
അട്ടിമറിക്കപ്പെടുന്നത് ജനാധിപത്യം തന്നെ.
തീര്‍ച്ചയായും കോണ്‍ഗ്രസ്സ് – ജെഡിഎസ് സഖ്യം ജനാധിപത്യസംവിധാനത്തിനു നിരക്കുന്നതാണോ എന്ന ചോദ്യം ന്യായമാണ്. അതേ എന്നു കണ്ണടച്ചു പറയാനാകുകയുമല്ല. പരസ്പരം മത്സരിച്ച ശേഷം തന്നെയായിരുന്നു തെരഞ്ഞെടുപ്പിനുശേഷം ഇവര്‍ സഖ്യത്തിലായത്. അതും സീറ്റു കുറഞ്ഞ ജെഡിഎസിനു മുഖ്യമന്ത്രിസ്ഥാനം നല്‍കി. ഈ മുന്നണി അദികകാലം ഭരിക്കില്ല എന്ന് അന്നുതന്നെ ഉറപ്പായിരുന്നു. എന്നാല്‍ അതു സ്വയം തകരാന്‍ കാത്തുനില്‍ക്കാതെ, അതിനേക്കാള്‍ എത്രയോ അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമായാണ് ബജെപി അധികാരം തിരിച്ചുപിടിക്കുന്നത്.
അവസാനം പ്രതീക്ഷപോലെതന്നെ കര്‍ണ്ണാടകയില്‍ ജനാധിപത്യം കൊല ചെയ്യപ്പെട്ടു. ജനാധിപത്യസംവിധാനത്തില്‍ നിലവിലുള്ളതും എന്നാല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആരും ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന സാധ്യതകള്‍ ഉപയോഗിച്ചാണ്, ജനാധിപത്യത്തിലൂടെ തന്നെ അധികാരത്തിലെത്തിയ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഈ അറുംകൊല ചെയ്തത്. തികച്ചും ജനാധിപത്യവിരുദ്ധമായിതന്നെയാണ് അവര്‍ അധികാരത്തില്‍ തിരിച്ചുവരാന്‍ ശ്രമിക്കുന്നതും.
പരമാവധി വൈകിക്കാന്‍ ശ്രമിച്ചെങ്കിലും തോല്‍വി ഒഴിവാക്കാന്‍ കോണ്‍ഗ്രസ്സിനും ജെഡിഎസിനുമായില്ല. വിശ്വാസ പ്രമേയത്തിന് അനുകൂലമായി 99 പേരും എതിരായി 105 പേരുമാണ് വോട്ട് ചെയ്തത്. തീര്‍ച്ചയായും കോണ്‍ഗ്രസ്സ് – ജെഡിഎസ് സഖ്യം ജനാധിപത്യസംവിധാനത്തിനു നിരക്കുന്നതാണോ എന്ന ചോദ്യം ന്യായമാണ്. അതേ എന്നു കണ്ണടച്ചു പറയാനാകുകയുമല്ല. പരസ്പരം മത്സരിച്ച ശേഷം തന്നെയായിരുന്നു തെരഞ്ഞെടുപ്പിനുശേഷം ഇവര്‍ സഖ്യത്തിലായത്. അതും സീറ്റു കുറഞ്ഞ ജെഡിഎസിനു മുഖ്യമന്ത്രിസ്ഥാനം നല്‍കി. ഈ മുന്നണി അദികകാലം ഭരിക്കില്ല എന്ന് അന്നുതന്നെ ഉറപ്പായിരുന്നു. എന്നാല്‍ അതു സ്വയം തകരാന്‍ കാത്തുനില്‍ക്കാതെ, അതിനേക്കാള്‍ എത്രയോ അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമായാണ് ബജെപി അധികാരം തിരിച്ചുപിടിക്കുന്നത്. അതൊരിക്കലും ന്യായീകരിക്കാനാവുന്നതല്ല. സര്‍ക്കാരിന്റെ പതനത്തെ ‘കര്‍മഫലം’ എന്നും ‘അഴിമതി നിറഞ്ഞ അവിശുദ്ധ സഖ്യത്തിന്റെ വീഴ്ച’ എന്നുമുള്ള ബിജെപിയുടെ വിശേഷണം കൊണ്ടൊന്നും അതില്ലാതാകുന്നില്ല. ന്യൂനപക്ഷമായിരുന്ന ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അവസരം ആദ്യം തന്നെ നല്‍കിയതുമായിരുന്നു. അതു വിജയിച്ചില്ല. ആ സാഹചര്യത്തില്‍ ഈ മുന്നണി സ്വയം തകരുന്നതുവരേയോ അടുത്ത തെരഞ്ഞെടുപ്പു വരേയോ കാത്തിരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ നടന്നത് കുതിരകച്ചവടമായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ അനുകൂലസാഹചര്യത്തെ മുതലെടുക്കുകയാണെന്നു വ്യക്തം.
കഴിഞ്ഞ ഏഴിന് കോണ്‍ഗ്രസിലെ പതിമൂന്നും ജെ.ഡി.എസിലെ മൂന്നും എം.എല്‍.എമാര്‍ രാജിക്കത്തു നല്‍കിയതോടെയാണു സര്‍ക്കാരിന്റെ മരണമണി മുഴങ്ങിയത്. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനാണ് അടുത്ത കാലത്തായി ഈ രാജി നാടകം ആരംഭിച്ചത്. രാജ്യത്തെ പലയിടത്തും ജനപ്രതിനിധികള്‍ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോടും പാര്‍ട്ടിയോടും ഒരു പ്രതിബദ്ധതയും കാണിക്കാതെ അധികാരത്തിനും പണത്തിനുമായി മറ്റിടങ്ങളിലേക്ക്, പ്രത്യകിച്ച് സംഘപരിവാറിലേക്ക് ചെക്കേറുന്ന കാഴ്ചയാണ് കാണുന്നത്. അതിനായി ജനപ്രതിനിധി സ്ഥാനം പോലും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകുന്നു. ഇത് പാര്‍ലിമെന്ററി ജനാധിപത്യത്തിനു ഭീഷണിയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ് ഈ അട്ടിമറികള്‍ക്ക ചുക്കാന്‍ പിടിക്കുന്നതെന്നതാണ് ഏറ്റവും ഖേദകരം. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ തീരുമാനത്തെയാണ് പണവും അധികാരവും നീട്ടി അവര്‍ അട്ടിമറിക്കുന്നത്. ജനപ്രതിനിധിക്കു മാത്രമല്ല, ജനത്തിനു തന്നെയാണ്് അവര്‍ വിലയിടുന്നത്. അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്? എം എല്‍ എമാരെ ഒളിവില്‍ താമസിപ്പിക്കുക, അവരെ കാണാന്‍ പാര്‍ട്ടി നേതാക്കളെ പോലും അനുവദിക്കാതിരിക്കുക, സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരിക്കുക എന്നിവയൊക്കെ മറ്റെന്തിന്റെ സൂചനയാണ്? കൂറുമാറ്റ നിയമത്തെ ഇത്തരത്തില്‍ ്അധാര്‍മ്മികമായി മറികടക്കുന്നവരെ നിലക്കുനിര്‍ത്തുന്നതിനെ കുറിച്ചാവണം ജനാദിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ഇനി ചെയ്യേണ്ടത്.
എന്തായാലും എംഎല്‍എംമാര്‍ രാജിവെച്ച മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പായിരിക്കും അന്തിമമായി കാര്യങ്ങള്‍ തീരുമാനിക്കുക. അന്തിമവിധി ജനങ്ങളുടേതുതന്നെ എന്നര്‍ത്ഥം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in