You I Could Not Save, Walk With Me

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

1946 നവംബര്‍ മുതല്‍ 1948 ജനുവരി 30 ന്, നാഥുറാം ഗോഡ്‌സേയുടെ വെടിയേറ്റു വീഴും വരെ, ഗാന്ധി പൊരുതി നിന്നത് ഇന്ത്യയിലെ ജനജീവിതത്തെ താറുമാറാക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ ശക്തികളോടാണ്. നവഖലി, ബീഹാര്‍, കൊല്‍ക്കൊ, ഡെല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗ്ഗീയതയ്‌ക്കെതിരെ വലിയ ചെറുത്തുനില്‍പ്പുകള്‍ ജനകീയമായി പടുത്തുയര്‍ത്തുന്നതില്‍ ഗാന്ധി നേതൃത്വപരമായ പങ്കുവഹിച്ചു. സ്വതന്ത്ര ഇന്ത്യയില്‍, ആദ്യം കൊല്‍ക്കൊത്തയില്‍ 73 മണിക്കൂറും പിന്നീട് ഡെല്‍ഹിയില്‍ 5 ദിവസം നീണ്ടു നിന്ന നിരാഹാര സമരവും അദ്ദേഹം വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ നടത്തി. ഇതിന്റെയെല്ലാം ഫലമായി സ്വതന്ത്ര ഇന്ത്യയില്‍ വെറും 169 ദിവസം മാത്രമേ അദ്ദേഹത്തിന് ജീവിക്കാന്‍ കഴിഞ്ഞുള്ളൂ.

ഗാന്ധിയുടെ ഐതിഹാസികമായ ഈ ചെറുത്തുനില്പിന്റെ ഓര്‍മ്മകള്‍ പേറുന്ന നവഖലി, ബീഹാര്‍, ഡെല്‍ഹി, കൊല്‍ക്കൊത്ത തുടങ്ങിയ ഇടങ്ങളിലൂടെ, ഗാന്ധി നടന്ന വഴികളിലൂടെ പുതിയ കാലത്ത് സഞ്ചരിച്ച് അതില്‍ നിന്നുണ്ടാക്കിയ കലാപ്രദര്‍ശനം ‘യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി – ഫ്രീഡം, ഗാന്ധി, 169 ഡേയ്‌സ് ‘ എന്ന പേരില്‍ തൃശ്ശൂരില്‍ ആരംഭിക്കുകയാണ്. സുധീഷ് എഴുത്ത് എന്ന ഫോട്ടോഗ്രാഫറും പി എന്‍ ഗോപീകൃഷ്ണന്‍ എന്ന കവിയും മുരളി ചീരോത്ത് എന്ന ചിത്രകാരനുമാണ് ഈ സഞ്ചാരം നടത്തിയതും ഈ കലാപ്രദര്‍ശനത്തിന് വേണ്ടിയുള്ള സാമഗ്രികള്‍ ശേഖരിച്ചതും. മുരളി ചീരോത്തും ഹ്യൂമന്‍ ജിയോഗ്രാഫര്‍ ആയ ജയരാജ് സുന്ദരേശനുമാണ് ഫോട്ടോഗ്രാഫുകളും കവിതകളും ദൃശ്യ, ശ്രാവ്യ കലാസങ്കേതങ്ങളും കോര്‍ത്തിണക്കിയ ഈ കലാപ്രദര്‍ശനം ക്യുറേറ്റ് ചെയ്യുന്നത്.

ക്വിറ്റിന്ത്യാ ദിനമായ ആഗസ്റ്റ് 9 ന്, വൈകീട്ട് 5.30 ന് കേരള ലളിത കലാ അക്കാദമി അങ്കണത്തില്‍ ഈ കലാപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നടക്കുകയാണ്. പ്രമുഖവ്യക്തികളുടെ ഒരു കൂട്ടത്തിന്റെ മുന്‍കൈയ്യില്‍ സമൂഹോദ്ഘാടനമാണ് ഉദ്ദേശിച്ചിട്ടുള്ളത് .അതോടൊപ്പം, പ്രദര്‍ശനം അവസാനിക്കുന്ന ആഗസ്റ്റ് 18 വരെ എല്ലാ സായന്തനങ്ങളിലും ,കലാപ്രദര്‍ശനത്തോടനുബന്ധിച്ച് സാംസ്‌കാരിക പരിപാടികളും അരങ്ങേറുന്നതാണ്. തുഷാര്‍ ഗാന്ധി, ആനന്ദ് പട് വര്‍ദ്ധന്‍, ഗൗഹര്‍ റാസ, സുന്ദര്‍ സരൂക്കായ്, എസ് പി ഉദയകുമാര്‍, രേവതി ലോള്‍, എം എ ബേബി, പി സി വിഷ്ണുനാഥ്, സുനില്‍ പി ഇളയിടം, വിനില്‍ പോള്‍, ഇലിയാസ് ഹുസൈന്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുക്കും. പട് വര്‍ദ്ധന്റെ വസുന്ധൈവ കുടുംബം സിനിമ പ്രദര്‍ശിപ്പിക്കും. കലാപിനി കോംകലി, കേരള കലാമണ്ഡലത്തിലെ ഗായകസംഘം തുടങ്ങിയവര്‍ വ്യത്യസ്ത ദിവസങ്ങളിലായി ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഗാനങ്ങളുടെ ആലാപനവും നടത്തുന്നതാണ്.

വര്‍ഗ്ഗീയതയ്‌ക്കെതിരായി ഗാന്ധി ഉയര്‍ത്തിയ ഈ ചെറുത്തുനില്പിന്റെ രാഷ്ട്രീയവും പ്രയോഗവും പഠിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും ഇന്നത്തെ ഇന്ത്യന്‍ സമൂഹം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ വലിയ ഊര്‍ജ്ജമാണ് എന്ന തിരിച്ചറിവാണ് ഈ കലാപ്രദര്‍ശനത്തിന്റെ പ്രധാനപ്പെട്ട കാരണം. തൃശ്ശൂരിലെ സമദര്‍ശിയും നിരവധി സാംസ്‌കാരിക സംഘടനകളുടെയും വ്യക്തികളുടേയും കൂട്ടായ്മയായ ജനാധിപത്യ മതേതര കൂട്ടായ്മയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന തലമുറകള്‍ക്കും വിശിഷ്യാ വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രം അറിയാനുള്ള ഒരു വലിയ അവസരം കൂടിയാണ് ഈ പ്രദര്‍ശനം ഒരുക്കുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply