മുരളി കണ്ണമ്പിള്ളി അരാജകവാദം ഉപേക്ഷിക്കണം
മുരളി കണ്ണമ്പിള്ളി മാര്‍ക്‌സിസ്‌റ് ചര്‍ച്ചകളെ വഴിതെറ്റിക്കുകയാണ്. മാവോയിസ്റ്റുകള്‍ക്കെതിരായ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകളുടെ പ്രധാന വിമര്‍ശനം തന്നെ, ജനങ്ങള്‍, ജനങ്ങള്‍ മാത്രമാണ് ചരിത്രം സൃഷ്ടിക്കുക എന്ന മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയത്തെ അവര്‍ കൈവിട്ടു എന്നാണ്. മാത്രമല്ല, തൊഴിലാളിവര്‍ഗ്ഗത്തിന്റേയും അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളുടേയും നേതൃത്വത്തില്‍ വര്‍ഗ്ഗസമരത്തെ രൂക്ഷമാക്കി, എല്ലാവിധ സമരങ്ങളേയും ഐക്യപ്പെടുത്തിയാണ് സാമൂഹ്യമാറ്റങ്ങള്‍ സാധ്യമാകുക എന്ന മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് രാഷ്ട്രീയത്തേയും അവര്‍ കയ്യൊഴിയുന്നു.
(സമാധാനപരമായ രീതിയില്‍ സാമൂഹ്യമാറ്റം സാധ്യമല്ല എന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ നിലപാടിനെ ചോദ്യം ചെയ്യുകയാണ് പ്രമുഖ നക്‌സലൈറ്റ് നേതാവും സിപിഐ എം എല്‍ റെഡ് സ്റ്റാര്‍ അഖിലേന്ത്യാസെക്രട്ടറിയുമായ കെ എന്‍ രാമചന്ദ്രന്‍)
മുരളി കണ്ണമ്പിള്ളി മാര്‍ക്‌സിസ്‌റ് ചര്‍ച്ചകളെ വഴിതെറ്റിക്കുകയാണ്. മാവോയിസ്റ്റുകള്‍ക്കെതിരായ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകളുടെ പ്രധാന വിമര്‍ശനം തന്നെ, ജനങ്ങള്‍, ജനങ്ങള്‍ മാത്രമാണ് ചരിത്രം സൃഷ്ടിക്കുക എന്ന മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയത്തെ അവര്‍ കൈവിട്ടു എന്നാണ്. മാത്രമല്ല, തൊഴിലാളിവര്‍ഗ്ഗത്തിന്റേയും അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളുടേയും നേതൃത്വത്തില്‍ വര്‍ഗ്ഗസമരത്തെ രൂക്ഷമാക്കി, എല്ലാവിധ സമരങ്ങളേയും ഐക്യപ്പെടുത്തിയാണ് സാമൂഹ്യമാറ്റങ്ങള്‍ സാധ്യമാകുക എന്ന മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് രാഷ്ട്രീയത്തേയും അവര്‍ കയ്യൊഴിയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം നമ്മെ പഠിപ്പിക്കുന്നത് 1950കളില്‍ ഏറ്റവും ശക്തമായിട്ടുപോലും പിന്നീടേറ്റ തിരിച്ചടിക്കുകാരണം ജനങ്ങളെ രാഷ്ട്രീയല്‍വത്കരിക്കാനും അണിനിരത്താനും പരാജയപ്പെട്ടതായിരുന്നു. അല്ലെങ്കില്‍ പാര്‍ട്ടിക്കകത്തെ മുതലാളിത്ത പാതക്കാരേയും പുറത്തെ സാമ്രാജ്യത്ത ശക്തികളെയും പരാജയപ്പെടുത്താമായിരുന്നു. ചൈനയില്‍ സാസ്‌കാരിക വിപ്ലവത്തിന്റെ ഉച്ചസ്ഥായിയില്‍ ലിന്‍ ബിയാവോ നയിച്ച സംഘത്തിന് 1969 ലെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മാവോയുടെ സാന്നിധ്യത്തില്‍ പോലും ഹൈജാക് ചെയ്യാനും അദ്ദേഹത്തിന്റെ വിപ്ലവലക്ഷ്യങ്ങളെ തുരങ്കം വെച്ച് ഇടതു സാഹസിക കാഴ്ചപ്പാട് അടിച്ചേല്പിക്കുവാനും കഴിഞ്ഞു. ഇന്ന് മുരളിയും മാവോയിസ്റ്റുകളും മാവോയുടെ ജനകീയ ലൈന്‍ കാഴ്ചപ്പാട് ഉപേക്ഷിച്ച്, ആയുധമണിഞ്ഞ ഒരു കൂട്ടം ആളുകളുടെ സ്‌ക്വാഡ് രാഷ്ട്രീയം കൊണ്ട് മുന്നോട്ടുപോകാമെന്ന ലിന്‍ ബിയാവോയുടെ കാഴ്ചപ്പാടാണ് പിന്തുടരുന്നത്. അത് ഇന്ത്യയിലും