ദിലീപിനു കുരുക്കു മുറുകുന്നു
തനിക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വിചാരണ കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപ് ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
നടി ആക്രമണത്തിന് ഇരയായ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് തിരിച്ചടി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി തള്ളി. പ്രഥമദൃഷ്ട്യ പ്രതികള്‍ക്കെതിരെ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ദിലീപ് അടക്കം മുഴുവന്‍ പ്രതികളും തിങ്കളാഴ്ച ഹാജരാകണമെന്നും പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുമെന്നും കോടതി വ്യക്തമാക്കി. ദിലീപ് ഇന്ന് ഹാജരാകാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
തനിക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് വിചാരണ കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപ് ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപിനു വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും ക്വട്ടേഷന്‍ നല്‍കിയുള്ള സംസ്ഥാനത്തെ ആദ്യ മാനഭംഗക്കേസാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികള്‍ക്ക് ദിലീപ് പണം നല്‍കിയതിന് തെളിവുകളുണ്ടെന്നും പോലീസ് അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.
കേസില്‍ കുറ്റം ചുമത്തുന്നതിന് കൂടുതല്‍ സാവകാശം വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസമാണ് സുപ്രീം കോടതി ് അനുവദിച്ചിരിക്കുന്നതെന്ന് ജഡ്ജി വ്യക്തമാക്കി. അതേസമയം, വിടുതല്‍ ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in