
ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കക്കെതിരെ വന്‍ വിജയം നേടിയ ഇന്ത്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 240 പോയന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം തവണയാണ് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പരമ്പര തൂത്തുവാരുന്നത്. പരമ്പയിലെ അവസാന മത്സരത്തില്‍ ഇന്നിംഗ്സിനും 202 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. 3 ദിവസം കൊണ്ടായിരുന്നു ഇന്ത്യന്‍ ജയം. ആദ്യ ഇന്നിംഗ്സില്‍ രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറിയുടെയും രഹാനെയുടെ സെഞ്ചുറിയുടെയും മികവില്‍ ഇന്ത്യ 497 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് 162നും രണ്ടാം ഇന്നിംഗ്സ് 133നും അവസാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സില്‍ . ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി, നദീം, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. രണ്ടാം ഇന്നിംഗ്സില്‍ ഷമി മൂന്ന് വിക്കറ്റും ഉമേഷ് യാദവും നദീമും രണ്ട് വിക്കറ്റ് വീതവും ജഡേജയും അശ്വിനും ഒരോവിക്കറ്റും വീതം നേടി. രോഹിത് ശര്‍മ്മയാണ് പരമ്പരയിലെ താരം.