മറ്റിടങ്ങളിലും കമ്മ്യൂണിസ്‌റ് മുന്നേറ്റങ്ങള്‍ക്ക് വളരെയധികം അപകടം ചെയ്തിട്ടുണ്ട്. ഇന്നും ചെയ്യുന്നുണ്ട്. സിപിഐ (മാവോയിസ്‌റ്) അവരുടെ അരാജകത്വ കാഴ്ചപ്പാട് ഉപേക്ഷിച്ച് ഇന്നേറ്റവും പ്രസക്തമായ ബഹുജന കാഴ്ചപ്പാട് ഉയര്‍ത്തിപിടിക്കാനാണ് തയ്യാറാകേണ്ടത്. അല്ലാത്ത പക്ഷം മുരളിയെന്തുപറഞ്ഞാലും സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ പോലുള്ള എം എല്‍ ശക്തികളുമായി പ്രശ്‌നാധിഷ്ഠിതമായിപോലും അവര്‍ക്ക് ഐക്യപ്പെടാന്‍ കഴിയില്ല. മുരളിയുടെ അറിവിലേക്കായി ഞാന്‍ അദ്ദേഹത്തോട് ബംഗാളില്‍ ഞങ്ങളുടെ നേതൃത്വത്തില്‍ നടന്ന ബംഗാര്‍ മുന്നേറ്റത്തെക്കുറിച്ചു പഠിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എത്ര് ചെറുതായിരുന്നാലും അവിടെ ഞങ്ങള്‍ വിജയിച്ചത് സായുധ സമരമുള്‍പ്പടെയുള്ള എല്ലാ പല തരം സമര രീതികളും പ്രയോഗിച്ചായിരുന്നു. ഒരു യഥാര്‍ത്ഥ എം എല്‍ പാര്‍ട്ടിയും ഫാസിസ്റ്റ് ശതുവിന്റെ ഭരണകൂട ഭീകരതക്കെതിരായ സായുധ വിപ്ലവത്തെ തള്ളിപ്പറയില്ല. എന്നാല്‍ ആ അജണ്ട ചര്‍ച്ച ചെയ്യപ്പെടേണ്ടത് സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കും ജനങ്ങളുടെ തയ്യാറെടുപ്പിനും അനുസരിച്ചാണ്. കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ ഉത്തരവാദിത്വം ജനങ്ങളെ സായുധമായി രാഷ്ട്രീയ അധികാരം പിടിച്ചടക്കാനടക്കം സജ്ജമാക്കുന്ന വര്‍ഗസമരത്തിന്റെ ഉയര്‍ന്ന തലത്തിലെത്തിക്കാനുള്ള ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കുക എന്നതാണ്. ഈ ആശയമാണ് പിന്തുടരുന്നതെങ്കില്‍ സോവിയറ്റ് യൂണിയനിലും മറ്റ് മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലുമുണ്ടായ തിരിച്ചടികളില്ലാതെ വിപ്ലവപ്രവര്‍ത്തനം മുന്നോട്ടുപോകുമെന്നുറപ്പ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
radhakrishnan k.s
September 10, 2019 at 2:31 am
മുരളിയെ അരാജകവാദി എന്ന് വിളിക്കാൻ ആവില്ല. അയ്യാൾ ഇടതു തീവ്രവാദി ആണ്. Anarchist കൾ യഥാർത്ഥ മാനവിക വാദികൾ ആണ്. K.N. നെ പോലെ തൊഴിലാളി സ്റ്റേറ്റ്, അരാജകവാദികൾ ഇഷ്ടപ്പെടുന്നില്ല. അവർ ശരിയായ രാഷ്ട്രീയത്തിൽ നിന്നും കൊണ്ട് മനുഷ്യ അവകാശങ്ങളെ സംരക്ഷിക്കുന്നവർ ആണ്.
ഇത്തരം മാവോ വാദികൾ, മുരളി ഒക്കെ ജനാധിപത്യ പ്രതിരോധങ്ങളെ ഇല്ലാതാക്കാൻ ആണ് ഫലത്തിൽ പ്രവർത്തിക്കുന്നത്. കൂടാതെ സോഷ്യൽ ഡെമോക്രസി നയം ആണ് pre capitalist രാജ്യങ്ങളിൽ പുലർത്തേണ്ടത്.
മാവോ തന്നെ ചൈനയിൽ സോഷ്യലിസ്റ്റ് ഭരണകൂടം 1949ഇൽ ഉണ്ടാക്കിയില്ല. അപ്പോൾ പിന്നെ അതിനെ മാനിഫെസ്റ്റോ യുടെ ഭാഷയിൽ എന്ത് ഭരണകൂടം എന്ന് വിളിക്കും? മുരളി ഒക്കെ 44കൊല്ലം നശിപ്പിച്ചു ജനകീയ ജനാധിപത്യ രാഷ്ട്രീയത്തെ, 1975 മുതൽ.
മുരളിയെ സ്വീകരിക്കുന്നത് പോലും ഇന്ത്യയിൽ ഇന്ന് കുറ്റകരം ആണ് എന്ന് കൂടി അറിഞ്ഞു കൊണ്ടാണ് ഈ മാർക്സിസ്റ്റു പ്രസംഗത്തിൽ തന്നെ , മാവോയിസ്റ്റി രാഷ്ട്രീയത്തെ പുകഴ്ത്തുന്നത്. എന്ന് നന്നാകും ഇയ്യാൽ ഒക്കെ?