സാത്താന്‍ ആരാധന പെരുകുന്നു….
വയനാട് ജില്ലയിലെ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സാത്താന്‍ ആരാധന സജീവം. സുല്‍ത്താന്‍ ബത്തേരി ഊട്ടി സംസ്ഥാന പാതയിലും ദേശീയപാതയിലും സ്ഥിതിചെയ്യുന്ന ചില റിസോര്‍ട്ടുകളിലാണ് എല്ലാ മാസവും 13ന് ആരാധന നടക്കുന്നത്. ദേശീയപാത 212ല്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ ഇക്കഴിഞ്ഞ 13നും ആരാധന നടന്നു. സാത്താന്‍ ആരാധനയ്ക്ക് എത്തുന്നവരില്‍ ഏറെയും വിദേശികളാണ്. ബംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലെ മലയാളികളായ ഐ.ടി ജീവനക്കാരും ഉന്നത പദവിയിലുള്ളവരും സ്ഥിരമായി എത്തുന്നുണ്ട്. വിനോദസഞ്ചാരികള്‍ എന്ന വ്യാജേനയാണ് ഇവര്‍ ഒത്തുകൂടി […]
വയനാട് ജില്ലയിലെ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സാത്താന്‍ ആരാധന സജീവം. സുല്‍ത്താന്‍ ബത്തേരി ഊട്ടി സംസ്ഥാന പാതയിലും ദേശീയപാതയിലും സ്ഥിതിചെയ്യുന്ന ചില റിസോര്‍ട്ടുകളിലാണ് എല്ലാ മാസവും 13ന് ആരാധന നടക്കുന്നത്. ദേശീയപാത 212ല്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ ഇക്കഴിഞ്ഞ 13നും ആരാധന നടന്നു.
സാത്താന്‍ ആരാധനയ്ക്ക് എത്തുന്നവരില്‍ ഏറെയും വിദേശികളാണ്. ബംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലെ മലയാളികളായ ഐ.ടി ജീവനക്കാരും ഉന്നത പദവിയിലുള്ളവരും സ്ഥിരമായി എത്തുന്നുണ്ട്. വിനോദസഞ്ചാരികള്‍ എന്ന വ്യാജേനയാണ് ഇവര്‍ ഒത്തുകൂടി ആരാധന നടത്തുന്നത്. കൊടുങ്കാട്ടിനുള്ളിലായതിനാല്‍ എറെ സുരക്ഷിത താവളമാണിത്. ഇവിടെ നടക്കുന്നതു പലതും പുറംലോകം അറിയാറില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സംഘങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. റിസോര്‍ട്ടിന്റെ പുറംമോടിയുണ്ടെങ്കിലും പരിചയമില്ലാത്തവര്‍ക്ക് ഇതിന്റെ പരിസരങ്ങളില്‍പോലും പ്രവേശനം നിഷിദ്ധമാണ്.
റിസോര്‍ട്ടിലേക്കുള്ള റോഡും ചുറ്റുപാടുകളും മുഴുവന്‍ സമയവും സംഘാംഗങ്ങളുടെ നിരീക്ഷണത്തിലാണ്. സംഘാംഗങ്ങളുടെ അറിവോടെ മാത്രമേ പുറമെയുള്ളവര്‍ക്ക് ആരാധനാ കേന്ദ്രങ്ങളില്‍ എത്താനാവൂ. തോട്ടങ്ങള്‍ക്കു നടുവിലുള്ള ഇത്തരം കേന്ദ്രങ്ങളെക്കുറിച്ചു നാട്ടുകാര്‍ക്കും വിവരമില്ല. എന്നാല്‍, ആഡംബര വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഉള്‍പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും അതിര്‍ത്തി പ്രദേശങ്ങളിെല ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളിലും ആരാധന നടക്കുന്നുണ്ട്.
കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും സാത്താന്‍ ആരാധകര്‍ ഒത്തുകൂടാറുണ്ട്. സാത്താനെ വാഴ്ത്തുന്ന ഗാനങ്ങളോടെയുള്ള ആരാധന മണിക്കൂറുകള്‍ നീളും. മദ്യമടക്കമുള്ള ലഹരിവസ്തുക്കള്‍ ആരാധനയുടെ ഭാഗമാണ്. ആരാധന അവസാനിക്കുക നഗ്‌നനൃത്തത്തിലും ലൈംഗികവേഴ്ചയിലുമാണ്. മുമ്പ് ഇരിങ്ങാലക്കുടയിലും ആലപ്പുഴയിലും പള്ളികളില്‍നിന്ന് തിരുവോസ്തികള്‍ മോഷ്ടിച്ചത് സാത്താന്‍ ആരാധകര്‍ക്കുവേണ്ടിയാണെന്നു സൂചനയുണ്ടായിരുന്നു.
(മംഗളം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ബാലചന്ദ്രൻ പുറനാട്ടുകര
October 22, 2013 at 2:51 am
അപ്പോൾ Gods own country യെ Devil’s own country എന്നു മറിച്ചിട്ടു പറഞ്ഞത് വെറും പരിഹാസമായിട്ടായിരുന്നില്ല അല്ലെ?
Thoams
October 22, 2013 at 5:26 pm
“മദ്യമടക്കമുള്ള ലഹരിവസ്തുക്കള്‍ ആരാധനയുടെ ഭാഗമാണ്. ആരാധന അവസാനിക്കുക നഗ്‌നനൃത്തത്തിലും ലൈംഗികവേഴ്ചയിലുമാണ്.” sounds great, better than going to the church, which is boring.
BABURAJ
October 23, 2013 at 3:51 am
സാത്താന്‍ ആരാധന നിയമവിരുദ്ധ പ്രവര്‍ത്തനമാണോ? ലൈംഗികകേളി കൊഴുപ്പിക്കാന്‍ വേണ്ടി ലേഖകന്‍ ചേര്‍ത്ത ഉപദംശമാണോ?