ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനുമാവില്ല

ദേശസ്നേഹം എന്നാല്‍ വിവിധ ഘട്ടങ്ങളില്‍ ഉള്‍ക്കൊള്ളുന്നതാണെന്നും അത് ഗ്രാമം മുതല്‍ രാജ്യം വരെ നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണമായ ഒരു വികാരമാണെന്നും അഭിപ്രായപ്പെട്ട ഗുഹ, അതിനെ ഗൂഢാലോചനാപരമായി സമീപിക്കുമ്പോള്‍ യുദ്ധതത്പരതയിലേക്കും വിദ്വേഷത്തിലേക്കും വഴി മാറുമെന്നും നിരീക്ഷിച്ചു. ഇന്ത്യക്കാരനാകാന്‍ ഹിന്ദി സംസാരിക്കണമെന്നില്ലെന്നും പാകിസ്താനെ വെറുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. കോണ്‍ഗ്രസിന്റെ അഴിമതിയും കുടുംബാധിപത്യവുമാണ് ബി.ജെ.പിയെ വളര്‍ത്തിയത്. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത മലയാളികള്‍ക്ക് തെറ്റ് പറ്റി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ പാട്രിയോട്ടിസം വേഴ്സസ് ജിങ്കോയിസം എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു രാമചന്ദ്ര ഗുഹയുടെ വിമര്‍ശനം. ഇന്ത്യക്കാവശ്യം നെഹ്റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല. രാഹുല്‍ എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുകയാണ്. അദ്ദഹം വളരെ മാന്യനായ ഒരു വ്യക്തിയാണ്. എന്നാല്‍ ഒരു കുടുംബപരമ്പരയിലെ അഞ്ചാം തലമുറയെ അല്ല ഇപ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന് ആവശ്യം. സ്വാതന്ത്ര്യസമര കാലത്തെ മഹത്തായ പ്രസ്ഥാനം എന്ന നിലയില്‍നിന്നും കോണ്‍ഗ്രസ് ഒരു കുടുംബസ്ഥാപനമായതാണ് ഹിന്ദുത്വശക്തികളുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ഇടതുപക്ഷത്തിന്റെ നിഷ്‌ക്രിയതയും കപടനാട്യവുമാണ് ഇന്ത്യയില്‍ ഇത്തരമൊരു അവസ്ഥ സൃഷ്ടിക്കപ്പെട്ടത്തിന് മറ്റൊരു കാരണം. ഭഗത് സിങ്ങും നാരായണ ഗുരുവുമാണ് യഥാര്‍ത്ഥ ഇടതുപക്ഷം.
ദേശസ്നേഹം എന്നാല്‍ വിവിധ ഘട്ടങ്ങളില്‍ ഉള്‍ക്കൊള്ളുന്നതാണെന്നും അത് ഗ്രാമം മുതല്‍ രാജ്യം വരെ നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണമായ ഒരു വികാരമാണെന്നും അഭിപ്രായപ്പെട്ട ഗുഹ, അതിനെ ഗൂഢാലോചനാപരമായി സമീപിക്കുമ്പോള്‍ യുദ്ധതത്പരതയിലേക്കും വിദ്വേഷത്തിലേക്കും വഴി മാറുമെന്നും നിരീക്ഷിച്ചു. ഇന്ത്യക്കാരനാകാന്‍ ഹിന്ദി സംസാരിക്കണമെന്നില്ലെന്നും പാകിസ്താനെ വെറുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വിശ്വാസം മാത്രമാണ് ശരിയെന്നും പരിപൂര്‍ണമെന്നും വിശ്വസിക്കുന്നതാണ് തീവ്രദേശസ്നേഹികളുടെ ലക്ഷണം.
ഇന്ത്യയുടെ സ്വത്വം ഹിന്ദുത്വത്തിലധിഷ്ഠിതമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനുമാവില്ല

  1. Avatar for രാമചന്ദ്രഗുഹ

    Gangadharan Nair C

    What Mr. Guha said is that most of the civilized humanitarians wish to proclaim.

Leave a Reply