ഇന്ത്യചരിത്രത്തിലെ രണ്ടു വിദേശികള്‍.. ബ്രാഹ്മണാര്യന്മാരും ബ്രിട്ടീഷുകാരും… ഇവരിലെ യഥാര്‍ത്ഥ വില്ലന്മാര്‍ ആരാണ്?

1 . യൂറേഷ്യന്‍ ബ്രാഹ്മണാര്യന്മാര്‍ നമ്മുടെ സൈന്ധവ നാഗരികത തകര്‍ത്തു.. ബ്രിട്ടീഷുകാര്‍ സൈന്ധവനാഗരികത ഉല്ഖനനം ചെയ്തു പുറത്തുകൊണ്ടുവന്നു. 2 . ബ്രാഹ്മണര്‍ നമ്മുടെ ചരിത്രം നശിപ്പിച്ചു, ഐതിഹ്യങ്ങള്‍ കൊണ്ട് ചരിത്രത്തെ മറച്ചു… ബ്രിട്ടീഷുകാര്‍ നമ്മുടെ ചരിത്രത്തെ വീണ്ടെടുത്തു.. അശോകനെയും ബുദ്ധനെയും കുറിച്ചുള്ള ചരിത്രങ്ങള്‍ അന്നാദ്യമായി നമ്മുടെ മുന്നില്‍ അനാവരണം ചെയ്തു.. 3 . ബ്രാഹ്മണര്‍ നമുക്ക് വിദ്യാഭ്യാസം നിഷേധിച്ചു.. സവര്ണര്ക്കുമാത്രം ഗുരുകുലങ്ങളില്‍ വിദ്യാഭ്യാസം…നമ്മുടെ ചെവികളില്‍ ഈയം ഉരുക്കിയൊഴിച്ചുകൊണ്ടിരുന്നു.. ബ്രിട്ടീഷുകാര്‍ നമുക്കുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു തന്നു… നാം […]

mm

1 . യൂറേഷ്യന്‍ ബ്രാഹ്മണാര്യന്മാര്‍ നമ്മുടെ സൈന്ധവ നാഗരികത തകര്‍ത്തു.. ബ്രിട്ടീഷുകാര്‍ സൈന്ധവനാഗരികത ഉല്ഖനനം ചെയ്തു പുറത്തുകൊണ്ടുവന്നു.

2 . ബ്രാഹ്മണര്‍ നമ്മുടെ ചരിത്രം നശിപ്പിച്ചു, ഐതിഹ്യങ്ങള്‍ കൊണ്ട് ചരിത്രത്തെ മറച്ചു… ബ്രിട്ടീഷുകാര്‍ നമ്മുടെ ചരിത്രത്തെ വീണ്ടെടുത്തു.. അശോകനെയും ബുദ്ധനെയും കുറിച്ചുള്ള ചരിത്രങ്ങള്‍ അന്നാദ്യമായി നമ്മുടെ മുന്നില്‍ അനാവരണം ചെയ്തു..

3 . ബ്രാഹ്മണര്‍ നമുക്ക് വിദ്യാഭ്യാസം നിഷേധിച്ചു.. സവര്ണര്ക്കുമാത്രം ഗുരുകുലങ്ങളില്‍ വിദ്യാഭ്യാസം…നമ്മുടെ ചെവികളില്‍ ഈയം ഉരുക്കിയൊഴിച്ചുകൊണ്ടിരുന്നു.. ബ്രിട്ടീഷുകാര്‍ നമുക്കുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു തന്നു… നാം അന്നാദ്യമായി അക്ഷരങ്ങള്‍ പഠിച്ചു…

4 . ബ്രാഹ്മണര്‍ നമുക്ക് ആയുധവിദ്യ നിഷേധിച്ചു… ഏകലവ്യന്മാരുടെ വിരലുകള്‍ അറുത്തുമാറ്റപ്പെട്ടുകൊണ്ടേയിരുന്നു. ബ്രിട്ടീഷുകാര്‍ നമുക്ക് ആയുധപരിശീലനം നല്‍കി.. നമ്മുടേതായ മഹര്‍ റെജിമെന്റുതന്നെ നിലവില്‍ വന്നു…

5 . ബ്രാഹ്മണര്‍ നമ്മെ അടിമപ്പെടുത്തുന്ന വേദസംഹിതകളും മതവും ഉണ്ടാക്കി.. ബ്രിട്ടീഷുകാര്‍ നമുക്ക് തുല്യതയുടെ ദര്‍ശനങ്ങളും ബൈബിളും തന്നു…

6 . ബ്രാഹ്മണര്‍ നമ്മെ ഹീനജോലികളില്‍ തളച്ചിട്ടു… ബ്രിട്ടീഷുകാര്‍ നമുക്ക് ജോലികള്‍ തന്നു.. സുബേദാര്‍ മേജറായി ഒരു ”റാംജി സക്പാല്‍” ഉണ്ടായി.. അങ്ങിനെ ഒരു അംബേദ്കറെയും നമുക്ക് കിട്ടി..

7 . ബ്രാഹ്മണര്‍ നമുക്ക് വഴിനടക്കാനുള്ള അവകാശം പോലും നിഷേധിച്ചു… ബ്രിട്ടീഷുകാര്‍ എല്ലാവര്ക്കും വേണ്ടി പാതകള്‍ നിര്‍മ്മിച്ചു, റെയില്‍വേ നിര്‍മ്മിച്ചു…

8 . ബ്രാഹ്മണര്‍ മനുസ്മ്രിതി നിര്‍മ്മിച്ചു.. നമ്മെ അടിമപ്പെടുത്താന്‍ മാത്രം.. ബ്രിട്ടീഷുകാര്‍ പ്രായപൂര്‍ത്തി വോട്ടവകാശവും കമ്മ്യൂണല്‍ അവാര്‍ഡും തന്നു.. ജനാധിപത്യവും ഭരണഘടനയും നമ്മള്‍ക്ക് കിട്ടാന്‍ അത് കാരണമായി…

നമ്മള്‍ മനുഷ്യരായി മാറാന്‍ കാരണം തന്നെ ബ്രിട്ടീഷുകാരാണ്… അവര്‍ വന്നില്ലായിരുന്നെങ്കില്‍?

(കടപ്പാട്: whatsapp)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply