വാളയാറിലെ പെണ്‍കുട്ടികളുടെ മരണം : പ്രതികളെ വെറുതെ വിട്ടു
രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതികളുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി പറഞ്ഞു..
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. പാലക്കാട് പോക്സോ കോടതിയുടെ വിധി. വി.മധു, എം.മധു, ഷിബു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. നേരത്തെ മൂന്നാം പ്രതി പ്രദീപിനെയും കോടതി വെറുതെ വിട്ടിരുന്നു. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ പ്രതികളുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി പറഞ്ഞു..
2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് വാളയാറിലെ 13 ഉം 9 ഉം വയസുകാരായ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. ജിഷ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം പൂര്‍ണ്ണമായും മുക്തമാന്നതിനു മുമ്പായിരുന്നു സംഭവം. മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മതന്നെ മൊഴി നല്‍കിയിരുന്നു. ബന്ധുവാണ് ഒരു വര്‍ഷം മുമ്പ് കുട്ടിയെ പീഡിപ്പിച്ചതെന്നും അയാള്‍ പലതവണ അതാവര്‍ത്തിച്ചെന്നും നിരവധി തവണ താക്കീത് ചെയ്തിരുന്നെന്നും അമ്മ പറഞ്ഞിരുന്നു. കുട്ടികള്‍ ആത്മഹത്യ ചെയ്തതല്ലെന്നും കൊന്നു കെട്ടിതൂക്കിയതാണെന്നുമാരോപിച്ച് വിവിധ ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങി. എട്ടടി ഉയരത്തിലാണ് വീടിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത്. കട്ടിലില്‍ കയറി നിന്നാല്‍ പോലും കയ്യെത്താത്ത ഉയരത്തിലാണ് ഇത്. ആദ്യപെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നും രണ്ടാമത്തേതില്‍ ദുരൂഹതയുമണ്ടെന്നുമായിരുന്നു പോലീസ് നിലപാട്. അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് വാളയാര്‍ എസ്.ഐ പി.സി ചാക്കോ സസ്പന്റ് ചെയ്യപ്പെട്ടു. പിന്നീട് പൊലീസ് ചോദ്യം ചെയ്ത അയല്‍വാസിയായ പ്രവീണിനെ മരിച്ച നിലയില്‍ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ തന്നെ പൊലീസ് ചോദ്യം ചെയ്തെന്നും നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നുമായിരുന്നു അയാളുടെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം വാളയാറില്‍ തന്നെ ബലാത്സംഗത്തെ തുടര്‍ന്ന് 20 കാരിയായ മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in