തളരാതെ മുന്നോട്ട്
അച്ചടക്കലംഘനം നടത്തിയതിന് പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും എ.എ.പി ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്താക്കിയ സംഭവം രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ക്ക് ഏറെ വേദനയുണ്ടാക്കുന്ന സംഭവമാണ്. അത്രമാത്രം അച്ചടക്കലംഘനം എന്താണവര്‍ നടത്തിയതെന്ന് ഇതുവരേയും ബോധ്യപ്പെടുത്താന്‍ കെജ്‌രിവാളിനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. മറിച്ച് ഡെല്‍ഹിയിലൊതുങ്ങി, കഴിയുന്നത്ര കേന്ദ്രവുമായി സഹകരിച്ച്, മുഖ്യമന്ത്രിയായി തുടരുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നു തോന്നുന്നു. അതിനോട് വിയോജിക്കുന്നതിനെയാണ് അച്ചടക്കലംഘനമായി വ്യാഖ്യാനിക്കുന്നത്. യാദവിനും ഭൂഷണും പുറമെ അജിത് ജായോയും പ്രഫ.ആനന്ദ് കുമാറിനെയും ഇവരോടൊപ്പം കൗണ്‍സിലില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര […]
അച്ചടക്കലംഘനം നടത്തിയതിന് പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും എ.എ.പി ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്താക്കിയ സംഭവം രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ക്ക് ഏറെ വേദനയുണ്ടാക്കുന്ന സംഭവമാണ്. അത്രമാത്രം അച്ചടക്കലംഘനം എന്താണവര്‍ നടത്തിയതെന്ന് ഇതുവരേയും ബോധ്യപ്പെടുത്താന്‍ കെജ്‌രിവാളിനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. മറിച്ച് ഡെല്‍ഹിയിലൊതുങ്ങി, കഴിയുന്നത്ര കേന്ദ്രവുമായി സഹകരിച്ച്, മുഖ്യമന്ത്രിയായി തുടരുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം എന്നു തോന്നുന്നു. അതിനോട് വിയോജിക്കുന്നതിനെയാണ് അച്ചടക്കലംഘനമായി വ്യാഖ്യാനിക്കുന്നത്.
യാദവിനും ഭൂഷണും പുറമെ അജിത് ജായോയും പ്രഫ.ആനന്ദ് കുമാറിനെയും ഇവരോടൊപ്പം കൗണ്‍സിലില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും അനുകൂലിച്ച് 23 പേര്‍ വോട്ടു രേഖപ്പെടുത്തിയെങ്കിലും 200 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.
പുറത്താക്കിയ നടപടിയില്‍ വിഷമമുണ്ടെന്നും ജനാധിപത്യം കൊല ചെയ്യപ്പെട്ട ദിവസമാണിതെന്നും യോഗേന്ദ്ര യാദവിന്റെ പ്രതികരണം പൂര്‍ണ്ണമായും ശറിയാണ്. കെജ്‌രിവാള്‍ അനുകൂലികളായ എം.എല്‍.എമാര്‍ ഗുണ്ടകളെ പ്പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു. സംസാരിക്കാന്‍ പോലും തങ്ങള്‍ക്ക് അവസരം നല്‍കിയില്ല. ഇത് രണ്ടാം തവണയാണ് ഇരുവരേയും പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കുന്നത്. മുമ്പ് ഇരുവരെയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പുറത്താക്കിയിരുന്നു. യോഗത്തില്‍ പങ്കെടുക്കാനത്തെിയ യോഗേന്ദ്ര യാദവിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ലോക്പാല്‍ ആയ അഡ്മിറല്‍ രാംദാസിനെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. ചുരുക്കത്തില്‍ ജനാധിപത്യത്തിന്റെ നവീകരണത്തെ കുറിച്ച് ഏറെ സംസാരിക്കുന്നവരില്‍ നി്ന്ന് നേരെ വിപരീതമായ പ്രവര്‍ത്തനമാണ് ഉണ്ടായിരിക്കുന്നത്.
യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും പുതിയ പാര്‍ട്ടിയുണ്ടാക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. പാര്‍ട്ടിയെ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കണമെന്ന നിലപാടാണ് ഇവരുടേത്. കെജ്രിവാളിനും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗത്തിനും നിലവില്‍ എ.എ.പിയെ ഡല്‍ഹിക്ക് പുറത്തേക്ക് വളര്‍ത്തുന്നതിന് അത്ര താല്‍പര്യമില്ല. ഡെല്‍ഹിയൊഴികെ പാര്‍ട്ടിയിലെ മിക്ക സംസ്ഥാനങ്ങളിലേയും പ്രവര്‍ത്തകര്‍ കെജ്രിവാളിനോട് യോജിക്കുന്നില്ല. മാര്‍ച്ച് 17ന് നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പാര്‍ട്ടിയെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീരുമാനമെടുപ്പിക്കാന്‍ യാദവിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇരുവരും പുറത്താകുന്നതോടെ ഈ തീരുമാനം നടപ്പാകുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. മറ്റുസംസ്ഥാനങ്ങളില്‍ മത്സരിക്കുന്നതു സംബന്ധിച്ച് സമിതികള്‍ രൂപവത്കരിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി മത്സരിക്കുമോ എന്ന് തീരുമാനിക്കുന്നത്.
എന്തായാലും രാഷ്ട്രീയമുപേക്ഷിക്കാന്‍ തയ്യാറല്ല എന്ന് ഭൂഷണും യാദവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സംഭവങ്ങള്‍ കണ്ട് എ.എ.പിയെ വിലയിരുത്തരുതെന്നും വലിയ ലക്ഷ്യങ്ങളും വലിയ സ്വപ്‌നങ്ങളും അതിന് ഉണ്ടെന്നുമാണ് യോഗേന്ദ്രയാദവ് പ്രതികരിച്ചത്. തങ്ങള്‍ക്ക് വേണമെങ്കില്‍ ഒരിക്കല്‍ കൂടി ദേശീയ കൗണ്‍സില്‍ ചേരണമെന്ന് ആവശ്യപ്പെടാം. പുറത്താക്കല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെയോ തിരഞ്ഞെടുപ്പു കമ്മീഷനെയോ തീരുമാനിക്കാം. ഇത് തങ്ങളെ പിന്തുണയ്ക്കുന്ന വളണ്ടിയര്‍മാരോട് ആലോചിച്ചേ തീരുമാനിക്കൂ എന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഏതു ജനാധിപത്യപാര്‍ട്ടിയിലും പ്രശ്‌നങ്ങള്‍ ഉറപ്പ്. പ്രത്യകിച്ച് അധികാരത്തില്‍ വരുമ്പോള്‍. അപ്പോഴും അതുണ്ടാക്കുന്ന നിരാശ ഏറെ വലുതായിരിക്കുമെന്നതിനു തെളിവാണ് മേധാപട്ക്കറുടെ രാജി. എന്നാല്‍ ഇതു ജനാധിപത്യമാണെന്നതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യബോധ്യത്തോടെ കാര്യങ്ങള്‍ കാണുന്നതാണുചിതം. പിളരേണ്ടതു പിളരും. കെജ്‌രിവാള്‍ ഡെല്‍ഹി ഭരിക്കട്ടെ. യാദവും ഭൂഷണും മറ്റൊരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുന്നതാണ് ഉചിതം. അടിസ്ഥാനപരമായ ഭിന്നതകള്‍ ഇല്ലാത്തതിനാല്‍ പരസ്പരം സഹകരിക്കുകയുമാവാം. അതായിരിക്കും ഈ സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നിലപാട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in