തന്നെ ഈ മേഖലയിലെ ഇടപെടലുകള്‍ പരിസ്ഥിതി പക്ഷത്തോടെയാകണം എന്നും സമിതി നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ കയ്യിലുള്ള റിപോര്‍ട്ടുകള്‍ പരിശോധിച്ച് സംസ്ഥാനത്തുള്ള 13000 ഉരുള്‍പൊട്ടല്‍ മേഖലകളെയും 17000 മലയിടിച്ചില്‍ പ്രദേശങ്ങളെയും കുറിച്ച് പഠിച്ചു അവ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സമിതി നിര്‍ദേശിച്ചു. പാറ, മണല്‍ തുടങ്ങിയവയുടെ ഖനനത്തിന് നിയമങ്ങള്‍ ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ഈ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, പുഴകളുടെ സംരക്ഷണത്തിനായി അതോറിറ്റി രൂപവത്കരിക്കുക . എന്നീ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഒരു വര്‍ഷത്തിനകം ബന്ധപ്പെട്ട വകുപ്പുകള്‍ ഏറ്റെടുത്തു നടപ്പാക്കേണ്ടതാണ് എന്ന് മുല്ലക്കര രത്നാകരന്‍ അഭിപ്രായപ്പെട്ടു.
സമിതിയുടെ മറ്റ് നിര്‍ദേശങ്ങള്‍ ഇവയാണ്. തണ്ണീര്‍ത്തടങ്ങളും വയലുകളും നിലനിര്‍ത്താനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുക, മലയോര പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ കൃഷിക്ക് വിട്ടുകൊടുത്തുകൊണ്ട് അപകടം കുറഞ്ഞ പ്രദേശങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുക, ഇതിനായി നിയമനിര്‍മാണം നടത്തുക, ജലസ്രോതസുകളുടെ സംരക്ഷണത്തിന് ജനകീയ അവബോധമുണ്ടാകുന്നതിനു പ്രവര്‍ത്തനങ്ങള്‍ നടത്തുക, നവകേരള നിര്‍മാണം ആസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും വാര്‍പ്പ് മാതൃകകളില്‍ നിന്ന് മുക്തമാക്കുക, ആസൂത്രണഘട്ടത്തില്‍ തന്നെ പദ്ധതികള്‍ പരിസ്ഥിതി ഓഡിറ്റിന് വിധേയമാക്കുക, കാലാവസ്ഥ പ്രവചനം, മുന്നറിയിപ്പ് സംവിധാനം, ദുരന്ത നിവാരണ സംവിധാനം എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കുക ഉരുള്‍പൊട്ടലിനെയും മണ്ണിടിച്ചിലിനേയും കുറിച്ച് ഹൈഡ്രോളജി വിഭാഗം വിദഗ്ധ പഠനം നടത്തി പരിഹാരം നിര്‍ദേശിക്കുക…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply