
യെച്ചൂരിയേയും ഡി രാജയേയും ശ്രീനഗറില്‍ തടഞ്ഞു
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയുള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനായാണ് ഇവരെത്തിയത്. ഗവര്‍ണറില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് തരിഗാമിയെ കാണാനെത്തിയയതെന്ന് ഇരുവരും പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ല. സുരക്ഷാ കാരണങ്ങളാണ് അനുമതി നിഷേധിക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
