
സുപ്രധാന മേഖലകളില്‍ സ്വകാര്യപങ്കാളിത്തം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
പ്രതിരോധ, വ്യോമയാന, ബഹിരാകാശ, ആണവ, ഖനനംമേഖലകളില്‍ സ്വകാര്യ മേഖലയെ പങ്കാളികളാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൊവിഡ് ഉത്തേജക പാക്കിന്റെ നാലാം ഘട്ടത്തെപ്പറ്റി വിശദീകരിക്കുകയായിരുന്നു അവര്‍. അതേസമയം പ്രതിരോധ മേഖലയില്‍ സ്വദേശിവല്‍ക്കരണം സാധ്യമാക്കും. ചില ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. എന്നാല്‍ സമ്പൂര്‍ണ നിരോധനമുണ്ടാകില്ല. അതേസമയം 49 ശതമാനമായിരുന്ന വിദേശ നിക്ഷേപം 74% മായി ഉയര്‍ത്തി. മാത്രമല്ല വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവാദം നല്‍കും. ഓര്‍ഡന്‍സ് ഫാക്ടറികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യും. ലോകനിലവാരത്തിലുള്ള കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കും. 12 വിമാനത്താവളങ്ങളില്‍ 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം അനുവദിക്കും. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കി കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് നടത്തും. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്‌കാരം ഏര്‍പ്പെടുത്തും. ബഹിരാകാശ മേഖലയിലും ആണവ മേഖലയിലും കൂടുതല്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കും. സ്വകാര്യ കമ്പനികള്‍ക്കും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളികളാകാം. ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാം. ആണവോര്‍ജ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അനുവദിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.