
ആശമാരുടെ സമരം : ബിജെപി – സിപിഎം രാഷ്ട്രീയ ബാന്ധവവും.
ഓരോ തവണ സിപിഎം തകര്‍ന്നു വീഴുമ്പോഴും അതിന് പരിക്ക് പറ്റാതെ നിവര്‍ത്തി നിര്‍ത്തുന്ന സംഘപരിവാറിന്റെ ഇടപെടലിന്റെ പാരഡിയാണ് ആശാവര്‍ക്കേഴ്‌സ് സമരത്തിലേക്കുള്ള സുരേഷ് ഗോപിയുടെ കോമാളി നൃത്തം ചവിട്ടിയുള്ള കടന്നുവരവും.. സംഘപരിവാറിനും സുരേഷ് ഗോപിക്കും പായ വിരിച്ചു കൊടുക്കുന്ന സമര രാഷ്ട്രീയം സംശയാസ്പദവും ലജ്ജാകരവുമാണ്.
കോര്‍പ്പറേറ്റ് ഹിന്ദുത്വ ഫാസിസത്തിനും, അതിന്റെ അജണ്ടകള്‍ക്ക് പൊതുബോധം നിര്‍മ്മിച്ചു കൊടുക്കുന്ന സിപിഎമ്മിനും എതിരെ ശക്തവും പ്രതീകാത്മകവുമായി തീരേണ്ട ആശാവര്‍ക്കേഴ്‌സ് കൂട്ടായ്മയുടെ സെക്രട്ടേറിയറ്റിലെ അവകാശ പോരാട്ടത്തിലേക്ക് സംഘപരിവാറിന്റെ പ്രതിനിധിയായ സുരേഷ് ഗോപിക്ക് കടന്നുവരാന്‍ പ്രവേശന ദ്വാരം ഒരുക്കിക്കൊടുത്തതോടെ ഇവിടെയും സമര രാഷ്ട്രീയത്തിന്റെ അപസ്വരം മുഴങ്ങുകയാണ്. അയാളുടെ സാന്നിധ്യത്തില്‍ ഏതാനും നിമിഷങ്ങള്‍ സമരവേദി വെറുമൊരു ചാറ്റ് ഷോ ആയി മാറുന്നതാണ് ദൃശ്യമാധ്യമങ്ങളിലൂടെ നാം കണ്ടത്.
അതി സ്ത്രീ വിരുദ്ധനും, മുസ്ലിം – കീഴാള വിരുദ്ധനുമായ സുരേഷ് ഗോപിയുടെ വര്‍ണ്ണശബളമായ ജീര്‍ണ്ണ ശരീരത്തിന് ചുറ്റും നിന്ന് തൊഴിലാളി വര്‍ഗ്ഗ സ്ത്രീകള്‍ ആടുകയും പാടുകയും ചെയ്യുന്ന, തൊഴിലാളി വര്‍ഗ്ഗത്തെ പരിഹസിക്കുന്ന ആഭാസ സാഹചര്യം സൃഷ്ടിച്ചതിനു പുറകിലെ ശക്തി എന്താണെന്നും, ആരാണെന്നും തീര്‍ച്ചയായും കേരളം പരിശോധിക്കണം. അതോ ഹിന്ദുത്വ കോര്‍പ്പറേറ്റ് ഫാസിസത്തിന്റെ പട്ടുനൂല്‍ കൊണ്ട് തൊഴിലാളി വര്‍ഗ്ഗ വിരുദ്ധ ഭരണകൂടങ്ങളെ കെട്ടിയിടാമെന്ന് ആരെങ്കിലും അവരെ തെറ്റിദ്ധരിപ്പിക്കുന്നതോ?
ഹിന്ദുത്വ കോര്‍പ്പറേറ്റ് ഫാസിസ്റ്റ് ഇന്ത്യയും, അതിന്റെ സോഷ്യല്‍ ഫാസിസ്റ്റ് രൂപം ആര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന കേരളവും അതിലെ ജനതയും തൊഴില്‍പരമായും, അവകാശപരമായും, പ്രാതിനിധ്യപരമായും നേരിടുന്ന വെല്ലുവിളികളെ അതിന്റെ മൂര്‍ത്തമായ, അതേസമയം പ്രതീകാത്മകവുമായ അടയാളമായി ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തെ ഉയര്‍ത്തിക്കാട്ടാതെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും പിന്തുണക്കുള്ള ആഹ്വാനങ്ങള്‍ ‘കേരള മോഡല്‍ വെണ്‍മണി’ സാഹിത്യമായി അനുഭവപ്പെടുകയുണ്ടായി. അതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് സുരേഷ് ഗോപിയുടെ സെക്രട്ടേറിയറ്റ് സമര കേന്ദ്ര സന്ദര്‍ശനം സംഭവിച്ചത് എന്നത് യാദൃച്ഛികമല്ല. യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ ധര്‍മ്മരക്ഷ നിര്‍വഹിക്കുന്ന പഴയ ശ്രീകൃഷ്ണ രൂപമായി ആണ് സുരേഷ് ഗോപി അവിടെ പ്രത്യക്ഷപ്പെടുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഓരോ തവണ സിപിഎം തകര്‍ന്നു വീഴുമ്പോഴും അതിന് പരിക്ക് പറ്റാതെ നിവര്‍ത്തി നിര്‍ത്തുന്ന സംഘപരിവാറിന്റെ ഇടപെടലിന്റെ പാരഡിയാണ് ആശാവര്‍ക്കേഴ്‌സ് സമരത്തിലേക്കുള്ള സുരേഷ് ഗോപിയുടെ കോമാളി നൃത്തം ചവിട്ടിയുള്ള കടന്നുവരവും.. സംഘപരിവാറിനും സുരേഷ് ഗോപിക്കും പായ വിരിച്ചു കൊടുക്കുന്ന സമര രാഷ്ട്രീയം സംശയാസ്പദവും ലജ്ജാകരവുമാണ്.
കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി തൊഴിലാളികളുടെ എല്ലാ അവകാശങ്ങളെയും പൊള്ളിച്ചു കളയുന്ന, ലോകത്തിലെ തന്നെ ഏറ്റവും ക്രൂരവും നൃശംസവുമായ തൊഴില്‍ നിയമ ഭേദഗതിയും, കാര്‍ഷിക നിയമവും, ബുള്‍ഡോസര്‍ രാജും നടപ്പാക്കുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ പ്രതിനിധിയായ സുരേഷ് ഗോപി പാട്ടും കൂത്തുമായി അഴകിയ രാവണനായി സമരത്തിലേക്ക് ആനയിക്കപ്പെട്ടതോടുകൂടി തങ്ങളുടെ ജാരകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനും, പാവപ്പെട്ട ആശാവര്‍ക്കേഴ്‌സ് സമരക്കാരെക്കൊണ്ട് തന്നെ അവകാശ സമരത്തിന്റെ അന്ത്യശ്വാസം വലിപ്പിക്കുന്നതിനും സിപിഎമ്മിന് കഴിഞ്ഞു എന്ന് വ്യക്തമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തിലെ പല ബുദ്ധിജീവികള്‍ക്കും നിലനില്‍ക്കുന്ന രാഷ്ട്രീയ സ്ഥാപിത ജ്ഞാന വ്യവസ്ഥയില്‍ നിന്ന് മറികടക്കാന്‍ കഴിയാത്തതുകൊണ്ടാണ് സംഘപരിവാറും സിപിഎമ്മും ചേര്‍ന്നുള്ള ഇത്തരം ചാറ്റ് ഷോകളെ മനസ്സിലാകാതെ പോകുന്നത്. സോഷ്യല്‍ ഫാസിസത്തിന്റെ പ്രയോഗലഹരിയും തീക്ഷ്ണതയും വര്‍ദ്ധിപ്പിച്ച് പുതിയ കോര്‍പ്പറേറ്റ് ‘വിചാരധാര’ ഇടതുപക്ഷ ഭരണകൂടം രചിക്കുമ്പോള്‍, അതിനെ സംരക്ഷിച്ചെടുക്കാനാണ്, സിപിഎമ്മിന്റെ അറിവോടെയുള്ള സുരേഷ് ഗോപിയുടെ സമരത്തിലേക്കുള്ള കടന്നുവരവ് എന്ന് സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് മനസ്സിലാകാതെയാണോ..?!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in