
എന്റെ മോനെ കാണാനില്ല – കീഴാളന്റെ രോഷമായി രാവണ്‍ സംഗീത വീഡിയോ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
നാടോടി കലാകാരനായ അംബുജാക്ഷന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഈ വീഡിയോ ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ പരിസരമാണ് പ്രമേയമാക്കിയിരിക്കുന്നത്. ‘എന്റെ മോനെ കാണാനില്ല… കറുത്ത് മെലിഞ്ഞ് നീട്ടിവളര്‍ത്തിയ മുടിയില്‍ ചുവന്ന ചായോം തേച്ച് നടന്നിരുന്നില്ലേ…അവന്‍ തന്നെ.’ – നിറത്തിന്റേയും ജാതിയുടേയും പേരിലുള്ള അതിക്രമങ്ങളാണ് ഒരു പിതാവിന്റെ വേദനയിലൂടേയും രോഷത്തിലൂടേയും ചിത്രീകരിക്കുന്നത്. ആദര്‍ശ് കുമാര്‍ അണിയലാണ് ‘രാവണ്‍’ സംഗീത വീഡിയോയുടെ സംവിധായകന്‍. നാലു മിനിറ്റ് പതിനേഴ് സെക്കന്റ് നീളമുള്ള വീഡിയോ തൗസന്റ് സ്റ്റോറീസ് പ്രോഡക്ഷനാണ് നിര്‍മ്മിച്ചത്. ബിബിന്‍ അശോകിന്റെയാണ് സംഗീതം.