ടെലഗ്രാം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പറുദീസയെന്ന് പോലീസ്
വാട്‌സ് ആപ് ഉപയോഗിക്കുന്ന ഫോണുകളിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തപ്പെടുന്നുണ്ടെന്ന് ടെലഗ്രാം മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്തയുണ്ട്. ഫേസ്ബുക്ക്, വീചാറ്റ്, വിവിധ യാഹൂ ആപ്പുകള്‍, ഷെയര്‍ഇറ്റ്, സ്മൂള്‍ തുടങ്ങിയ നൂറോളം ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ സുരക്ഷിതമല്ലെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് അറിയിച്ചു.
സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനായ ടെലഗ്രാം ആപ്പ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ പറുദീസയാണെന്നും കമ്പനി ഉടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ചൂണ്ടിക്കാട്ടി. ലോകത്ത് എവിടെ നിന്നും പ്ലേ സ്റ്റോര്‍ വഴി ആപ്ലിക്കേഷന്‍സ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഉപയോക്താക്കളെ നിരീക്ഷിക്കുന്നത് എളുപ്പമല്ലെന്നും ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ടെലഗ്രാം’ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ ലോ സ്‌കൂളിലെ വിദ്യാര്‍ഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമന്‍ സമര്‍പ്പിച്ച ഹര്‍ജയിലാണ് പൊലീസിന്റെ വിശദീകരണം. ടെലിഗ്രാം ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും നഗ്‌നചിത്രങ്ങളും വിഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഹര്‍ജിയില്‍ആരോപിക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍, വാര്‍ത്താ വിതരണ മന്ത്രാലയം, സംസ്ഥാന പൊലിസ് മേധാവി, സൈബര്‍ ഡോം എന്നിവരാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. അതിനിടെ വാട്‌സ് ആപ് ഉപയോഗിക്കുന്ന ഫോണുകളിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തപ്പെടുന്നുണ്ടെന്ന് ടെലഗ്രാം മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്തയുണ്ട്.
അതേസമയം ഫേസ്ബുക്ക്, വീചാറ്റ്, വിവിധ യാഹൂ ആപ്പുകള്‍, ഷെയര്‍ഇറ്റ്, സ്മൂള്‍ തുടങ്ങിയ നൂറോളം ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ സുരക്ഷിതമല്ലെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റുകള്‍, ഇന്‍സ്റ്റഗ്രാമിലെ ലൊക്കേഷനും മറ്റു വിവരങ്ങളും, വീ ചാറ്റിലെ മെസേജുകള്‍ എന്നിവയൊക്കെ വേഗം ഹാക്ക് ചെയ്യാന്‍ സാധിക്കും. 2014, 2015, 206 കാലഘട്ടങ്ങളില്‍ കണ്ടെത്തിയ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ആപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് പഠനത്തില്‍ വ്യക്തമാകുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in