ഗണേഷ് കുമാര്‍ മറുപടി പറയണം

കാന്‍സര്‍ബാധയെ തുടര്‍ന്ന് അന്തരിച്ച നടി ശ്രീവിദ്യക്ക് അവരുടെ അവസാനകാലത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.എം.കൃഷ്ണന്‍ നായരുടെ വെളിപ്പെടുത്തലിന് മറുപടി പറയേണ്ടത് കെ ബി ഗണേഷ്‌കമാര്‍. ആര്‍.സി.സിയും ഞാനും എന്ന ആത്മകഥയിലെ സ്തനാര്‍ബുദം എന്ന അധ്യായത്തിലാണ് ഡോക്ടര്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ശ്രീവിദ്യക്ക് വേദനയില്‍ നിന്ന് കുറച്ചെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയുന്ന പുതിയൊരു മരുന്ന് വിപണിയിലെത്തിയിരുന്നു. ഒരു ലക്ഷമായിരുന്നു അതിന്റെ വില. എന്നാല്‍ ഈ മരുന്നു വാങ്ങാതെ മറ്റേതെങ്കിലും മരുന്നു നല്‍കിയാല്‍ മതിയെന്നായിരുന്നു കെ […]

Srividya

കാന്‍സര്‍ബാധയെ തുടര്‍ന്ന് അന്തരിച്ച നടി ശ്രീവിദ്യക്ക് അവരുടെ അവസാനകാലത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.എം.കൃഷ്ണന്‍ നായരുടെ വെളിപ്പെടുത്തലിന് മറുപടി പറയേണ്ടത് കെ ബി ഗണേഷ്‌കമാര്‍. ആര്‍.സി.സിയും ഞാനും എന്ന ആത്മകഥയിലെ സ്തനാര്‍ബുദം എന്ന അധ്യായത്തിലാണ് ഡോക്ടര്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
ശ്രീവിദ്യക്ക് വേദനയില്‍ നിന്ന് കുറച്ചെങ്കിലും ആശ്വാസം നല്‍കാന്‍ കഴിയുന്ന പുതിയൊരു മരുന്ന് വിപണിയിലെത്തിയിരുന്നു. ഒരു ലക്ഷമായിരുന്നു അതിന്റെ വില. എന്നാല്‍ ഈ മരുന്നു വാങ്ങാതെ മറ്റേതെങ്കിലും മരുന്നു നല്‍കിയാല്‍ മതിയെന്നായിരുന്നു കെ ബി ഗണേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ശ്രീവിദ്യ ട്രസ്റ്റിന്റെ നിലപാട്. ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഫഌറ്റും വീടും ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും അടക്കം കോടികളുടെ സ്വത്തുവകകള്‍ ശ്രീവിദ്യ ട്രസ്റ്റിനു നല്‍കിയിരുന്നു. എന്നിട്ടും അവസാനകാലത്ത് കടുത്ത വേദന അവര്‍ക്കനുഭവിക്കേണ്ടിവന്നു എന്നും ഡോക്ടര്‍ പറയുന്നു. അവസാനം ഒരു സ്വകാര്യ മരുന്ന് കമ്പനിയാണ് കുറഞ്ഞ വിലക്ക് മരുന്ന് നല്‍കിയത്.
വിവാദങ്ങലില്‍ നിന്ന് വിവാദങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഗണേഷ് കുമാറിനെതിരെ വളരെ രൂക്ഷമായ ആരോപണമാണ് ഡോക്ടര്‍ ഉന്നയിച്ചിരിക്കുന്നത്. ഇതൊരു സിനിമാ പ്രശ്‌നമല്ല. മാന്യമായ ചികിത്സ ലഭിക്കുക എന്ന മനുഷ്യാവകാശത്തിന്റെ ലംഘന പ്രശ്‌നമാണ്. എത്രയും പെട്ടെന്ന് മറുപടി പറയേണ്ട ഉത്തരവാദിത്തമാണ് ഗണേഷിനുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply