ഉമ്മന്‍ചാണ്ടി…. ഒന്നുകില്‍ അഗ്നി വിശുദ്ധി.. അല്ലെങ്കില്‍ രാജി…
കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിക്ക് മുടി ചീകാതേയും വസ്ത്രങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതേയും കേരളമെമ്പാടും ഓടി നടക്കുമ്പോഴും താങ്കള്‍ക്ക് ഭ.യങ്കരഗ്ലാമറാണെന്ന് കുട്ടികള്‍ പറയുന്നത് കേട്ടിട്ടുണ്ട്. സഞ്ചരിക്കുന്ന ബ്യൂട്ടി പാര്‍ലറായ ചെന്നിത്തലയും വയസ്സുകാലത്തും കൃത്യമായി വ്യായാമം ചെയ്ത് ശരീരം നോക്കുന്ന വിഎസും ഗൗരവം വിടാനറിയാത്ത പിണറായിയും എന്നും ജുബ്ബ മാറുന്ന ഐസക്കുമൊക്കെ ഇക്കാര്യത്തില്‍ മാറി നില്‍ക്കും. വേഗതയിലാകട്ടെ താങ്കള്‍ കരുണാകരനെ ഓര്‍മ്മിപ്പിക്കുന്നു. ആദര്‍ശ ധീരതയുടെ കാര്യത്തില്‍ വിഎസിനും ആന്റണിക്കുമൊപ്പമെത്താനാണ് താങ്കളുടെ ശ്രമം. എന്നാല്‍ എവിടേയോ എന്തോ പിഴക്കുന്നു. […]
കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിക്ക്
മുടി ചീകാതേയും വസ്ത്രങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതേയും കേരളമെമ്പാടും ഓടി നടക്കുമ്പോഴും താങ്കള്‍ക്ക് ഭ.യങ്കരഗ്ലാമറാണെന്ന് കുട്ടികള്‍ പറയുന്നത് കേട്ടിട്ടുണ്ട്. സഞ്ചരിക്കുന്ന ബ്യൂട്ടി പാര്‍ലറായ ചെന്നിത്തലയും വയസ്സുകാലത്തും കൃത്യമായി വ്യായാമം ചെയ്ത് ശരീരം നോക്കുന്ന വിഎസും ഗൗരവം വിടാനറിയാത്ത പിണറായിയും എന്നും ജുബ്ബ മാറുന്ന ഐസക്കുമൊക്കെ ഇക്കാര്യത്തില്‍ മാറി നില്‍ക്കും. വേഗതയിലാകട്ടെ താങ്കള്‍ കരുണാകരനെ ഓര്‍മ്മിപ്പിക്കുന്നു. ആദര്‍ശ ധീരതയുടെ കാര്യത്തില്‍ വിഎസിനും ആന്റണിക്കുമൊപ്പമെത്താനാണ് താങ്കളുടെ ശ്രമം. എന്നാല്‍ എവിടേയോ എന്തോ പിഴക്കുന്നു. അല്ലെങ്കില്‍ താങ്കള്‍ അതിവിദഗ്ധമായി ജനങ്ങളെ വഞ്ചിക്കുന്നു.
മുഖ്യമന്ത്രിയായശേഷം എത്രയോ പ്രശ്‌നങ്ങള്‍… താങ്കള്‍ എല്ലാം മെയ്‌വഴക്കത്തോടെ മറികടക്കുന്നു. സിപിഎമ്മിനകത്തും പിന്നെ സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്‌നങ്ങളും കാരണം താങ്കളുടെ ഭരണത്തിനു ഇതുവരേയും ഭീഷണിയുണ്ടായില്ല. മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമെല്ലാം താല്‍പ്പര്യം പിണറായി – വിഎസ് പോരായിരുന്നു. സാധാരണ നിലയില്‍ ഭരണക്കാരെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്ത ചെയ്തത് തിരിച്ചായിരുന്നു. ചെന്നിത്തലയും താങ്കളുമായുള്ള പോര്‍ അതിനുമുന്നില്‍ ഒന്നുമല്ലാതായി. സിപിഎം നേതാക്കളും പ്രവര്‍ത്തകരും മാധ്യമങ്ങള്‍ക്കെതിരെ തിരിയുമ്പോള്‍ താങ്കള്‍ ഊറി ചിരിക്കുകയായിരുന്നു. അതിവേഗം ബഹുദൂരം എന്ന പേരില്‍ താങ്കള്‍ മു്‌നനോട്ടുവെച്ച മിക്ക പദ്ധതികളും പൊളിഞ്ഞിട്ടും കാര്യമായ പ്രശ്‌നങ്ങളൊന്നും കേരളത്തില്‍ ഉണ്ടായില്ല. ഏറ്റവും മികച്ച ഉദാഹരണം എമര്‍ജിംഗ് കേരള തന്നെ.
എന്നാല്‍ സംഗതികള്‍ മാറി. സിപിഎമ്മിനു മാധ്യമങ്ങളോടുള്ള ശത്രുതയൊക്കെ പോയി. താങ്കളാണ് താരം. മുംബൈ പോലീസിലെ പൃഥിരാജിനെ പോലെ ഒരേസമയം വില്ലനായും നായകനായും താങ്കള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഉയര്‍ന്നു വരുന്ന ഓരോ ആരോപണങ്ങള്‍ക്കും നിഷ്‌കളങ്കമായ രീതിയില്‍ താങ്കള്‍ മറുപടി പറയുന്നു. എന്നാല്‍ ഉടനെ വരുന്ന അടുത്ത ആരോപണം. അതിനും മറുപടി. താങ്കള്‍ മിടുക്കനായ രാഷ്ട്രീയ നേതാവ് തന്നെ.
എന്നാല്‍ ജനത്തിന്റെ ക്ഷമക്കുമതിരില്ലേ? താങ്കളുടെ ശൈലിയും ഭാവവും ഇഷ്ടപ്പെടുന്നവര്‍പോലും ഇപ്പോള്‍ സംശയാലുക്കളാകുന്നത് സ്വാഭാവികം.
താങ്കള്‍ സംശയത്തിന്റെ നിഴലില്‍തന്നെ. ഡെല്‍ഹിയില്‍ താങ്കള്‍ സരിതയെ കണ്ടില്ല എന്ന പ്രസ്താവന തന്നെ നോക്കൂ. അന്നേ ദിവസം താങ്കള്‍ ഡെല്‍ഹിയില്‍ ഉണ്ടായിരുന്നില്ല എന്ന ആദ്യം പറഞ്ഞു. പിന്നീട് പറഞ്ഞു കണ്ടത് അഭിഭാഷക ബീന മാധവനെയാണെന്ന്. അവരതു നിഷേധിച്ചു. ഇപ്പോഴിതാ സരിത അന്നേ ദിവസം ഡെല്‍ഹിയിലുണ്ടായിരുന്നതായി തെളിഞ്ഞിരിക്കുന്നു. എന്നെ കാണാന്‍ ആരു വന്നാലും കാണുമെന്ന താങ്കളുടെ നിലപാട് ശരിയാണ്. സംശയമില്ല. എന്നാല്‍ താങ്കള്‍ കള്ളം പറയുന്നുണ്ടോ ഇപ്പോള്‍ സംശയിക്കേണ്ടിവരുന്നു. വസതിയില്‍ സ്ഥാപിച്ച സോളാര്‍ പാനലിനെ കുറിച്ചുള്ള പ്രസ്താവന മറ്റൊരുദാഹരണം. സരിതക്ക് താങ്കളുടെ ശുപാര്‍ശകത്തു ലഭിച്ചിട്ടുണ്ടെന്ന ആരോപണം വേറെ. അതും സുതാര്യതയുടെ പേരില്‍ സംഭവിച്ചതാണെന്നും അതിന്റെ ഉറവിടം താങ്കള്‍ക്കറിയില്ല എന്നും ഞങ്ങള്‍ വിശ്വസി്കകണോ? ഭാര്യയെ കൊന്നത് വലിയ കുറ്റമാണെങ്കിലും അതിന്റെ പേരില്‍ ിജുവിനെ കുടുക്കി സോളാര്‍ വിവാദം കുഴി്ചചുമൂടാനുള്ള ശ്രമവും നടക്കുന്നോ എന്നും മലയാളി സംശയിക്കുന്നു.
പ്രതിപക്ഷം സമരം ചെയ്യട്ടെ, നിയമസഭ സ്തംഭിക്കട്ടെ. അതൊക്കെ വേറെ വിഷയം. എന്നാല്‍ താങ്കള്‍ക്കു മുന്നില്‍ രണ്ടുവഴി. ഒന്നുകില്‍ അഗ്നിവിശുദ്ധി തെളിയിക്കല്‍. അല്ലെങ്കില്‍ തല്‍ക്കാലമെങ്കിലും മാറിനില്‍ക്കല്‍. ഏതാണ് താങ്കള്‍ സ്വീകരിക്കുക എന്ന് നിഷ്പക്ഷമതികള്‍ കാത്തിരിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in