മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളില്‍ വെള്ളി – ഞായര്‍ ആരാധനകള്‍ നിയന്ത്രിക്കണം : മുഖ്യമന്ത്രി

ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും, പൊങ്കാലകളും ചടങ്ങുകള്‍ മാത്രമാക്കി ആള്‍ക്കൂട്ടം ഒഴിവാക്കണം. കൊടുങ്ങല്ലൂര്‍ ഭരണിയില്‍ ജനപങ്കാളിത്തം വലിയ തോതില്‍ കുറയക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളില്‍ വെള്ളിയാഴ്ചയും ഞായറാഴ്ചയും ഉള്ള ആരാധനകള്‍ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനേതാക്കള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും ഈ ദിശയില്‍ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും, പൊങ്കാലകളും ചടങ്ങുകള്‍ മാത്രമാക്കി ആള്‍ക്കൂട്ടം ഒഴിവാക്കണം. കൊടുങ്ങല്ലൂര്‍ ഭരണിയില്‍ ജനപങ്കാളിത്തം വലിയ തോതില്‍ കുറയക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗ ബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ല. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. രോഗം പടര്‍ന്നാല്‍ അത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് പോകുന്നതാണ് ഇതിനുള്ള പരിഹാരം. കേരളത്തിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തും ചികിത്സാസൗകര്യങ്ങള്‍ കൂടണം, പിഎച്ച്‌സികളില്‍ വൈകിട്ട് വരെ ഒപിയുണ്ട്. കുടുംബാരോഗ്യകേന്ദ്രമല്ലാത്ത ഇടങ്ങളില്‍ വൈകിട്ട് വരെ ഒപിയില്ല. എല്ലാ പിഎച്ച്‌സികളിലും വൈകിട്ട് വരെ ഒപി വേണമെന്നത് നിര്‍ബന്ധമാക്കും. എല്ലാ പിഎച്ച്‌സികളിലും ഡോക്ടര്‍മാര്‍ വേണം. അതിനുള്ള നടപടി സ്വീകരിക്കും. പ്രാദേശികമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമായ മാസ്‌ക്കുകളും സാനിറ്റൈസറുകളും ഉത്പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കല്യാണമണ്ഡപം ബുക്ക് ചെയ്തവര്‍ കല്യാണം മാറ്റി വയ്ക്കുന്നുണ്ട്. ബുക്ക് ചെയ്ത പണം കല്യാണ മണ്ഡപ ഉടമകള്‍ തിരിച്ച് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാധനങ്ങള്‍ ഡെലിവറി നടത്താന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ അതിന് ശ്രദ്ധിക്കണം. മോശം അവസ്ഥ നേരിടാന്‍ നാം സജ്ജരായിരിക്കണമനെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply