എഡിറ്റോറിയല്‍ – പൗരത്വ ബില്ലിനെതിരെ വേണ്ടത് നിസ്സഹകരണ പ്രസ്ഥാനം

ഇത് പൗരത്വ വിവേചന ബില്ലല്ലാതെ മറ്റെന്താണ്? ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതാണ് ഈ ബില്‍. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പുനല്‍കുന്ന ഭരണഘടനയെ ഇത്് അട്ടിമറിക്കുന്നു. മതേതരത്വത്തിനും സാമൂഹ്യനീതിക്കും വെല്ലുവിളിയും ആധുനിക കാല ജനാധിപത്യ മൂല്യങ്ങളെ അപഹസിക്കുന്നതുമാണ് സംഘപരിവാര്‍ ശക്തികളുടെ ഈ നീക്കം.

ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യ – മതേതരമൂല്യങ്ങളേയും വെല്ലുവിളിച്ച്, ഹിന്ദുത്വരാഷ്ട്രമെന്ന തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം നേടാനുള്ള നടപടകളുമായി സംഘപരിവാര്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. രണ്ടാം മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ നടപടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകസഭയും രാജ്യസഭയും പാസ്സാക്കിയ ഇന്ത്യന്‍ പൗരത്വ ഭേദഗതി ബില്‍. ഇത് പൗരത്വ വിവേചന ബില്ലല്ലാതെ മറ്റെന്താണ്? ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതാണ് ഈ ബില്‍. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പുനല്‍കുന്ന ഭരണഘടനയെ ഇത്് അട്ടിമറിക്കുന്നു. മതേതരത്വത്തിനും സാമൂഹ്യനീതിക്കും വെല്ലുവിളിയും ആധുനിക കാല ജനാധിപത്യ മൂല്യങ്ങളെ അപഹസിക്കുന്നതുമാണ് സംഘപരിവാര്‍ ശക്തികളുടെ ഈ നീക്കം.
ജമ്മുകാശ്മീരിനെ ഇന്ത്യയിുടെ ഭാഗമാക്കിയ 370-ാം വകുപ്പ് വിഭജിക്കുകയും വെട്ടിമുറിക്കുകയും തടവറയാക്കുകയും മുഴുവന്‍ കാശ്മീരികളുടേയും ജനാധിപത്യ – മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്ത് നാലുമാസമായി. ഇപ്പോഴുമവിടെ അതേ സാഹചര്യം തുടരുകയാണ്. ജനങ്ങളുടെ വാര്‍ത്താവിനിമയ സംവിധാനം പോലും തടഞ്ഞിരിക്കുന്നു. മുന്‍മുഖ്യമന്ത്രിമാരടക്കം വീട്ടുതടങ്കലില്‍ തുടരുന്നു. കൂടാതെ ഭീകരനിയമങ്ങളുടെയെല്ലാം മൂര്‍ച്ച കൂട്ടുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ ഒന്നൊന്നായി റദ്ദാക്കുന്നു. ബീഫിന്റെ പേരിലും ശ്രീറാമിന്റെ പേരിലുമുള്ള ആള്‍ക്കൂട്ട കൊലകള്‍ തുടരുന്നു. ദളിത് – ആദിവാസി – സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു. സംവരണം അട്ടിമറിക്കപ്പെടുന്നു. ആദിവാസികളെ വനത്തില്‍ നിന്നു കുടിയിറക്കുന്നു. ഫെഡറലിസം തകര്‍ക്കാനും ഹിന്ദി അടിച്ചേല്‍പ്പിക്കാനും ഏക സിവില്‍ കോഡ് നടപ്പാക്കാനുമുള്ള നടപടികളും ശക്തമാകുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ഹിന്ദത്വഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നവര്‍ തയ്യാറാകേണ്ടത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അത്തരം ശക്തമായ മുന്നേറ്റങ്ങള്‍ കാണുന്നില്ല. പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ദേശവ്യാപകമായി നിസ്സഹകരണ സമരം ആരംഭിക്കാനാണ് ജനാധിപത്യവിശ്വാസികള്‍ തയ്യാറാകേണ്ടത്. ബംഗാളില്‍ മമത ബനര്‍ജി ചെയ്തതുപോലെ രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമവും പൗരത്വ പരിശോധനയും കേരളത്തില്‍ നടപ്പാക്കില്ലെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കണം. അതിനായി കേരള നിയമസഭ വിളിച്ചു ചേര്‍ത്ത് പ്രമേയം പാസാക്കണം. മറ്റു ബിജെപിയിതര സര്‍ക്കാരുകളുമായി ഐക്യപ്പെട്ട് ദേശീയതലത്തില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യണം. മതേതര ജനാധിപത്യ സങ്കല്‍പ്പങ്ങളെയാകെ തകര്‍ത്തുകൊണ്ടാണ് രാജ്യത്ത് വിദ്വേഷവും വര്‍ഗീയതയും സംഘര്‍ഷവും വളര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. തുല്യനീതി നിഷേധിക്കപ്പെടുന്ന മുസ്ലിം ജനതയോട് സാഹോദര്യം പ്രഖ്യാപിക്കാന്‍ ഈ സമയത്ത് പൊതു സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “എഡിറ്റോറിയല്‍ – പൗരത്വ ബില്ലിനെതിരെ വേണ്ടത് നിസ്സഹകരണ പ്രസ്ഥാനം

  1. പാസ്സാക്കിയ CAB യെ കുറിച്ചു.

    1955 ലെ പൗരത്വ നിയമത്തിന് ഭേദഗതി വരുത്തുക, അതാണ് ഭേദഗതി ബില്ലിന്റെ ലക്ഷ്യം. ബില്ല് രണ്ടു മണ്ഡലത്തിലും പാസ്സായി. പ്രസിഡന്റ് ഒപ്പിട്ടാൽ നിയമം ആയി.

    പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, എന്നിവിടങ്ങളിൽനിന്ന് അഭയാർഥികളായെത്തിയ അവിടത്തെ ‘മതന്യൂനപക്ഷങ്ങൾ” ക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനു ആണ് ഭേദഗതി.

    2014 ഡിസംബർ 31-നു മുമ്പുവന്ന ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധർ, പാഴ്സികൾ, ജൈനർ, ക്രിസ്ത്യാനികൾ എന്നിവർക്കാണ് പൗരത്വം നൽകുക. കാരണം അവർ ഇവിടെ വന്നത് മുസ്ലിം രാജ്യങ്ങളിലെ പീഡനം സഹിക്കവയ്യാതെയാണ്, പിന്നെ അവിടത്തെ ന്യൂനപക്ഷങ്ങളും.

    ഇതിനായി 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പിൽ പുതിയ വ്യവസ്ഥ നിയമം എഴുതിച്ചേർക്കും.

    ഈ പീഡനയിരകൾക്, സർവോപരി ന്യൂനപക്ഷ മതസ്തേർക് പൗരത്വം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ എളുപ്പമാക്കുകയാണ് ഇതിലൂടെ.

    നിലവിലുള്ള 11 വർഷത്തിനുപകരം അഞ്ചുവർഷം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചാൽ പൗരത്വത്തിന് അതുകൊണ്ടു അർഹരാകും. അത്രയും ഉദാരമാണ് ഈ രീതി.

    എന്നാൽ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ അവര്ക് ഒരു ഔദ്യോഗികമതമുണ്ടെന്നും എന്നാൽ ആ ഭൂരിപക്ഷ- മതസ്ഥനു പൗരത്വം കൊടുക്കേണ്ട ധാർമികത നമുക്കില്ല. ഉണ്ടോ?

    ഇൻഡ്യ ഒരു മതേതര രാജ്യം ആണ്.
    ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരവും മതപരമായ വേർതിരിവ് പൗരന് പാടില്ലാത്തതാണ്. അതുകൊണ്ടു ഭൂരിപക്ഷ മതസ്ഥനു അതു മുസ്ലിം മതംത്തിനു പരിരക്ഷ കൊടുക്കണം എന്ന കേവല യുക്തി കൊണ്ട് ചില രാഷ്ട്രീയ കക്ഷികൾ ബഹളം വെക്കുന്നു.

    ഇന്ത്യൻ പൗരത്വത്തിന്റെ ഉറവിടം ഇന്ത്യൻ ഭരണഘടനയാണ്. മതം, ജാതി, ലിംഗം, വർഗ്ഗം, സമുദായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും ഇന്ത്യൻ ഭരണഘടന ഇക്കാര്യത്തിൽ അനുവദിക്കുന്നില്ല.
    അതു പൗരന്റെ കാര്യത്തിൽ. Art15 അതാണ്.
    എല്ലാ പേരെയും നമ്മൾ സ്വീകരിക്കുന്ന പതിവ് ആണെങ്കിലും, ചെറിയ austerity ഇപ്പോൾ നാം ഇവിടെ അവലംബിക്കുന്നു, അത് xenophobiac പ്രവണതയും നാട്ടിൽ ഉണ്ട്.

    ഇന്ത്യ ഒരു ഹിന്ദു രാജ്യം ആണ് എന്ന് പറയുന്നതിനു തുല്യമല്ല ഇന്ത്യയിൽ മുസ്ലിമിന് പൗരത്വം കൊടുക്കില്ല എന്നു പറയുന്നതു. അവർ ഈ 3 രാഷ്ട്രത്തിലും ഭൂരിപക്ഷ മതമാണ് , അതാണ് കാര്യം.

    പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാ വിരുദ്ധമായിരിക്കാം, എന്നാൽ അഭയാർത്ഥി പുറത്തുള്ളവൻ ആണ്.. അകത്തുള്ളവൻ അല്ല.

Leave a Reply