തായ്‌ലന്റ് യാത്ര – യശോധര നഗ്‌നയാണ്
സി ടി വില്ല്യം അഞ്ച് സുശ്രുതനും ചരകനും വാല്‍സ്യായനനും നാണിച്ചു തല താഴ്തട്ടെ നിലാവ് പെയ്യുന്ന മണിയറ. ഏകദേശം 60 അടി നീളവും 20 അടി വീതിയുമുള്ള ഒരു മണിയറയാണിത്. നാലഞ്ചു ഒതുക്കുകള്‍ ഉള്ള ഒരു സ്‌റ്റേജ്. ചുവന്ന പരവതാനി വിരിച്ചിട്ടുണ്ട്. നിലാവെളിച്ചത്തിന്റെ മൃദുലതയും മാസ്മരികതയും നമുക്ക് ഈ മണിയറയില്‍ അനുഭവിക്കാം. മണിയറയുടെ ഇടതുഭാഗത്തായി ചില ബിംബങ്ങള്‍ പൂജക്ക് വച്ചിട്ടുണ്ട് .പരി ശുദ്ധാത്മാക്കളാണത്രേ. തായലണ്ടുകാരുടെ വിശ്വാസം അങ്ങനെയാണ്. ഭുമി യില്‍ എല്ലായിടത്തും പരിശുദ്ധാത്മാക്കള്‍ ഉണ്ടെന്നവര്‍ വിശ്വസിച്ചു പോരുന്നു […]
അഞ്ച്
സുശ്രുതനും ചരകനും വാല്‍സ്യായനനും നാണിച്ചു തല താഴ്തട്ടെ
നിലാവ് പെയ്യുന്ന മണിയറ. ഏകദേശം 60 അടി നീളവും 20 അടി വീതിയുമുള്ള ഒരു മണിയറയാണിത്. നാലഞ്ചു ഒതുക്കുകള്‍ ഉള്ള ഒരു സ്‌റ്റേജ്. ചുവന്ന പരവതാനി വിരിച്ചിട്ടുണ്ട്. നിലാവെളിച്ചത്തിന്റെ മൃദുലതയും മാസ്മരികതയും നമുക്ക് ഈ മണിയറയില്‍ അനുഭവിക്കാം.
മണിയറയുടെ ഇടതുഭാഗത്തായി ചില ബിംബങ്ങള്‍ പൂജക്ക് വച്ചിട്ടുണ്ട് .പരി ശുദ്ധാത്മാക്കളാണത്രേ. തായലണ്ടുകാരുടെ വിശ്വാസം അങ്ങനെയാണ്. ഭുമി യില്‍ എല്ലായിടത്തും പരിശുദ്ധാത്മാക്കള്‍ ഉണ്ടെന്നവര്‍ വിശ്വസിച്ചു പോരുന്നു . ഈ പരിശുദ്ധാത്മാക്കളെ പ്രതിഷ്ടിച്ച് പൂജ നടത്തുന്നതിനായി അവിടെ കൊച്ചു കൊച്ചു മണ്ഡപങ്ങളും ശ്രീകോവിലുകളും കാണാം. അവിടെ അവര്‍ വിളക്ക് വച്ച് പഴങ്ങളും മധുരപാനീയങ്ങളും ഈ പരിശുദ്ധാത്മാക്കള്‍ക്ക് സമര്‍പ്പിച്ചു പോരുന്നു. ഈച്ചയും പൂച്ചയും വിശ്രമിച്ചിരുന്ന ഇത്തരം ശ്രീകോവിലുകള്‍ ഇവിടെ സര്‍വ്വ സാധാരണമാണ്.
ഈ നിലാമണിയറയുടെ മുന്‍വശത്തുതന്നെ തായ് ഭാഷയില്‍ എന്തോ എഴുതി വച്ചിരിക്കുന്നു. അതെന്താണെന്ന് യാത്രാ ഗൈഡ് ഭാസിനോട് ചോദിച്ചു മനസ്സി ലാക്കിയത് ഇങ്ങനെ. ‘ഹാം ക പ്രവീണെ’ എന്നതത്രേ തായ് ഭാഷ്യം. മലയാള ത്തില്‍ മൊഴിമാറ്റിയാല്‍ ഇങ്ങനെ, ‘ലൈംഗികത കച്ചവടം ചെയ്യരുത്’. ഈ സുവിശേഷ കല്പനയുടെ താഴെയാണ് ഏകദേശം അമ്പതോളം തായ് അപ്‌സര കന്യകമാര്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ വിരോധാഭാസം.
വെണ്ണക്കല്ലില്‍ കൊത്തിവച്ച പെണ്‍ കവിതകള്‍. ഈ ഭുമിയിലെ സൌന്ദര്യം മുഴുവനും ആവാഹിച്ചെടുത്ത അപ്‌സരസ്സുകള്‍. പ്രലോഭനങ്ങളുടെ ആയിരം കാമനകളെ തൊട്ടുണര്‍ത്തുന്ന അല്പവസ്ത്രധാരികളായ സുരസുന്ദരിമാര്‍. അവരുടെ അലങ്കാരമില്ലാത്ത നഗ്‌നത നമുക്ക് അളക്കാം അനുഭവിക്കാം. ഏതൊരു പുരുഷനേയും പൊട്ടിത്തെറിപ്പിക്കാന്‍ പോന്ന സ്‌ഫോടക സൗന്ദര്യമുണ്ട് അവര്‍ക്ക് .
ഈ മണിയറയെ പട്ടായക്കാര്‍ വിളിക്കുന്നത് ഫിഷ് ബൌള്‍ (Fish Bowl) എന്നാണ്. മത്സ്യ സ്ഫടികാലയം എന്ന് മൊഴിമാറ്റാം. പൗരുഷത്തിന്റെ സര്‍വ്വ നിയന്ത്രണങ്ങളുടെയും ഞരമ്പ് പൊട്ടിക്കുന്ന സ്വര്‍ണ്ണ മത്സ്യങ്ങളെ പിടിച്ചിട്ടിരിക്കുന്ന ഒരു ഭോഗാലയം കൂടിയാണിത്. ഈ അപ്‌സരകന്യകമാരുടെ മുലഞ്ഞെട്ടിനുമുകളില്‍ നീലയും ചുവപ്പും നിറത്തില്‍ വൃത്താകാരത്തിലുള്ള ഒരു വിലസൂചികാപത്രമുണ്ട്. അതില്‍ അവരുടെ നമ്പരും മണിക്കൂര്‍ ഒന്നിനെന്ന നിരക്കില്‍ അവരുടെ വിലയും രേഖപ്പെടുത്തിയിരുന്നു. നീലക്ക് വില കുറവും ചുവപ്പിന് വില കൂടുതലുമായിരുന്നു. കുറഞ്ഞ വില 2500 ബാത്ത് (5000 രൂപ) കൂടിയ വില 3500 ബാത്ത് (7000 രൂപ). വില നിശ്ച്ചയിച്ചതില്‍ അപാകത സംഭവിച്ചിട്ടില്ലെന്ന് ഈ അപ്‌സരസ്സുകളുടെ നേര്‍കാഴ്ച സാക്ഷ്യം പറയും.
ഈ സുരസുന്ദരിമാരെ ആസ്വദിക്കുന്നതിനും നയനഭോഗം നടത്തുന്നതിനും രാജകീയ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട് ഇവിടെ. ആത്മനിയന്ത്രണമുണ്ടെ ങ്കില്‍ നിങ്ങള്‍ക്കവിടെ മണിക്കൂറുകളോളം ആസ്വദിച്ചിരിക്കാം. പക്ഷെ അത്ര ക്കൊന്നും നിയന്ത്രണം കാഴ്ചക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. കൂടിയാല്‍ പത്തുമിനിറ്റ്. അപ്പോഴേക്കും സ്ഫടികാലയത്തിലെ ഒരു സ്വര്‍ണ്ണമത്സ്യത്തെ കാഴ്ചക്കാര്‍ വിലക്കെടുത്തിരുന്നു. മണിയറക്ക് തൊട്ടിപ്പറുത്തുള്ള ‘പണ’യറയില്‍ പണമടച്ചാല്‍ നിങ്ങള്‍ക്ക് ആ സ്വര്‍ണ്ണമത്സ്യത്തേയും കൊണ്ട് മുകളിലേക്ക് പോകാം. ഒരു മണിക്കൂര്‍ അവളോടൊപ്പം രതിതടാകത്തില്‍ നീന്തിത്തുടിക്കാം. ഇതിനെയാണ് സഭ്യതയുടെ ഭാഷയില്‍ തായ് മസ്സാജ് എന്ന് വിളിക്കുന്നത് . പച്ച മലയാളത്തില്‍ തായ് അഥവാ തറ വ്യഭിചാരം തന്നെ.
അയ്യായിരവും എഴായിരവും മണിക്കൂറിന് മുടക്കുമ്പോള്‍ നിങ്ങള്‍ അനുഭവി ക്കുന്ന സുരതോന്മാദം ഇങ്ങനെ. നിങ്ങളെ അവള്‍ ഒരു കുളിത്തൊട്ടിലില്‍ കിട ത്തി നന്നായി പല്ലുതേപ്പിക്കും. എണ്ണ തേപ്പിക്കും. സോപ്പും ഷാമ്പുവും പതച്ചു കുളിപ്പിച്ചെടുക്കും. അപ്പോഴേക്കും നിങ്ങളിലെ പുരുഷന്‍ ഫണം താഴ്ത്തിയി രിക്കും. പിന്നെ അവള്‍ രസനേന്ദ്രീയം കൊണ്ടും സ്തനേന്ദ്രീയം കൊണ്ടും ജന നേന്ദ്രീയം കൊണ്ടും നിങ്ങളെ അടിമുടി തഴുകിയുണര്‍ത്തും. നിങ്ങള്‍ ഉണരാം. ഉണരാതിരിക്കാം. അതൊന്നും അവളുടെ ജോലിയുടെ ഭാഗമല്ല. ധാര്‍മ്മികത യുമല്ല. നിങ്ങള്‍ക്ക് അവളില്‍ ലൈംഗികാധികാരങ്ങളില്ല. സ്വാതന്ത്ര്യങ്ങളുമില്ല. നിങ്ങള്‍ അവളെ കീഴടക്കേണ്ടതില്ല. നിങ്ങള്‍ അവള്‍ക്ക് വിധേയനാണ്. അത ങ്ങനെയാണ്. സ്ഫടികാലയ സേവന നിയമങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെയാണ് .ഇതിനിടെ സമയസൂചി മണിക്കൂര്‍ തീര്‍ത്തിരിക്കും. പാട്ടായ നിങ്ങള്‍ക്ക് തരുന്ന രതിനിര്‍വേദവും.
ആര്‍ഷഭാരതത്തിലെ ആയുര്‍വേദ ആചാര്യന്മാരായ സുശ്രുതനും ചരകനും പറഞ്ഞുവച്ച ശിരോ ധാരയും തിരുമ്മലും ഉഴിച്ചലും കിഴിയും നമ്മുടെ നാട്ടി ലുണ്ട്. ഏതോ ഒരു ബുദ്ധഭിക്ഷു നമ്മുടെ ആയുര്‍വേദത്തെ ചൈനയിലേക്കും തായലണ്ടിലേക്കും സിലോണിലേക്കും കൊണ്ടുപോയതാണത്രേ. സുശ്രുത സംഹിതയും ചരക സംഹിതയും അഷ്ടാംഗഹൃദയവും അവര്‍ അട്ടിമറിച്ചു. പകരം വിലകുറഞ്ഞ വ്യഭിചാര സംഹിത തീര്‍ക്കുകയായിരുന്നു അവര്‍. കാമശാസ്ത്രകാരനായ വാത്സ്യായന മഹര്‍ഷിയുടെ രതിരീതികളും അവര്‍ അട്ടിമറിച്ചു.
ഞരമ്പുകളില്‍ ഇക്കിളി പടര്‍ത്തി വിദേശ നാണ്യം കൊയ്‌തെടുക്കുന്ന നൂതന രതിസങ്കേതങ്ങളായി ആയുര്‍വേദം ദേശത്തും വിദേശത്തും കച്ചവടച്ചരക്കായി. 2006ല്‍ 45000 ഇന്ത്യക്കാരാണ് പാട്ടായ സന്ദര്‍ശിച്ചത്. 2012ല്‍ അത് ഒരു കോടി കവിഞ്ഞു. ആയുര്‍വേദത്തിന്റെ ശിരോധാരയും തിരുമ്മലും ഉഴിച്ചലും കിഴിയും വാത്സ്യായന മഹര്‍ഷിയുടെ അറുപത്തിനാല് രതിരീതികളും കേരളത്തില്‍ വഴിമുട്ടി ശ്വാസംമുട്ടി നില്‍ക്കുന്നു. സുശ്രുതനും ചരകനും വാല്‍സ്യായനനും നാണിച്ചു തല താഴ്ത്തട്ടെ. ഒപ്പം നാം മലയാളിയും .
എന്റെ സംഘത്തില്‍ ഞാനൊഴിച്ച് എല്ലാവരും ഈ സ്ഫടികാലയത്തിലെ സ്വര്‍ണ്ണ മത്സ്യങ്ങളെ പ്രാപിച്ചിരുന്നു. എന്നിലും പ്രലോഭനത്തിന്റെ സ്‌ഫോടനങ്ങള്‍ ഉണ്ടായതാണ്. പക്ഷെ യാത്രക്കൊരുങ്ങും മുമ്പ് പട്ടായയെ കുറിച്ച് ഞാന്‍ വായിച്ച ചരിത്രപുസ്തകം എന്നെ ആപല്‍ക്കരമായ രീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. പട്ടായയെ വിലക്കിയിരുന്നു. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ലണ്ടനും ന്യുയോര്‍ക്കും പാരീസും കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ തമ്പടിക്കുന്നത് തായലണ്ടിലെ ബാങ്ക് കോക്കിലും പട്ടായയിലും ആണത്രേ. ഏതാണ്ട് പത്ത് ലക്ഷം സഞ്ചാരികള്‍ തായലണ്ടിനെ ഓരോ വര്‍ഷവും പ്രാപിക്കുന്നു. ഏറ്റവുമൊടുവിലെ സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നത് ഈ പറുദീസയില്‍ അഞ്ചു ലക്ഷത്തില്‍ പരം HIV അണുബാധിതര്‍ ഉണ്ടെന്നാണ്. ഭരണഘടനാപരമായി ഇവിടെ വ്യഭിചാരം അനുവദനീയമല്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ സ്വര്‍ണ്ണമത്സ്യങ്ങള്‍ സുരക്ഷിതരാവാന്‍ സാധ്യതയി . സുരക്ഷിതമല്ലാത്ത ഈ പറുദീസ ഞാന്‍ ഉപേക്ഷിച്ചത് അതുകൊണ്ടാണ്. ഈ പറുദീസയെ സ്വീകരിച്ചവര്‍ സുര ക്ഷിതരാവട്ടെ. ജഗതീശ്വരന്‍ അവരെ അനുഗ്രഹിക്കട്ടെ.
തുടരും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in