കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ വരുന്നു ‘മാലാഖ’
ഈ മാസം 15 മുതല്‍ മാര്‍ച്ച് 31 വരെ രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പോലിസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് ‘മാലാഖ’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് കേരള പോലിസ് രൂപം നല്‍കിയതായി ഡിജിപി അറിയിച്ചു. ഈ മാസം 15 മുതല്‍ മാര്‍ച്ച് 31 വരെ രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പോലിസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതത് ജില്ലകളിലെ പോലീസ് മേധാവിമാര്‍ക്കാണ് പരിപാടികളുടെ മേല്‍നോട്ട ചുമതല. കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സന്ദേശങ്ങള്‍ പതിപ്പിച്ച ‘വാവ എക്‌സ്പ്രസ്’ എന്ന പേരിലുളള പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവല്‍ക്കരണം നടത്തും. ഇതിനുപുറമെ സംസ്ഥാനത്തൊട്ടാകെ ഒപ്പുശേഖരണ പരിപാടി, ഘോഷയാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍, നാടകങ്ങള്‍, തെരുവു നാടകങ്ങള്‍, മണല്‍ ചിത്രരചന, ചലച്ചിത്ര ടെലിവിഷന്‍ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടികള്‍, പോലീസ് ബാന്റ്/കുതിര പോലിസ് എന്നീ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുളള പൊതുപരിപാടികള്‍, പോലീസിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികള്‍, സ്റ്റുഡന്റ് പോലിസ് കേഡറ്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുളള ഘോഷയാത്രകള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, ജനശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുളള പൊതുപരിപാടികള്‍ എന്നിവ നടക്കും. പ്രതിജ്ഞ, കൂട്ടയോട്ടം, മെഴുകുതിരി ജാഥ എന്നിവയിലൂടെ പരമാവധി ജനങ്ങള്‍ക്ക് അവബോധം നല്‍കും. പോലിസിന്റെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ വഴിയും വീടുവീടാന്തരം അവബോധ സന്ദേശങ്ങള്‍ എത്തിക്കും. ബീറ്റ് ഓഫീസര്‍മാര്‍ വഴി പൊതുജനങ്ങളില്‍ നിന്നുളള പ്രതികരണം ലഭ്യമാക്കാനും ശ്രമിക്കുമെന്നും ഡിജിപി അറിയിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in