പ്രിയനന്ദനന്റെ ‘സൈലന്‍സര്‍’ തിയറ്ററിലേക്ക്
വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്റെ ( ലാല്‍) ജീവിതമാണ് ഇതിവൃത്തം.
ദേശീയപുരസ്‌കാരജേതാവ് സംവിധായകന്‍ പ്രിയനന്ദനനന്റെ പുതിയ ചിത്രം സൈലന്‍സര്‍ 24ന് തിയേറ്ററിലേക്ക്. ലാലാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ഐ എഫ് എഫ് കെ യില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷകശ്രദ്ധ നേടിയ സൈലന്‍സര്‍ 24- ന് റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ ഇതേപേരിലുള്ള ചെറുകഥയെ ആധാരമാക്കിയാണ് സിനിമ. കവി പി എന്‍ ഗോപീകൃഷ്ണന്റേതാണ് തിരകഥ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്റെ ( ലാല്‍) ജീവിതമാണ് ഇതിവൃത്തം. കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് മൂക്കോടന്‍ ഈനാശു. ത്രേസ്യ (മീരാ വാസുദേവ്) യാണ് ഈനാശുവിന്റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്). പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഒപ്പം മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും. വീട്ടുകാര്‍ ഈനാശുവിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഈനാശുവിന് എല്ലാം അയാളുടെ പഴയ രാജദൂത് സ്‌കൂട്ടറാണ്. അതിലാണ് എപ്പോഴും യാത്ര. കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടലില്‍ ഈനാശു അഭയം കാണുന്നത് കഠിനമായ ശബ്ദത്തോടെയുള്ള സ്‌കൂട്ടര്‍ യാത്രയാണ്. തൃശൂരിന്റെ പ്രാദേശിക ഭാഷയും സംസ്‌കാരവും ചിത്രത്തില്‍ നിറഞ്ഞുകാണാം. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ക്യാമറ.
https://www.facebook.com/Benzyproductions/videos/129693584774013/?t=15
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in