ഈ കയ്യടിയില്‍ മയങ്ങല്ലേ കൊടിക്കുന്നില്‍……
പുതിയ ലോകസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ പ്രതിജ്ഞ ചെയത്‌പ്പോള്‍ ഉയര്‍ന്ന കയ്യടിയെ പറ്റി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സുരേഷിനു മാത്രമല്ല, പല അഹിന്ദി സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരില്‍ പലരും ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ കയ്യടി ലഭിച്ചു. മറിച്ച് സ്വന്തം ഭാഷകളില്‍ പ്രതിജ്ഞയെടുത്തവരെ പല എംപിമാരും പുച്ഛത്തോടെയാണ് നോക്കിയിരുന്നത്. ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒരു സമീപനമാണിത്. ഇന്നസെന്റും ജോയ്‌സ് ജോര്‍ജും ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഈ കയ്യടിയും പുച്ഛവും അങ്ങനെ തള്ളിക്കളയേണ്ട വിഷയങ്ങളല്ല. നിലവിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന നമ്മുടെ ഫെഡറല്‍ […]
പുതിയ ലോകസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ പ്രതിജ്ഞ ചെയത്‌പ്പോള്‍ ഉയര്‍ന്ന കയ്യടിയെ പറ്റി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സുരേഷിനു മാത്രമല്ല, പല അഹിന്ദി സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരില്‍ പലരും ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ കയ്യടി ലഭിച്ചു. മറിച്ച് സ്വന്തം ഭാഷകളില്‍ പ്രതിജ്ഞയെടുത്തവരെ പല എംപിമാരും പുച്ഛത്തോടെയാണ് നോക്കിയിരുന്നത്. ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒരു സമീപനമാണിത്. ഇന്നസെന്റും ജോയ്‌സ് ജോര്‍ജും ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.
ഈ കയ്യടിയും പുച്ഛവും അങ്ങനെ തള്ളിക്കളയേണ്ട വിഷയങ്ങളല്ല. നിലവിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന നമ്മുടെ ഫെഡറല്‍ ഭരണ സംവിധാനത്തിനുനേരെയാണ് ഈ പ്രതികരണങ്ങള്‍. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും തന്റെ ഓഫീസ് തുടങ്ങാന്‍ പ്രധാന മന്ത്രി നരേന്ദ്രമോഡി ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെഡറലിസത്തിനെതിരായ നീക്കമായാണ് അത് വിലയിരുത്തപ്പെടുന്നത്. ബിജെപിക്ക് ഒരു എംപിയേയും നല്‍കാത്ത കേരളത്തിനു മന്ത്രിസ്ഥാനമില്ലെന്ന ഒ രാജഗോപാലിന്റെ പ്രസ്താവനയും അതുതന്നെ സംഭവിച്ചതും ഓര്‍ക്കുക. ഇത്തരത്തിലുള്ള പശ്ചാത്തലത്തില്‍തന്നെ നിഷ്‌കളങ്കമെന്നുതോന്നുന്ന ഈ കയ്യടിയേയും പുച്ഛത്തേയും കാണണം.
വൈവിധ്യങ്ങളുടെ അനന്തതയാണ് ഇന്ത്യയുടെ ശക്തി. സാംസ്‌കാരികവും ഭാഷാപരവുമായ മേഖലകൡ മാത്രമല്ല, വികസനത്തിന്റെ എല്ലാ രംഗത്തും ഈ വൈവിധ്യം വ്യക്തമാണ്. അവയെയെല്ലാം തുല്ല്യതയോടെ നോക്കികാണുകയും സംരക്ഷിക്കുകയുമാണ് ചെയ്യേണ്ടത്. കൂടുതല്‍ പേര്‍ സംസാരിക്കുന്നു എന്നുവെച്ച് ഹിന്ദിഭാഷക്ക് യാതൊരുവിധ മുന്‍ഗണനക്കും അവകാശമില്ല. വാസ്തവത്തില്‍ ചെറുതുകള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നിടത്താണ് ജനാധിപത്യത്തിന്റെ അളവുകോല്‍. അത്തരത്തിലുള്ള ഒരു വീക്ഷണത്തില്‍ പരിശോധിച്ചാല്‍ നമ്മുടെ പൊതുനിലപാട് ശരിയാണെന്നു പറയാനാകില്ല. ഉത്തരേന്ത്യന്‍ ഹിന്ദിമേഖലയുടെ താല്‍പ്പര്യങ്ങളാണ് എപ്പോഴും ഇന്ത്യന്‍ താല്‍പ്പര്യങ്ങളെന്ന പോരില്‍ വ്യാഖ്യാനിക്കപ്പെടാറുള്ളത്. വാസ്തവത്തില്‍ അവിടങ്ങളിലെ ഹിന്ദിപോലും ഏകീകൃതമാല്ല. വൈജാത്യങ്ങള്‍ നിറഞ്ഞതാണ്. എന്നാല്‍ അതുപോലും മറച്ചുവെച്ചാണ് ഹിന്ദി ഭാഷയും ഉത്തരേന്ത്യന്‍ രീതികളും ആഘോഷങ്ങളും ദേശീയമായി മാറുന്നത്. മറ്റുള്ളവയൈല്ലാം പ്രാദേശികവും. ഈ സമീപനത്തിന്റെ മികച്ച ഉദാഹരണമാണ് പാര്‍ലിമെന്റില്‍ കണ്ടത്. വൈവിധ്യങ്ങള്‍ അംഗീകരിക്കലാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്ന അടിസ്ഥാനവസ്തുതയാണ് ഇവിടെ കയ്യൊഴിയപ്പെടുന്നത്. ഭൂരിപക്ഷമനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുക എന്ന ജനാധിപത്യരീതി യാന്ത്രികമായി ഉള്‍ക്കൊള്ളുന്നതിന്റെ പരിണതഫലമാണിത്. ഭാഷയുടെയും സംസ്‌കാരത്തിന്റേയും മറ്റും വിഷയങ്ങളില്‍ ആ സമീപനത്തിന് എന്തു പ്രസക്തിയാണുള്ളത്?
തീര്‍ച്ചയായും ഈ വിഷയം കേരളത്തിലുമുണ്ട്. അധ്യയന മാധ്യമം മാതൃഭാഷയാകണമെന്ന വിവാദം തന്നെ ശ്രദ്ധിക്കുക. മാതൃഭാഷ എന്നതിനെ നാം കണ്ടത് മലയാളമായാണ്. ചെറുതാണെങ്കിലും എത്രയോ ഭാഷാ ന്യൂനപക്ഷങ്ങളും ദളിത് – ആദിവാസി ഭാഷകളും കേരളത്തിലുണ്ട്. അഖിലേന്ത്യാതലത്തില്‍ ഹിന്ദിയുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളെല്ലാം ഇവിടെ മലയാളത്തിനും ബാധകമാണ്.
മറ്റെല്ലാമേഖലകളിലുമെന്ന പോലെ ഭാഷാപരവും സാംസ്‌കാരികവുമായ മേഖലകളിലെല്ലാം ഉത്തരേന്ത്യന്‍ ലോബിയുടെ സ്വാധീനത്തെ പറ്റി എത്രയോ പേര്‍ ചൂണ്ടികാട്ടിയിരിക്കുന്നു. ഐ സി എച്ച് ആര്‍ അധ്യക്ഷനായിരുന്നപ്പോള്‍ എം ജി എസ് നാരായണനും കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നപ്പോള്‍ സച്ചിദാനന്ദനും മറ്റും തങ്ങള്‍ക്കിത് നേരില്‍ ബോധ്യപ്പെട്ടതായി പറഞ്ഞിട്ടുണ്ടുണ്ട്. അതിനെതിരെ ഇരുവരും തങ്ങളുടെ മേഖലകളില്‍ ശക്തമായി ഇടപെട്ടിട്ടുമുണ്ട്. എന്നാല്‍ ഈ ഉത്തരേന്ത്യന്‍ – ഹിന്ദി ആധിപത്യം സമസ്തമേഖലകളിലും ഇപ്പോഴും തുടരുകയാണ്. (തീര്‍ച്ചയായും പുരുഷ – സവര്‍ണ്ണ താല്‍പ്പര്യങ്ങള്‍ വേറെ)
4 വരി ഹിന്ദി പറഞ്ഞ് കയ്യടി വാങ്ങാന്‍ ആര്‍ക്കാണ് കഴിയാത്തത്? എന്നാല്‍ തനിക്കുകിട്ടിയ കയ്യടിയില്‍ പുളകിതനാകാതെ വസ്തുതകളെ രാഷ്ട്രീയമായി പരിശോധിക്കാനാണ് കൊടിക്കുന്നില്‍ തയ്യാറാകേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in