മനുഷ്യാവകാശദിനത്തില്‍ കേരളം നില്‍ക്കും ആദിവാസികള്‍ക്കൊപ്പം

സെക്രട്ടേറിയേറ്റിനു മുന്നില്‍ നടക്കുന്ന ആദിവാസി നില്‍പ്പുസമരം 150 ദിവസം തികയുന്ന സാഹചര്യത്തില്‍ സമരത്തിന്‌ പിന്തുണയേറുന്നു. മനുഷ്യാവകാശദിനമായ 10 ന്‌ സമരത്തെ പിന്തുണച്ച്‌ കേരളത്തിലുടനീളം നില്‍പ്പുസമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. സമരത്തെ പിന്തുണച്ച്‌ നിരവധി സംഘടനകളും രംഗത്തെത്തി.. തിരുവനന്തപുരത്ത്‌ സമരപന്തലിനോടു ചേര്‍ന്നാണ്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നില്‍പ്പുസമരം നടക്കുക. അതോടൊപ്പം ജില്ലയിലെ മറ്റുഭാഗങ്ങളിലും സമരത്തെ പിന്തുണച്ച്‌ നില്‍പ്പും മറ്റു സമരപരിപാടികളും നടക്കും. എറണാകുളം ജില്ലയില്‍ രാവിലെ 10 കേന്ദ്രങ്ങളില്‍ സമരം നടക്കും. തുടര്‍ന്ന്‌ മൂന്നുമുതല്‍ ആറുവരെ രാജേന്ദ്രമൈതാനിയില്‍ കേന്ദ്രീകരിച്ച്‌ ഐക്യദാര്‍ഢ്യനില്‍പ്പുസമരം നടക്കും. […]

hr-theruv naadakam (5)സെക്രട്ടേറിയേറ്റിനു മുന്നില്‍ നടക്കുന്ന ആദിവാസി നില്‍പ്പുസമരം 150 ദിവസം തികയുന്ന സാഹചര്യത്തില്‍ സമരത്തിന്‌ പിന്തുണയേറുന്നു. മനുഷ്യാവകാശദിനമായ 10 ന്‌ സമരത്തെ പിന്തുണച്ച്‌ കേരളത്തിലുടനീളം നില്‍പ്പുസമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. സമരത്തെ പിന്തുണച്ച്‌ നിരവധി സംഘടനകളും രംഗത്തെത്തി..
തിരുവനന്തപുരത്ത്‌ സമരപന്തലിനോടു ചേര്‍ന്നാണ്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നില്‍പ്പുസമരം നടക്കുക. അതോടൊപ്പം ജില്ലയിലെ മറ്റുഭാഗങ്ങളിലും സമരത്തെ പിന്തുണച്ച്‌ നില്‍പ്പും മറ്റു സമരപരിപാടികളും നടക്കും. എറണാകുളം ജില്ലയില്‍ രാവിലെ 10 കേന്ദ്രങ്ങളില്‍ സമരം നടക്കും. തുടര്‍ന്ന്‌ മൂന്നുമുതല്‍ ആറുവരെ രാജേന്ദ്രമൈതാനിയില്‍ കേന്ദ്രീകരിച്ച്‌ ഐക്യദാര്‍ഢ്യനില്‍പ്പുസമരം നടക്കും. തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയിലും കൊടുങ്ങല്ലൂരിലും തൃപ്രയാറിലുമാണ്‌ കേന്ദ്രീകരിച്ച സമരപരിപാടികള്‍ നടക്കുക. ദിവസം മുഴുവന്‍ നിന്നുകൊണ്ടുള്ള സമരമാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. തൃശൂരില്‍ നിന്ന്‌ രാവിലെ 8 ന്‌ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടവരെ നടന്ന്‌ സമരത്തില്‍ കക്ഷിചേരും. കെ. വേണു ജാഥ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. കോഴിക്കോട്‌, കണ്ണൂര്‍ തുടങ്ങി സംസ്‌ഥാനത്തെ പല ജില്ലകളിലും ഐക്യദാര്‍ഢ്യ നില്‍പ്പുസമരങ്ങള്‍ നടക്കും.
150 ദിവസമായിട്ടും പ്രസ്‌താവനകളിറക്കുകയല്ലാതെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഐക്യദാര്‍ഢ്യപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ്‌ ഗോത്രമഹാസഭയും ശ്രമിക്കുന്നത്‌. അതിന്റെ ഭാഗമായി 25 ന്‌ കണ്ണൂരില്‍വച്ച്‌ വിപുലമായ രീതിയില്‍ ആദിവാസി പാര്‍ലിമെന്റ്‌ സംഘടിപ്പിക്കും. ഭരണഘടനാപരമായ സ്വയം ഭരണാവകാശം ആദിവാസികള്‍ക്ക്‌ അനുവദിക്കുകയെന്നതായിരിക്കും പാര്‍ലിമെന്റിന്റെ പ്രധാന ആവശ്യം. സംസ്‌ഥാനത്തുനിന്ന്‌ പുറത്തുള്ള ആദിവാസി വിഭാഗങ്ങളും പാര്‍ലിമെന്റില്‍ പങ്കെടുക്കും.
അതിനിടെ സമരത്തെ പിന്തുണച്ചു കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്‌. എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. സമരത്തെ പിന്തുണച്ച്‌ രംഗത്തിറങ്ങാനാണ്‌ എസ്‌ എന്‍ ഡി പിയും കത്തോലിക്കാ സഭയും ആലോചിക്കുന്നത്‌. സമരത്തെ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളും ശക്‌തമായിട്ടുണ്ട്‌.
നില്‌പുസമരത്തെ പിന്തുണച്ച്‌ അവതരിപ്പിക്കുന്ന തെരുവുനാടകവും ശ്രദ്ധേയമാകുകയാണ്‌. ഇടത്തോട്ടും വലത്തോട്ടും ചാടിച്ച്‌ ആദിവാസികളെ കുരുങ്ങുകളിപ്പിച്ചിരുന്ന കാലം അവസാനിച്ചെന്നും കളിയില്‍ നഷ്‌ടപ്പെട്ടവ തിരിച്ചു പിടിക്കുംവരെ `നില്‍ക്കു’മെന്നും പ്രഖ്യാപിച്ചാണ്‌ തെരുവുനാടകം അരേങ്ങേറുന്നത്‌. കോഴിക്കോട്‌ കമുറ തിയേറ്റര്‍ ഗ്രൂപ്പാണ്‌ ആദിവാസി നില്‌പുസമരത്തെ പിന്തുണച്ച്‌ `കുരങ്ങുകളി’ എന്ന തെരുവുനാടകം സംസ്ഥാനത്തുടനീളം അവതരിപ്പിക്കുന്നത്‌. കേരളത്തിലുടനീളം സഞ്ചരിച്ച്‌ അവതരിപ്പിക്കുന്ന നാടകത്തിന്റെ ഉദ്‌ഘാടനം പ്രഫ. സാറാ ജോസഫ്‌ നിര്‍വഹിച്ചു.
പശ്‌ചിമഘട്ടം സംരക്ഷിക്കണമെന്നും വേണ്ട എന്നുമുള്ള വാദങ്ങള്‍ ഉയരുമ്പോഴും കാടിന്റെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികളില്‍നിന്ന്‌ എല്ലാം തട്ടിയെടുത്ത ചരിത്രമാണ്‌ നാടകത്തില്‍ അവതരിപ്പിക്കുന്നത്‌. മരിച്ചാല്‍ സംസ്‌കരിക്കാന്‍പോലും ഭൂമിയില്ലാത്ത അവസ്‌ഥയിലെത്തിച്ച ആദിവാസികളെ കുരങ്ങുകളിപ്പിക്കുകയും ഇടത്തോട്ടും വലത്തോട്ടും ചാടിച്ച്‌ വോട്ട്‌ വാങ്ങുകയാണ്‌ പ്രസ്‌ഥാനങ്ങള്‍ ചെയ്‌തത്‌. ഇനി ഞങ്ങളതിന്‌ തയ്യാറല്ല. കളി നിര്‍ത്തി. ഇനി നില്‍ക്കും. `നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌’ എന്ന കടമ്മനിട്ട രാമകൃഷ്‌ണന്റെ വരികള്‍ ഓര്‍മ്മിപ്പിച്ചാണ്‌ നാടകം അവസാനിക്കുന്നത്‌. അതോടെ പ്രേക്ഷകരും പരസ്‌പരം കൈപിടിച്ച്‌ അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലാണ്‌ നാടകത്തിന്റെ ഉദ്‌ഘാടനം നടന്നത്‌. നസ്‌റുല്ല വാഴക്കാടാണ്‌ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്‌. നാടകത്തോടൊപ്പം നാടന്‍പാട്ടുകളുടെ അവതരണവുമുണ്ട്‌. 15ന്‌ തിരുവനന്തപുരത്ത്‌ അന്താരാഷ്ട്ര ചലചിത്രോത്സവപരിസരത്ത്‌ നാടകാവതരണം സമാപിക്കും.
നില്‌പു സമരത്തോടും ചുംബന സമരത്തോടുമുള്ള സര്‍ക്കാരിന്റെ നിലപാട്‌ കേരളം ജനാധിപത്യപരമായി എത്രയോ പുറകിലാണെന്നതിനു തെളിവാണെന്ന്‌ നാടകാവതരം ഉദ്‌ഘാടനം ചെയ്‌ത സാറാ ജോസഫ്‌ പറഞ്ഞു. ടി.കെ. വാസു അധ്യക്ഷതവഹിച്ചു. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply