നിസാമുദ്ദിനിലെ മതസമ്മേളനം – രാജ്യം ആശങ്കയില്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ആറു ഹൈദരബാദ് സ്വദേശികളും ഒരു കശ്മീര്‍ സ്വദേശിയും കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു.
ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിഭ്രാന്തിയിലായി രാജ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി പേര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ആറു ഹൈദരബാദ് സ്വദേശികളും ഒരു കശ്മീര്‍ സ്വദേശിയും കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. മത ചടങ്ങില്‍ പങ്കെടുത്ത ഒരു പത്തനംതിട്ട സ്വദേശി മരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണിച്ച മുന്നൂറിലധികം ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കി. പള്ളിയും ആളുകള്‍ താമസിച്ചിരുന്ന മര്‍ക്കസ് കെട്ടിടവും സീല്‍ ചെയ്തു. 1034 പേരെ ഇതുവരെ ഒഴിപ്പിച്ചു. 334 പേരെ ആശുപത്രിയിലാക്കി. എണ്ണൂറോളം പേരെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റിലാക്കി. . മസ്ജിദ് ഭാരവാഹികള്‍ക്കെതിരെ കേസ് എടുക്കാന്‍ കേജ്രിവാള്‍ ഉത്തരവിട്ടു. നിസാമുദ്ദീന്‍ ദര്‍ഗയ്ക്കു സമീപത്തെ മസ്ജിദില്‍ ഈ മാസം 17മുതല്‍ 19വരെ ആയിരുന്നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം സംഘടിപ്പിച്ചത്. ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് 280 പേരും എത്തിയിരുന്നതായാണ് വിവരം. പ്രാര്‍ത്തനക്ക് ഡല്‍ഹിയിലെത്തിയവരില്‍ വലിയൊരു ശതമാനം ആളുകളും യുപിയിലെ ദിയുബന്ദിലേക്കും പോയിരുന്നു. ഇന്തോനേഷ്യയില്‍ നിന്ന് വന്ന 11 പേര്‍ ഹൈദരാബാദില്‍ രോഗ ബാധിതരാണ്. ആന്‍ഡമാനില്‍ നിന്ന് വന്ന ആറ് പേരും മടങ്ങിയത് കൊവിഡ് ബാധിതരായാണ്. ചടങ്ങില്‍ 2500 പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in