സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു
മൂന്ന് കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ എല്ലാ മാളുകളും ബീച്ചുകളും ജിം, സ്പാ മസാജ് പാര്‍ലറുകളും അടക്കും.
രോഗപ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പരിശോധനകള്‍ക്കും പൊലീസിനെ കൂടി ഉപയോഗിക്കാനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസും പരിശോധനകളില്‍ പങ്കാളിയാകും. വിമാനത്താവളങ്ങളില്‍ എസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധനക്ക് ഉണ്ടാകും. റയില്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഡിവൈഎസ്പിമാരുടെയും നേതൃത്തില്‍ പരിശോധന സംഘങ്ങള്‍ പ്രവര്‍ത്തിക്കും. ഇന്ന് രാത്രി മുതല്‍ തന്നെ പരിശോധന തുടങ്ങാനാണ് തീരുമാനം. അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാര്‍പ്പിക്കാന്‍ സംവിധാനം ഒരുക്കും. ഉത്സവങ്ങളും പ്രാര്‍ത്ഥന യോഗങ്ങളും നിയന്ത്രിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ നേരിട്ട് ഇടപെടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അത് പോലെ തന്നെ അന്തര്‍ സംസ്ഥാന പാതകളിലും ചെക്‌പോസ്റ്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റിലും പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ട്രെയിനുകളില്‍ രണ്ട് ബോഗികള്‍ക്ക് ഒരു സംഘമെന്ന നിലയില്‍ പരിശോധന സംവിധാനം ഒരുക്കാനാണ് തീരുമാനം. ട്രെയിനുകളില്‍ അനൗണ്‍സ്‌മെന്റ് നടത്താനും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ മെസേജ് നല്‍കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ വിവിധ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗങ്ങളില്‍ തീരുമാനം. മൂന്ന് കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ എല്ലാ മാളുകളും ബീച്ചുകളും ജിം, സ്പാ മസാജ് പാര്‍ലറുകളും അടക്കും. സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. ഇറ്റാലിയന്‍ പൌരന് രോഗം സ്ഥിരീകരിച്ച വര്‍ക്കലയിലും കടുത്ത നിയന്ത്രണമാണുള്ളത്. ഇദ്ദേഹം കൊല്ലത്തുമെത്തിയതിനാല്‍ അവിടേയും ജാഗ്രത വര്‍ദ്ധിപ്പിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രണ്ട് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.
കോവിഡ് 19 പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ ചടങ്ങായി മാത്രം നടത്തുമെന്ന് തൃശൂരില്‍ നടന്ന യോഗത്തിന് ശേഷം മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ആയിരത്തില്‍പരം പേരാണ് തൃശൂരില്‍ നിരീക്ഷണത്തിലുള്ളത്. ഒരാള്‍ക്കൊഴികെ കൂടുതല്‍ പോസറ്റീവ് കേസുകളില്ല. തൃശൂരിലും കണ്ണൂരിലും രോഗം സ്ഥിരീകരിച്ച യുവാക്കളുടെ നില തൃപ്തികരമാണ്. ടൂറിസം മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വയനാട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കര്‍ണാടക-കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കാന്‍ കാസര്‍കോട് ചേര്‍ന്ന യോഗം തീരുമാനിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in