അനാര്‍ക്കലിയുടെ ക്ഷമാപണം മലയാള സിനിമയ്ക്ക് തിരിച്ചറിവാകട്ടെ.

കുറച്ചു നാള്‍ മുന്നേ ഇന്ത്യന്‍ സിനിമയുടെ ബ്ലാക്ക് ഫിഷിങ് നെ പറ്റി ഗാര്‍ഡിയന്‍ പത്രത്തില്‍ വരെ വാര്‍ത്ത വന്നിരുന്നു. അതായത്, അന്താരാഷ്ട്ര തലത്തില്‍ വരെ ഇന്ത്യന്‍ സിനിമയുടെ റേസിസം ചര്‍ച്ചയായി തുടങ്ങി. ആലിയ ബട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാര്‍ക്ക് നേരെയും ഹൃതിക്, രണ്‍വീര്‍ സിംഗ് തുടങ്ങിയ നടന്മാര്‍ക്ക് നേരെയും അവിടെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജോര്‍ജ് ഫ്േളായ്ഡ്‌ന് വേണ്ടി ബ്ലാക്ക്ലൈവ്‌സ് മാറ്റര്‍ എന്ന് പോസ്റ്റിട്ട ബോളിവുഡ് നടിമാരും നടന്മാരും കനത്ത വിമര്‍ശനമാണ് നേരിട്ടത

കറുത്ത വര്‍ഗക്കാരുടെ പോരാട്ടം ശക്തിയാര്‍ജ്ജിച്ച സമയമാണ് ഈ കാലഘട്ടം. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് ന്റെ കൊലപാതകത്തിന് ശേഷം നടന്ന കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിഷേധത്തില്‍ ഭയന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന് വൈറ്റ് ഹൌസിലെ ബങ്കറില്‍ ഒളിക്കേണ്ടി വന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കോവിഡ് മഹാമാരി യെപോലും വകവെക്കാതെ കറുത്ത വര്‍ഗ്ഗക്കാര്‍ നടത്തിയ പ്രതിഷേധത്തിന്റെ അലയൊലികള്‍ ലോകമെങ്ങും വ്യാപിക്കുകയുണ്ടായി. മനുഷ്യജീവിതത്തിലെ വിവിധ മേഖലകളില്‍, പല രൂപങ്ങളില്‍ നിലനില്‍ക്കുന്ന വിവിധ തരം റേസിസ്‌റ് വ്യവഹാരങ്ങളെ ചൂണ്ടികാണിച്ചു കൊണ്ടാണ് ആ പോരാട്ടം ഇന്ന് മുന്നോട്ട് പോകുന്നത്. വര്‍ണ്ണ വിവേചനം എന്നാല്‍ അടിമത്തവും, വ്യക്തികള്‍ തമ്മില്‍ നേരിട്ടുള്ള വിവേചനവും മാത്രമല്ല. ഈ േ്രകാണി ക്യാപിറ്റലിസ്‌റ് കാലഘട്ടത്തില്‍ സിനിമ, കല -കായികം, രാഷ്ട്രീയം, പാട്ട്, വര, ബിസിനസ്, വിദ്യാഭ്യാസം, ഫാഷന്‍, ചാനലുകള്‍, അങ്ങനെ മനുഷ്യനുള്ള സകല മേഖലകളിലും റേസിസവും, കറുത്തവരോടുള്ള പല തരത്തിലുള്ള അവഗണനകളും നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണെന്ന് ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

സിനിമ -ഫാഷന്‍ മേഖലയിലെ റേസിസത്തിന് ഉദാഹരണമാണ് ‘ബ്ലാക്ക് ഫിഷിങ്. ‘വെളുത്ത വര്‍ഗ്ഗക്കാര്‍ ശരീരത്തില്‍ കറുത്ത ചായം പൂശി അഭിനയിക്കുകയും മോഡല്‍സ് ആവുകയും ചെയ്യുന്ന രീതിയെയാണ് പൊതുവെ ബ്ലാക്ക് ഫിഷിങ് എന്ന് വിളിക്കുന്നത്. ഓണ്‍ലൈന്‍ ആള്‍മാറാട്ടക്കാരുമായി ബന്ധപ്പെട്ട ‘catfishing ‘ എന്ന വാക്കില്‍ നിന്നാണ് ബ്ലാക്ക് ഫിഷിങ് എന്ന പദം രൂപപ്പെട്ടത് എന്ന് പറയപ്പെടുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ തങ്ങളുടെ നിറം കാരണം വിവേചനം നേരിടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന ബോധ്യം ഉണ്ടെങ്കില്‍ മാത്രമേ ബ്ലാക്ക് ഫിഷിങ് എന്നത് എത്രമാത്രം വയലിന്റ് ആണെന്നത് നമുക്ക് ബോധ്യമാകൂ.

ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ കറുത്ത വര്‍ഗ്ഗക്കാര്‍ തങ്ങളുടെ നിറത്തെ പ്രതി കൊല്ലപ്പെടുമ്പോള്‍, അപമാനിക്കപെടുമ്പോള്‍ അവര്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ അത്തരത്തില്‍ ഒരു ദുരനുഭവും അനുഭവിക്കാത്ത ആളുകള്‍ കയ്യടുക്കന്നത് റേസിസമാണ്. കട്ടന്‍ ചായ കുടിക്കരുത് കറുത്തു പോകും, വെയില് കൊള്ളരുത് കറുത്ത് പോകും എന്ന് പറയുന്ന നാട്ടില്‍ കറുത്ത കൂട്ടുകാരന് ചാത്തന്‍ എന്ന വിളിപ്പേര് സാധാരണമാകുന്ന നാട്ടില്‍ വര്‍ണ്ണ വിവേചനം ഉണ്ടെന്ന് മനസ്സിലാക്കാന്‍ കോമണ്‍ സെന്‍സ് മതിയാകും. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന മറുവാദമാണ് കേരളത്തില്‍ ഇതിനെതിരെ കുറച്ചു മുന്‍പ് വരെ പലരും ഉയര്‍ത്തിയിരുന്നത്. എന്നാല്‍ നിങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും, ക്രീയേറ്റീവിറ്റിയുടെയും ഹൊറൈസണുകള്‍ എന്തുകൊണ്ട് കറുത്ത വര്‍ഗ്ഗക്കാരിലേക്ക് നീളുന്നില്ല എന്ന ഒറ്റ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇവര്‍ക്കാകുന്നില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രശസ്ത അമേരിക്കന്‍ മോഡല്‍ കിം കാദര്‍ശിയാന്‍ തന്റെ കൈകളില്‍ ഡാര്‍ക്ക് മേക്കപ്പ് ഇട്ടു പോസ്റ്റ് ചെയ്ത ചിത്രം ഏറെ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. ഹിസ്പാനിക് ഐഡന്റിറ്റി ഉള്ള സെലീന ഗോമസും ‘ഇന്റര്‍വ്യൂ ‘ മാഗസിനില്‍ വന്ന തന്റെ ചിത്രത്തില്‍ മുഖം ഇരുണ്ടതാക്കിയതിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്നു. വെളുത്ത സ്ത്രീകളെക്കാള്‍ പ്രിവിലേജ് കുറഞ്ഞ, oppressed കമ്മ്യൂണിറ്റി ആയ ഹിസ്പാനിക് ആയിട്ടു കൂടെ ബ്ലാക്ക് ഫിഷിങ് പൊറുത്തു കൊടുക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ നിറത്തേക്കാള്‍ ഡാര്‍ക്കര്‍ ഷേഡ്‌സ് മുഖത്ത് തേക്കുന്നതിനെ പോലും പാശ്ചാത്യ ലോകം ഇന്ന് എതിര്‍ക്കുന്നു. പക്ഷെ കേരളത്തിലാകട്ടെ ഐ എം വിജയനായി നിവിന്‍ പോളി എന്ന വാര്‍ത്ത കേട്ടാല്‍ പോലും നമുക്ക് സ്വാഭാവികമാണ്. പക്ഷെ സ്വാതി തിരുനാള്‍ മഹാരാജാവായി ചെമ്പന്‍ വിനോദ് ജോസ് എന്നും, ഈയിടെ അന്തരിച്ച ഋഷി കപൂര്‍ ന്റെ ജീവചരിത്രത്തില്‍ വിനായകന്‍ എന്നും കേട്ടാല്‍ നമ്മള്‍ക്ക് ദഹിക്കില്ല എന്നത് നമ്മുടെ മനസ്ഥിതിയും, അങ്ങനെയൊരു സിനിമ പോലും ഉണ്ടാകില്ല എന്നത് ആ മനസ്ഥിതിയില്‍ സൃഷ്ടിക്കപ്പെട്ട വ്യവസ്ഥിതിയും ആകുന്നു. എന്നാല്‍ ഗുണ്ടകളുടെയും, ക്രിമിനലുകളുടെയും, ലോകത്ത് കറുത്ത വര്‍ഗ്ഗക്കാരന്‍ എന്നും കറക്റ്റായി ചേരുന്ന നിറമാണ്. ഈയിടെ ഇറങ്ങിയ സ്ത്രീപക്ഷ സിനിമയെന്നു ആളുകള്‍ പറയുന്ന കപ്പേളയില്‍ പോലും ഒരേയൊരു കറുത്ത സ്ത്രീയാണുള്ളത്. ‘പിമ്പ് ‘ ആയിട്ട്. തന്നെ അടിച്ചു തെളിക്കാരിയും മാവോയിസ്‌റ് ആയും കാണാതെ ഡോക്ടര്‍ ആയും എഞ്ചിനീയര്‍ ആയും കണ്ടുകൂടെ എന്ന് ചോദിച്ചത് പ്രശസ്ത സിനിമാനടി അഭിജാ രുഗ്മിണിയാണ്. ഇന്ന് മലയാള സിനിമയില്‍ ഏറ്റവും കഴിവുള്ള നടിമാരില്‍ ഒരാളാണ് ഈ പറയുന്നത് എന്നോര്‍ക്കണം. തങ്ങളുടെ പല സിനിമകളും എട്ടു നിലയില്‍ പൊട്ടിയിട്ടും, അഭിനയത്തെ പ്രതി വിമര്‍ശനം നേരിട്ടിട്ടും വെളുത്ത നടന്മാര്‍ക്ക് ഇന്‍ഡസ്ട്രയില്‍ പിന്നെയും പിന്നെയും സിനിമകള്‍ കിട്ടുമ്പോള്‍ കറുത്ത നിറമുള്ളവര്‍ extremely talented ആണെങ്കില്‍ മാത്രമേ അതിനു കഴിയാറുള്ളൂ. അതും യുവാവായിരിക്കുമ്പോള്‍ അവര്‍ക്ക് കഴിവിന് അനുസരിച്ചുള്ള ദൃശ്യത പോലും ലഭിക്കാറില്ല. നവാസുദ്ദിന്‍ സിദ്ദിക്വി, വിനായകന്‍, മണി ചേട്ടന്‍ തുടങ്ങിയവരൊക്കെ മുപ്പതുകളുടെ അവസാനം നായകവേഷത്തില്‍ എത്തിയവരാണ്. അത്രയും കഴിവുണ്ടായിട്ടു കൂടെ. തമിഴ് സിനിമാ ലോകം ഇതിന് അപവാദമാണ് എങ്കിലും നടിമാരുടെ കാര്യം വരുമ്പോള്‍ മറ്റേത് സിനിമാ ഇന്‍ഡസ്ടറിയെക്കാളും വിവേചനം തമിഴ് നാട്ടിലാണ് എന്ന് കാണാം. ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴുക്ക് എന്ന വാചകം നടിമാര്‍ക്ക് ബാധകമല്ല. ഒരു ഉദാഹരണം പറയാം. ഉടലാഴം എന്ന സിനിമ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുക. അതില്‍ അഭിനയിച്ച കറുത്ത നടിയുടെ പേര് പോലും cast എന്ന ഓപ്ഷനില്‍ ഗൂഗിളില്‍ ഇല്ല എന്നത് ഒരു ചെറിയ തെറ്റായാണ് നിങ്ങള്‍ കാണുന്നത് എങ്കില്‍ എനിക്കൊന്നും പറയാനില്ല.

ബ്ലാക്ക് ഫിഷിങ്‌നെ പറ്റി കൂടുതല്‍ എഴുതേണ്ടതും അതു വേദികളില്‍ പറയാനുള്ള അവസരം ഉണ്ടാകേണ്ടതും കറുത്ത നിറമുള്ളവര്‍ക്കാണ് എന്ന് ലേഖകന്‍ കരുതുന്നതിനാല്‍ വിഷയത്തിലേക്ക് കടക്കാം.

മലയാള സിനിമയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വിവാദമാണ് അനാര്‍ക്കലി കറുത്ത ചായം പൂശി ചെയ്ത ഫോട്ടോ ഷൂട്ട്. കുറച്ചു നാള്‍ മുന്നേ വേണു സംവിധാനം ചെയുന്ന രാച്ചിയമ്മ എന്ന സിനിമയില്‍ നടി പാര്‍വ്വതിക്കും രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ബ്ലാക്ക് ഫിഷിങ് ആയിട്ട് ബന്ധപ്പെട്ടിട്ടല്ലെങ്കിലും തന്റെ സിനിമയില്‍ കൂലി നിഷേധിച്ചതിനും ഗീതു മോഹന്‍ദാസും വ്യാപകമായി വിമര്ശിക്കപ്പെട്ടിരുന്നു. WCCയുടെ മുന്‍നിര അംഗമായ ബീന പോളിന്റെ ഭര്‍ത്താവ് കൂടിയാണ് വേണു. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവി ആകട്ടെ കേരളത്തിലെ ഇടതുപക്ഷ യുവാക്കളുടെ മാര്‍ക്സിസ്‌ററ് അഹങ്കാരവും.

മലയാളസിനിമയില്‍ പ്രഗത്ഭരായ ഒരുപാട് കറുത്ത നടന്മാര്‍ ഉണ്ടായിട്ടുണ്ട്. തിലകന്‍, ശ്രീനിവാസന്‍, ഭാരത് ഗോപി, വിനായകന്‍, നമ്മുടെ എല്ലാം പ്രിയങ്കരനായ കലാഭവന്‍ മണി, ഇന്ദ്രന്‍സ്, ദേശീയ അവാര്‍ഡ് ജേതാവായ സലീം കുമാര്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എനിക്കേറ്റവും പ്രിയങ്കരനായ കുതിരവട്ടം പപ്പു ചേട്ടന്‍.. ഈ പറഞ്ഞ ലിസ്റ്റിലുള്ള എല്ലാവരെക്കാളും മുകളില്‍ നില്‍ക്കുന്ന സത്യനേശന്‍ നാടാര്‍. നടന്മാരില്‍ ഇത്രയധികന്‍ പേരുണ്ടായിട്ടും നടിമാരുടെ കാര്യത്തില്‍ നമ്മള്‍ അര്‍ഹിക്കുന്നത്തിലും പതിന്മടങ്ങ് കുറവാണ് അവരുടെ പ്രാതിനിധ്യം . ഉടലാഴത്തിലെ രമ്യ, ഉണ്ണിമായ, ബോബി കണ്ണമാലി, പോളി വത്സന്‍, അഭിജ , മലയാള സിനിമയിലെ ലെജന്‍ഡുകളില്‍ ഒന്നായ ഫിലോമിന ചേച്ചി തുടങ്ങിയ വിരലില്‍ എണ്ണാവുന്ന ചിലര്‍ . മലയാള സിനിമയില്‍ കറുത്ത പെണ്‍കുട്ടികള്‍ യുവ നടിമാരായ വരുന്നത് കുറവാണ്. 19-25 വയസ്സിനിടയില്‍ സിനിമയില്‍ വരികയും മുപ്പതുകളുടെ അവസാനം വരെ നില്‍ക്കാന്‍ കഴിയുന്നതും വെളുത്ത നിറമുള്ള സ്ത്രീകള്‍ക്കാണ്. കറുത്ത നിറമുള്ള സ്ത്രീകളെയാവട്ടെ സ്വഭാവനടികളായി പ്ലേസ് ചെയ്യാനാണ് മലയാള സിനിമ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്. നെപോട്ടിസം കൊടികുത്തി വാഴുന്ന മലയാളം സിനിമയില്‍, നെപോട്ടിസത്തിനുള്ളില്‍ പോലും റേസിസം വ്യാപകമാണ്. ദശലക്ഷക്കണക്കിന് യുവാക്കളുടെ സ്‌റ്റൈല്‍ സെന്‍സ് രൂപപ്പെടുത്തി എടുക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന മലയാള സിനിമയുടെ മാടമ്പിത്തരമാണ് ഇവിടെ അടിമുടി നിലനില്‍ക്കുന്ന റേസിസം. േ്രപമത്തിലെ മുണ്ട്, നീലാകാശം സിനിമയിലെ ബൈക്ക് യാത്ര, ചാര്‍ളിയുടെ താടിയും ഫിലോസഫിയും, അങ്ങനെ യുവാക്കളെ സ്വാധീനിക്കുന്ന ഒന്നിലും കറുത്ത നിറമുള്ള ശരീരങ്ങളെ മലയാള സിനിമ ഉള്‍പ്പെടുത്തുന്നില്ല. നാളിക്ക് ഇന്ന് വരെ ഇറങ്ങിയ ഒറ്റ മലയാള പരസ്യചിത്രങ്ങളില്‍ പോലും ഒരൊറ്റ കറുത്ത നടി പോലും ഉണ്ടായിട്ടില്ല. സീരിയലുകളിലെ സ്ഥിതിയും ഇത് തന്നെ.

ഇനി വിവാദങ്ങളിലേക്ക് – അനാര്‍ക്കലിയുടെ ഫോട്ടോഷൂട്ട് ചെയ്തത് മഹാദേവന്‍ തമ്പി എന്ന ഫോട്ടോഗ്രാഫറാണ്. പതിവ് പോലെ മഹാദേവന്‍ തമ്പി എന്ന പുരുഷന് നേരെയുള്ള വിമര്‍ശനങ്ങളില്‍ ഒരു മമതയുണ്ട്. 23കാരിയായ അനാര്‍ക്കലിടെ ചിത്രം മാത്രമാണ് The Cue, Media One, Asianet News തുടങ്ങിയ ചാനലുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും വാര്‍ത്തക്ക് നല്‍കിയത്. മഹാദേവന്‍ തമ്പിയുടെ ഒരു ഫോട്ടോയോ അഭിപ്രായമോ പോലും ഈ ചാനലുകള്‍ കൊടുത്തിട്ടില്ല. ക്ഷമ ചോദിച്ച അനാര്‍ക്കലി എന്ന സ്ത്രീയെയാണ് മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത്. ഇതിനു മുന്നേയും ചരിത്രം അങ്ങനെ തന്നെയാണ്. സ്വന്തം സിനിമയില്‍ കാശ് കൊടുക്കാത്തതിന് രാജീവ് രവി എന്ന മാര്‍ക്‌സിസ്റ്റ് കാരന് നേരെ ഒരു ചോദ്യവും ഉയരുന്നില്ല. ആഷിഖ് അബു എന്ന സംവിധായകനാകട്ടെ സിനിമയിലെ സ്‌ക്രിപ്റ്റ് റൈറ്ററെ ഏഴ് വര്‍ഷം മുന്നേ എഴുതിയതിനു ക്ഷമാപണം ചോദിച്ചിട്ട് പോലും പുറത്താക്കാന്‍ കഴിയുന്നു. അയാളുടെ പത്ത് വര്‍ഷത്തെ അധ്വാനത്തിന് മേല്‍ ഒരു അധികാരവും ഇല്ലാതിരുന്നിട്ട് പോലും പുറത്താക്കാന്‍ കഴിയുന്നു. ഫിലിം ഇന്‌സ്ടിട്യൂട്ടില്‍ പഠിച്ച വേണു തന്റെ സിനിമയിലെ റേസിസത്തെ പറ്റി ഇന്നുവരെ ഒരു ചോദ്യവും നേരിട്ടിട്ടില്ല. കമല്‍ എന്ന സംവിധായകന്‍ ചലചിത്ര അക്കാദമി ചെയര്‍മാനാണ്. നമ്മള്‍ എന്ന അദ്ദേഹത്തിന്റെ സിനിമയിലെ റേസിസത്തെ കുറിച്ച് ഇന്നും അദ്ദേഹം ഒരൊറ്റ ചോദ്യം പോലും നേരിട്ടിട്ടില്ല. ഒരു മാധ്യമവും ഒരിക്കലും പുരുഷന്മാരെ വിമര്ശിച്ചിട്ടില്ല. അവര്‍ക്ക് നേരെ വിമര്‍ശന ശരങ്ങളോടെ ഒരു ചോദ്യം പോലും ഉന്നയിച്ചിട്ടില്ല. കലാകാരന്റെ /കലാകാരിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് കറുപ്പടിക്കല്‍ എന്ന് വാദിക്കുന്നവര്‍ ഒരിക്കലും പുരുഷന്മാരായ കലാകാരന്‍മാരോട് ചോദ്യങ്ങള്‍ ചോദിക്കാറില്ല. രാച്ചിയമ്മ വിഷയത്തിലും മുഴുവന്‍ തെറി കേട്ടത് പാര്‍വ്വതി എന്ന സ്ത്രീയ്ക്കായിരുന്നു. WCC യിലെ സ്ത്രീകള്‍ ഓഡിറ്റ് ചെയ്യപ്പെടുന്നത് പോലെ ഒരു പുരുഷ സംഘടനയും ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. മാടമ്പിക്ക് മുകളില്‍ ഒരു പരുന്തും പറക്കില്ല എന്നതായിരുന്നു ബി ഉണ്ണികൃഷ്ണന്‍ എന്ന ബുദ്ധിജീവിയുടെ സിനിമാ പരസ്യ വാചകം. തിലകന്‍ നേരിട്ട അവഗണന മതി അതിനു തെളിവായിട്ട്. ഈ മാധ്യമങ്ങളെല്ലാം റണ്‍ ചെയ്യുന്നത് പുരുഷന്‍മാരാലാണ്. അതിനാല്‍ തന്നെ സ്വന്തം വര്‍ഗ്ഗത്തെ കൃത്യമായി രക്ഷപ്പെടുത്തി എടുക്കുന്നതില്‍ അവര്‍ ശ്രദ്ധാലുക്കളാണ്.

WCC യെ കുറിച്ച്…

WCC എന്ന സംഘടന സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു സംഘടനയാണ്. പക്ഷെ ദൗര്‍ഭാഗ്യ വശാല്‍ അവരുടെ പിന്തുണ കൂട്ടമായി ആക്രമിക്കപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. അവരുടെ കൂടെ നിന്നിരുന്ന വിധു വിന്‍സെന്റ് ന്റെ ഗൗരവമായ ആരോപണങ്ങള്‍ അത് ശരി വെയ്ക്കുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളോട് തങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, തങ്ങള്‍ നൂറ് ശതമാനം ശരിയാണ് എന്ന രീതിയിലാണ് അവരുടെ പ്രസ്താവനകള്‍. അനാര്‍ക്കലി -പാര്‍വതി തുടങ്ങിയവരുടെ വിഷയത്തില്‍ എന്തുകൊണ്ട് പുരുഷന്മാരെ ചോദ്യം ചെയ്യുന്നില്ല എന്നാദ്യം ചോദിക്കേണ്ടത് WCC യാണ് . പക്ഷെ, അതുണ്ടാകുന്നില്ല. പി കെ റോസി ഫിലിം സൊസൈറ്റി എന്ന പേരില്‍ WCC തുടങ്ങിയ ഫിലിം സൊസൈറ്റി കൊണ്ട് മലയാള സിനിമയില്‍ അദൃശ്യരായ എത്ര ദളിത് -ആദിവാസി യുവതികള്‍ക്ക് ഉപകാരം ഉണ്ടായി? അദൃശ്യരാക്കപ്പെട്ട സ്ത്രീകളില്‍ നിന്ന് എത്രപേരുണ്ട് ആ സംഘടനയില്‍ എന്നൊന്നും ആര്‍ക്കും അറിയില്ല. അത്തരം ആരോപണങ്ങളോട് ഹെല്‍ത്തി ആയി പ്രതികരിക്കാതെ ഞങ്ങള്‍ക്കൊരു തെറ്റും പറ്റില്ല എന്ന മറുപടികള്‍ വ്യാജമാണ്. സ്വന്തം മക്കള്‍ക്കായി ചരട് വലിക്കുന്ന അച്ചന്മാര്‍ ഉള്ളതുപോലെ അമ്മമാരും ഉണ്ടാകും. അതിലെ സ്വാഭാവികത മനസ്സിലാക്കി വിമര്‍ശനങ്ങള്‍ ഒരു റിയാലിറ്റി ചെക്ക് ആയി കണ്ട് കൂടെ? തങ്ങള്‍ക്ക് ചുറ്റുമുള്ള, തങ്ങളുമായി അടുത്ത ബന്ധമുള്ള പുരുഷന്മാര്‍ക്ക് നേരെ അവര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു വിമര്‍ശനവും വരുന്നില്ല എന്ന യാഥാര്‍ഥ്യം WCC കാണുന്നില്ലേ? അത്തരം കാഴ്ചകള്‍ക്ക് മാറ്റം വരണ്ടേ? അതാണ് തുല്യതയുടെ പാഠം ജനപ്രിയമാക്കാനുള്ള ആദ്യ പടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അനാര്‍ക്കലി മരിക്കാറിന്റെ ക്ഷമാപണം.

കുറച്ചു നാള്‍ മുന്നേ ഇന്ത്യന്‍ സിനിമയുടെ ബ്ലാക്ക് ഫിഷിങ് നെ പറ്റി ഗാര്‍ഡിയന്‍ പത്രത്തില്‍ വരെ വാര്‍ത്ത വന്നിരുന്നു. അതായത്, അന്താരാഷ്ട്ര തലത്തില്‍ വരെ ഇന്ത്യന്‍ സിനിമയുടെ റേസിസം ചര്‍ച്ചയായി തുടങ്ങി. ആലിയ ബട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാര്‍ക്ക് നേരെയും ഹൃതിക്, രണ്‍വീര്‍ സിംഗ് തുടങ്ങിയ നടന്മാര്‍ക്ക് നേരെയും അവിടെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജോര്‍ജ് ഫ്േളായ്ഡ്‌ന് വേണ്ടി ബ്ലാക്ക്ലൈവ്‌സ് മാറ്റര്‍ എന്ന് പോസ്റ്റിട്ട ബോളിവുഡ് നടിമാരും നടന്മാരും കനത്ത വിമര്‍ശനമാണ് നേരിട്ടത്. മലയാളം സിനിമയിലും വെളുത്തവരെ കറുപ്പിക്കുക എന്നത് മലയാള സിനിമ ഇതുവരെ പ്രശ്‌നവത്കരിക്കാത്ത, വളരെ നോര്‍മല്‍ ആയി ഇന്നും കരുതുന്ന ഒരു കാര്യമാണ്. മമ്മൂട്ടി (അമരം, പൊന്തന്മാട, മൃഗയ ), മഞ്ജു (കന്മദം, അസുരന്‍, സുജാത), പാര്‍വതി (രാച്ചിയമ്മ, സിറ്റി ഓഫ് ഗോഡ് ), ഭാവന (നമ്മള്‍ ), രേവതി (കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി ) പ്രിത്വിരാജ് (വാരിയം കുന്നന്‍ ) തുടങ്ങി അനാര്‍ക്കലി (കാളി ഫോട്ടോ ഷൂട്ട് ) വരെ നീണ്ടുകിടക്കുന്ന ലിസ്റ്റ്. ഇത്രനാളും, ഇതില്‍ ഒരാളും ഈ വിഷയം കേട്ടതായി പോലും ഭാവിച്ചിട്ടില്ല. കോഴിക്കോട് വെച്ചു ഇതേപ്പറ്റി ചോദ്യം നേരിട്ട പാര്‍വതിയുടെ പിന്തിരിപ്പന്‍ നിലപാട് ജനങ്ങള്‍ നേരിട്ടു കണ്ടതുമാണ്. അന്ന് വേദിയിലുണ്ടായിരുന്ന നന്ദിത ദാസാണ് ഗാര്‍ഡിയന്‍ പത്രത്തില്‍ കറുത്ത സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ചത് എന്നത് വിരോധാഭാസമാണ്. അത്തരം ചരിത്രമുള്ള മലയാള സിനിമയിലാണ് അനാര്‍ക്കലി മരിക്കാര്‍ എന്ന ഇരുപത്തിമൂന്നുകാരി റേസിസം ആണെന്ന് അംഗീകരിക്കുക എങ്കിലും ചെയ്യുന്നത്. അത് ഈ രാജ്യത്തെ സിനിമാ ചരിത്രത്തില്‍ തന്നെ ഒരുപക്ഷെ ആദ്യത്തെ സംഭവമായിരിക്കും. അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന മൂല്യങ്ങള്‍ ബഹുമാനിച്ചു കൂടെയാണ് ഈ മറുപടിയെന്നത് അതിന്റെ പ്രാധാന്യം കൂട്ടുകയാണ്. ഒരു അധികാരവും സമ്പത്തും ഇല്ലാത്ത അംബേദ്കറൈറ്റ് കളെ അമാനവരെന്നും അനാക്രികളെന്നും കളിയാക്കുന്ന സഖാക്കള്‍ക്ക് നടുവില്‍ അവരുടെ വിമര്ശനത്തോട് ആരോഗ്യപരമായി എന്‍ഗേജ് ചെയ്ത അനാര്‍ക്കലി വനിതാ മതില്‍ ഫെമിനിസത്തെക്കാള്‍ മെച്ചപ്പെട്ട, പ്രതീക്ഷയുള്ള ഇടതുപക്ഷമാണ്. ആ പ്രോജെക്ടിലെ വേറെ പലരും ഇന്നും ഒരു ചോദ്യവും നേരിടാതെ കൂളായി ഇരിക്കുമ്പോളാണ് അനാര്‍ക്കലി ആ ഉത്തരവാദിത്വം ഏറ്റെടുത്തത്. അതിനെ കേരള പുരോഗമന സമൂഹം അംഗീകരിക്കേണ്ടതുണ്ട്. സ്ത്രീപക്ഷ സംഘടനകള്‍ എങ്കിലും അനാര്‍ക്കലിക്ക് പിന്തുണ നല്‍കേണ്ടതുണ്ട്. ഓള് എന്ന അഭിസംബോധന അര്‍ഹിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഇത്രയും സീനിയര്‍ ആയ ആര്‍ട്ടിസ്റ്റുകള്‍ മൗനം പാലിച്ചു റേസിസത്തിനു കൂട്ട് നില്‍ക്കുമ്പോഴാണ് ചെയ്ത തെറ്റ് ഏറ്റു പറയാന്‍ എങ്കിലും ഒരു യുവനടി ഇന്ത്യാ ചരിത്രത്തില്‍ തന്നെ തയ്യാറാകുന്നത്.

മീഡിയകളുടെ നിലപാട്

പാര്‍വതി യുടെ റേസിസ്‌റ് നിലപാടിനെ മൂടിവച്ച മീഡിയ ഒണ്‍ അവരുടെ ആന്റി ഇസ്ലാമോഫോബിയ സ്‌റ്റേറ്റ്‌മെന്റ് മാത്രമെടുത്ത് പ്രചരിപ്പിച്ചിരുന്നു. അനാര്‍ക്കലിയുടെ വാര്‍ത്തയിലും പാര്‍വതി എന്ന പേര് പോലും മീഡിയ ഒണ്‍ ഉച്ഛരിക്കുന്നില്ല. മുന്‍പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട് എന്ന് മാത്രമാണ് അവര്‍ വായിക്കുന്നത്.താന്‍ അഭിനയിച്ച സിനിമയിലെ ഇസ്ലാമോഫോബിയ വര്‍ഷങ്ങള്‍ക്ക് ശേഷം മനസിലാക്കിയ സവര്‍ണ്ണ സ്ത്രീയായ പാര്‍വതിക്ക് കൊടുക്കുന്ന പകുതി ക്രെഡിബിലിറ്റി പോലും താന്‍ ഭാഗമായ റേസിസ്‌റ് ഷൂട്ടിനെ പ്രതി മാപ്പു പറഞ്ഞ അനാര്‍ക്കലി മരിക്കാര്‍ എന്ന മുസ്ലിം സ്ത്രീക്ക് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ മീഡിയ വണ്‍ പറയുന്ന സ്വത്വവാദ രാഷ്ട്രീയം എന്താണ്?

THE CUE ആകട്ടെ ബ്ലാക്ക് ഫിഷിങ് നെതിരെ ഒരു ആര്‍ട്ടിക്കിള്‍ പബ്ലിഷ് ചെയ്തു. ആ ലേഖനത്തിലെ ചിത്രങ്ങള്‍ മുഴുവന്‍ അനാര്‍ക്കലി മരക്കാരുടേതായിരുന്നു. കറുത്ത സ്ത്രീകള്‍ക്ക് വേണ്ടി അവരുടെ ഇടയില്‍ നിന്ന് തന്നെ എന്തേരം സ്ത്രീകളാണ് സംസാരിക്കുന്നത്. എങ്കിലും് അവരെ പറ്റി ലേഖനങ്ങള്‍ എഴുതാന്‍ പുരുഷന്മാര്‍ വേണ്ടി വരുന്നു എന്നത് തന്നെയാണ് പുരുഷാധിപത്യ വ്യവസ്ഥ. ആ ആര്‍ട്ടിക്കിളില്‍ മഹാദേവന്‍ തമ്പിയുടെ ഒരു ഫോട്ടോയോ, അഭിപ്രായമോ ഇല്ല. പുരുഷന്മാര്‍ ഭംഗിയായി രക്ഷപ്പെടുന്നു. അതേ ആര്‍ട്ടിക്കിളില്‍ തന്നെ അനാര്‍ക്കലി നല്‍കിയ ക്ഷമാപണത്തെ അനാദരിക്കുകയും ചെയ്യുന്നുണ്ട്.

മുസ്ലിം സ്വത്വവാദികളുടെ കഷ്ടപ്പാട്.

ഇപ്പറഞ്ഞ കാര്യങ്ങളൊക്കെയും മാറി മറിയുന്നത് മുസ്ലിം സ്വത്വരാഷ്ട്രീയം പറയുന്ന പുരുഷന്മാര്‍ വരുമ്പോള്‍ ആണെന്നതില്‍ ഇനിയാര്‍ക്കും സംശയം ഉണ്ടാകില്ല. ഏഴ് വര്‍ഷം മുന്നത്തെ അവരുടെ എഴുത്തുകള്‍ പോലും പരസ്യ വിചാരണ ചെയ്യപ്പെട്ടു, അവരുടെ തന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന അവസ്ഥ ; കലാബോധമുള്ള, കലയെ -സിനിമയെ സ്‌നേഹിക്കുന്ന ഏതൊരാളെയും നിരാശപ്പെടുത്തുന്നതാണ്. എന്നിട്ടും പൃഥ്വി രാജും, ആഷിഖ് അബുവും അതിന്റെ ഡിസിഷന്‍ മേക്കേഴ്സ് ആവുകയും, എല്ലാം തികഞ്ഞവര്‍ ആവുകയും, റമീസ് മുഹമ്മദ് തന്റെ സ്വന്തം സിനിമയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നതാണ് പുരോഗമന മലയാള സിനിമ. മാര്‍ക്‌സിസ്റ്റ്ുകാരന്‍ സ്വന്തം സിനിമയില്‍ ശമ്പളം കൊടുത്തില്ലെങ്കില്‍ പോലും ഹീറോ ആവുകയും കെ എല്‍ പത്ത് വര്‍ഗ്ഗീയ സിനിമയാകുന്നതും മലയാള സിനിമയില്‍ ചില പ്രത്യേക രാഷ്ട്രീയം പറയുന്ന പുരുഷന്മാര്‍ക്ക് മാത്രം ലഭിക്കുന്ന ഇളവുകളാണ്.

ബ്ലാക്ക് ഫിഷിങ് നെ കുറിച്ച് ചില കറുത്ത സ്ത്രീകള്‍ ഒരു സെമിനാര്‍ കേരളത്തില്‍ നടത്തിയിരുന്നു. രാച്ചിയമ്മ മേക്കോവര്‍ ചലഞ്ചു നടത്തിയിരുന്നു. ഫേസ്ബുക്കില്‍ shades of DARKNESS എന്ന പേരില്‍ അവര്‍ കുറേ നാളായി ഇന്നാട്ടിലെ സകല ജാതി മതത്തില്‍ പെട്ട കറുത്ത സ്ത്രീകള്‍ക്കുമായി പോരാടുന്നു. അവരെയോക്കെ ഇനിയെന്നാണ് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ നമ്മള്‍ അടയാളപ്പെടുത്തുക. ?

ഈ റേസിസ്‌റ് ഫോട്ടോ ഷൂട്ടും, അനാര്‍ക്കലിയുടെ മാപ്പും മലയാള സിനിമയ്ക്ക് പുതിയൊരു തിരിച്ചറിവാകട്ടെ. അനാര്‍ക്കലി കാണിച്ച വഴിയിലൂടെ പാര്‍വതിക്കും, രാജീവ് രവിക്കും, ഗീതു മോഹന്‍ദാസിനും വേണു വിനും മാപ്പ് പറയാന്‍ കഴിയട്ടെ. മലയാള സിനിമയില്‍ റേസിസത്തിന് എതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാകട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “അനാര്‍ക്കലിയുടെ ക്ഷമാപണം മലയാള സിനിമയ്ക്ക് തിരിച്ചറിവാകട്ടെ.

  1. റേസിസം എന്നത് കേരളത്തിലും തീവ്രവമായി നിലനിൽക്കുന്ന ഒന്നായി സമ്മതിച്ചുകൊണ്ടുതന്നെ പറയട്ടെ, പലപ്പോഴും കറുത്ത വേഷങ്ങൾ ചെയ്യാൻ വെളുത്ത നടിമാരെ / നടന്മാരെ (താരങ്ങളെ) ഉപയോഗപ്പെടുത്തുന്നത് റേസിസം ആണെന്ന് തോന്നുന്നില്ല. ഉദാഹരണത്തിന് മൃഗയ എന്ന ചിത്രത്തിന് മമ്മൂട്ടിയെ ഉപയോഗിച്ചത് ആ ചിത്രത്തിന്റെ വാണിജ്യതാല്പര്യം നോക്കിയാണ്. താരങ്ങളെ ഉപയോഗിച്ചാൽ കിട്ടുന്ന പ്രേക്ഷക ശ്രദ്ധ അല്ലാത്തവരെ ഉപയോഗിച്ചാൽ കിട്ടില്ലല്ലോ. പാർവതിയോ മഞ്ജു വാര്യരോ അഭിനയിച്ചാൽ കിട്ടുന്ന ഒരു സ്വീകാര്യതയോ ശ്രദ്ധയോ മറ്റൊരാൾ അഭിനയിച്ചാൽ കിട്ടില്ലെന്നത് സത്യമല്ലേ. ആ നടിമാരുടെ നിറമല്ല വിഷയം, അവരുടെ താരപദവിയാണ് അവിടെ പ്രസക്തമാവുന്നത്. അതിനെ റേസിസം എന്ന് വിശേഷിപ്പിക്കാമോ? 

Leave a Reply