അക്കാദമിയും ബിനാലേയും കലാകാരന്മാരും

ആന്റോ ജോര്‍ജ്ജ് കേരളത്തിലെ കലാകാരന്മാര്‍ ബിനാലെ വന്നപ്പോള്‍ അനാഥമായി എന്ന് ഒരു ആരോപണം കാണുന്നു. ബിനാലെ കോര്‍പറേറ്റ് താല്പര്യം ആണ് എന്നും, ചിലര്‍,,,,(അത് പറയുന്നവരുടെ കൂട്ടത്തില്‍ അംബാനിക്ക് ചിത്രം വിറ്റു അതിനെ കുറിച്ച് വമ്പു പറഞ്ഞു നടക്കുന്നവരും, തങ്ങള്‍ വരയ്ക്കുന്ന ഗ്രാമീണ കുസുമ വല്ലരി വള്ളികളും കുരുന്നുകളും….എന്നെക്കൊണ്ട് കൂടുതല്‍ ഒന്നും പറയിപ്പിക്കല്ലേ പ്ലീസ്) അതോടൊപ്പം അവസാനത്തെ കച്ചി തുരുമ്പായ തൂണ് വരക്കല്‍ അക്കാദമിക്ക് കിട്ടണം എന്ന് ചെയര്മാന്‍ പത്രസമ്മേളനം നടത്തി പറയുന്നു. ….ബിനാലെ നയിക്കുന്നത് കോര്‍പറേറ്റുകളും അക്കാദമി […]

bbb

ആന്റോ ജോര്‍ജ്ജ്

കേരളത്തിലെ കലാകാരന്മാര്‍ ബിനാലെ വന്നപ്പോള്‍ അനാഥമായി എന്ന് ഒരു ആരോപണം കാണുന്നു. ബിനാലെ കോര്‍പറേറ്റ് താല്പര്യം ആണ് എന്നും, ചിലര്‍,,,,(അത് പറയുന്നവരുടെ കൂട്ടത്തില്‍ അംബാനിക്ക് ചിത്രം വിറ്റു അതിനെ കുറിച്ച് വമ്പു പറഞ്ഞു നടക്കുന്നവരും, തങ്ങള്‍ വരയ്ക്കുന്ന ഗ്രാമീണ കുസുമ വല്ലരി വള്ളികളും കുരുന്നുകളും….എന്നെക്കൊണ്ട് കൂടുതല്‍ ഒന്നും പറയിപ്പിക്കല്ലേ പ്ലീസ്) അതോടൊപ്പം അവസാനത്തെ കച്ചി തുരുമ്പായ തൂണ് വരക്കല്‍ അക്കാദമിക്ക് കിട്ടണം എന്ന് ചെയര്മാന്‍ പത്രസമ്മേളനം നടത്തി പറയുന്നു. ….ബിനാലെ നയിക്കുന്നത് കോര്‍പറേറ്റുകളും അക്കാദമി എന്നാല്‍ കേരളത്തിലെ കലാകാരാരും എന്നൊരു ധ്വനി ചെയര്മാന്‍ സ്വയം എടുത്തണിയുന്നു. ….അക്കാദമി ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ആരാണ് തീരുമാനിക്കുന്നത്…..സെക്രട്ടറിയോ…ചെയര്മാനോ അതോ കേരളത്തിലെ കലാകാരന്മാരോ….വാസ്തവത്തില്‍ തൂണ് ബിനാലെ ചെയ്താല്‍ കേരളത്തിലെ കലാകാരന്മാര്‍ക്ക് കലാകാരികള്‍ക്കു അത് പോകും എന്നും മറിച്ചായാല്‍ കിട്ടും എന്ന് ആരാണ് പറഞ്ഞത്…അക്കാദമി ആര്‍ട് ക്യാംപുകള്‍ നടത്തി പണം കൊടുക്കുന്നു, അവാര്‍ഡ് കൊടുക്കുന്നു,…ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നു …എന്നുള്ളത് ഇതൊക്കെ ആണ്…പക്ഷെ ഇല്ലത്തു നമ്പൂരി അടിയങ്ങള്‍ക്കു ഭിക്ഷ കൊടുക്കുന്നതുപോലെ എന്തെകിലും കൊടുത്തു….പിഴച്ചു പോട്ടെ പാവങ്ങള് എന്ന തോന്നല്‍ അക്കാദമിക്കോ, തിരിച്ചു എനിക്ക് പതിനായിരം മുവായിരം അയ്യായിരം കിട്ടി അടിയന്‍…എന്നും കലാകാരര്‍ക്കും തോന്നുന്നത് അക്കാദമിയുടെ കലയുടെ പ്രൊമോഷന്‍ ആയിരിക്കില്ല എന്ന് കരുതാം..ഒരു ആശ്വാസത്തിന്. …ആരൊക്കെയാണ് കേരളത്തിലെ കലാകാരര്‍…. .. മലയാളികളായ കലയില്‍ ദശാബ്ദങ്ങളായി പണിയെടുക്കുന്ന താഴെ പറയുന്ന കലാകാരന്മാര്‍ ബിനാലെയില്‍ പങ്കെടുത്തിട്ടുണ്ട്….ശ്രീ അര്ടിസ്‌റ് നമ്പൂതിരി, വിശ്വനാഥന്‍, വത്സന്‍ കൊല്ലേരി, പ്രഭാകരന്‍, കെ പി കൃഷ്ണകുമാര്‍, സുരേന്ദ്രന്‍, അലക്‌സ് മാത്യു, രാഘുനാഥന്‍, മധുസൂദനന്‍, സദാനന്ദന്‍, ഉപേന്ദ്രന്‍, കെ പി റെജി, ഭാസ്‌കരന്‍, ഭാഗ്യനാഥന്‍, അജി, ജ്യോതിബാസു, ആനന്ദ് (അദ്ദേഹം മുതിര്‍ന്ന എഴുത്തുകാരനാണ്)…. തുടങ്ങി നീണ്ട നിര കേരളത്തില്‍ നിന്ന് ബിനാലെയില്‍ ഉണ്ട് ….കൂടാതെ കൊളാറ്ററല്‍ ഷോകളില്‍ പങ്കെടുത്തവര്‍ ഇതില്‍ കൂടുതല്‍ വരും……കേരളത്തിലെ സമകാലീന കല എന്താണ് എന്ന് സത്യസന്ധമായി അന്വേഷിച്ചാല്‍ ഇതില്‍ ഉള്‍പ്പെട്ട ആളുകളെ കണക്കിലെടുക്കാതെ ഒന്നും അറിയാനാവില്ല എന്ന് തിരിച്ചറിയും. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ ഇവര്‍ അക്കാദമി വേദികളില്‍ അപൂര്‍വമാണ് എന്ന് കാണാം. സൃഷ്ടികളും അക്കാദമിക്ക് പ്രദര്‍ശനത്തിന് കൊടുക്കാന്‍ കലാകാരാരും, കിട്ടാന്‍ ശ്രമിക്കാന്‍ അക്കാദമിയും മടിക്കുന്നുണ്ട്. ജനം നിലവാരമുള്ള സൃഷ്ടികള്‍ അക്കാദമിയുടെ പ്രദര്ശനങ്ങളില്‍ കാണുന്നില്ല. അതിനു അക്കാദമി പറയാനിടയുള്ള കാരണങ്ങള്‍ എന്തായാലും അതിനെല്ലാം മറുപടി അക്കാദമിയുടെ കലാകാലമായുള്ള പിടിപ്പുകേടിന്റെ ഫലമായി .. ജനങ്ങളുടെ നികുതി പണം ദുരുപയോഗം ചെയ്തു എന്ന് മാത്രമേ ഉണ്ടാവു. നിലവാരമില്ലാത്ത കലയെ ഉല്‍പ്പാദിപ്പിക്കുന്ന ആളുകളെ പ്രോമോട് ചെയ്യുന്നു അക്കാദമി എന്ന് പറയേണ്ടി വരും. അക്കാദമി എന്നാണു കലയെ പ്രോമോട് ചെയ്യാന്‍ ഒരു കുറേറ്റഡ് ഷോ നടത്തിയിട്ടുള്ളത്….എന്നാണു അപേക്ഷ കൊടുത്തവര്‍ക്കാല്ലാതെ ഒരു അവാര്‍ഡ് കൊടുത്തിട്ടുള്ളത്….എന്നാണു തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വര്‍ക് ചെയ്യുന്ന കലാകാരന്മാരെ ഉള്‍പ്പെടുത്തിയിട്ടുള്ളത് ….ഇതുവരെ എത്ര കലാസൃഷ്ടികള്‍ സംരക്ഷിച്ചിട്ടുണ്ട്….ഉണ്ടെകില്‍ അവ എവിടെ എവിടെ കേരളത്തില്‍ സമകാലീന കല അക്കാദമി സൂക്ഷിക്കുന്നത്…. കേരളത്തില്‍ അക്കാദമിക്കു സ്റ്റുഡിയോകള്‍ ഉണ്ടോ…എവിടെ…അത് അര്‍ഹത ഉള്ളവര്‍ക്ക് കിട്ടാന്‍ വകുപ്പുണ്ടോ….ആര്‍ട് പ്രൊജെക്ടുകള്‍ സമര്‍പ്പിചാല്‍ പൊതു ചര്‍ച്ചക്ക് വെച്ച് പണം അനുവദിക്കാറുണ്ടോ….രാജ്യത്തിനകത്തും പുറത്തും ഉള്ള കലാസമ്പാദകര്‍ അക്കാദമിയില്‍ വരാറുണ്ടോ…..കുട്ടികളുടെ ബാലരമ മത്സരം പോലെ അപേക്ഷ കൊടുക്കുന്നവര്‍ വെച്ച് ഷോ നടത്താതെ കലാകാരരെ അങ്ങോട്ട് പോയി ഷോക്ക് ക്ഷേണിച്ചാല്‍ അക്കാദമിക്ക് എന്താണ് നഷ്ടം…എത്ര ആര്‍ട് ഫെസ്ടിവലുകള്‍ നടത്തിയിട്ടുണ്ട് ഇതുവരെ….എത്ര സെമിനാറുകള്‍….അക്കാദമി പ്രസിദ്ധീകരണങ്ങളില്‍ ആരൊക്കെയാണ് എഴുതാറുള്ളത്…..ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന ഒരു നിരൂപകന്റെയോ, ചിന്തകന്റെയോ വല്ല ലേഖനവും ഉണ്ടാവാറുണ്ടോ….നികുതി കൊടുക്കുന്ന ഒരു ജനം വന്നു കേരളത്തിലെ സമകാലീന കലയുടെ ചില ഉദാഹരണങ്ങള്‍ കാണിക്കൂ എന്ന് ചോദിച്ചാല്‍ അക്കാദമി എന്ത് ചെയ്യും ക്യാപ് വര്‍ക്കുകള്‍ കാണിച്ചു കൊടുക്കുമോ… അതോ രാഷ്ട്രീയക്കാരുടെ പടം അച്ചടിച്ച ബസ് കാണിച്ചു കൊടുക്കുമോ… കക്ഷിരാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിക്കുന്ന കലയെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത അധികാരികള്‍ തീരുമാനിക്കുന്ന വിഢിത്തരങ്ങള്‍ ഏറ്റുപിടിച്ചു നടക്കല്‍ കേരളത്തിലെ കലാകാരരുടെ ജോലി അല്ല എന്നും, ..തൂണ് വരയ്ക്കാന്‍ ആളെ കൂട്ടുന്നത് അത്ര വലിയ കാര്യമൊന്നും അല്ല എന്നും അതുകൊണ്ടു പ്രത്യേകിച്ച് കലക്ക് എന്തെങ്കിലും കിട്ടാനും പോകാനും ഇല്ല എന്ന് ഈയുള്ളവന്‍ വിചാരിക്കുന്നു. അതുകൊണ്ടു ആ പത്രക്കാര്‍ കലാകാരരെ വെറുതെ വിടുക…പത്ര സമ്മേളനം നടത്തിയ ചെയര്‍മാനെ ഒറ്റയ്ക്ക് പിടിച്ചു വാര്‍ത്തകള്‍ വിടുക…

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply