കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിക്കാന്‍ ചൈന ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍
കോവിഡ് ലോകത്ത് വ്യാപിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സാര്‍സ് വൈറസ് വകഭേദങ്ങളെ ജൈവായുമാക്കി ഉപയോഗിച്ച് ഒരു മൂന്നാം ലോക യുദ്ധത്തിനുള്ള സാധ്യതകള്‍ ചൈന ആരാഞ്ഞതായാണ് വെളിപ്പെടുത്തല്‍.
കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയില്‍ ഉപയോഗിക്കുന്ന കാര്യം ചൈന അഞ്ചു വര്‍ഷം മുന്‍പ് ആലോചിച്ചിരുന്നുവെന്ന് ‘ദ ഓസ്ര്ടേലിന്‍’ എന്ന മാധ്യമ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്റിനെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടത്. ചൈനീസ് സൈനിക ശാസ്ത്രജ്ഞരും ആരോഗ്യ ഉദ്യോഗസ്ഥരും ചേര്‍ന്ന് 2015ല്‍ എഴുതിയ പ്രബന്ധവും വാര്‍ത്തയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ചൈന കോവിഡ്മുക്തമായെന്ന ആഘോഷങ്ങള്‍ക്കിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കോവിഡ് ലോകത്ത് വ്യാപിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സാര്‍സ് വൈറസ് വകഭേദങ്ങളെ ജൈവായുമാക്കി ഉപയോഗിച്ച് ഒരു മൂന്നാം ലോക യുദ്ധത്തിനുള്ള സാധ്യതകള്‍ ചൈന ആരാഞ്ഞതായാണ് വെളിപ്പെടുത്തല്‍. ചൈനീസ് സംഘം നടത്തിയ പ്രബന്ധത്തിന്റെ കോപ്പി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിന് ചോര്‍ന്നുകിട്ടുകയായിരുന്നു. പ്രബന്ധത്തില്‍ ജൈവായുധങ്ങള്‍ കൊണ്ടായിരക്കും മൂന്നാം ലോക യുദ്ധം നടക്കുകയെന്ന് പ്രവചിക്കുന്നു. സാര്‍സ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗമായാണ് പ്രബന്ധത്തില്‍ അവതരിപ്പിക്കുന്നത്. ഈ വൈറസുകളുടെ ഒരു ഇനമാണ് കോവിഡ്-19. വൈറസിനെ ജൈവായുധമാക്കി വിവിധ രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നതിനെക്കുറിച്ചും പ്രബന്ധം ചര്‍ച്ച ചെയ്യുന്നു. . 2003ല്‍ ചൈനയില്‍ പടര്‍ന്നുപിടിച്ച സാര്‍സ് വൈറസ് ഭീകരവാദികള്‍ മനപ്പൂര്‍വം പടച്ചുണ്ടാക്കിയ മനുഷ്യനിര്‍മിത ജൈവായുധമാണെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്. 2019ല്‍ മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യമായി കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തത്..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in