![](https://thecritic.in/wp-content/uploads/2019/09/p-1-900x495.jpg)
കണ്ടനാട് സെന്റ് മേരീസ് പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പായി.
1974നു ശേഷം ആദ്യമായാണ് ഓര്‍ത്തഡോക്സ് വിഭാഗം ഇവിടെ ആരാധന നടത്തുന്നത്.
കൊച്ചി കണ്ടനാട് സെന്റ് മേരീസ് പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി. കോടതി അനുകൂല വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പോലീസ് സംരക്ഷണത്തില്‍ കുര്‍ബാന നടത്തി. 1974നു ശേഷം ആദ്യമായാണ് ഓര്‍ത്തഡോക്സ് വിഭാഗം ഇവിടെ ആരാധന നടത്തുന്നത്. ഭദ്രാസനം മെത്രാപോലീത്ത ഡോ. മാത്യൂസ് മാര്‍ സെവേറിയോസിന്റെ നേതൃത്വത്തിലായിരുന്നു കുര്‍ബ്ബാന. പ്രാര്‍ത്ഥന തുടരുന്നതില്‍ യാക്കോബായ വിഭാഗം പ്രതിഷേധിക്കുന്നുണ്ട്.
ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുവദിച്ച് നേരത്തെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ബെഞ്ചാണ് അവര്‍ക്ക് പ്രവേശനാനുമതി നല്‍കിയത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in