ഡെല്‍ഹിയില്‍ പട നയിച്ച് ചന്ദ്രശേഖര്‍ ആസാദ് : ബീഹാറില്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍
ഉത്തര്‍പ്രദേശില്‍ നിരവധിയിടങ്ങളില്‍ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ഖൊരക്പുര്‍, ഫിറോസാബാദ്, കാണ്‍പുര്‍, ബുലന്ദ്ഷഹര്‍, ഹാപുര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായത്.
പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ആളിപ്പടരുന്നിടെ യുപിയിലും ഡെല്‍ഹിയിലും സംഘര്‍ഷം. ഡല്‍ഹിയില്‍ വൈകീട്ടോടെ ഡല്‍ഹി ഗേറ്റില്‍ ഒത്തുകൂടിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. മാധ്യമപ്രവര്‍ത്തകരെയും പൊലീസ് ആക്രമിച്ചു. ഡല്‍ഹിയുടെ വിവിധ മേഖലകളില്‍ പ്രതിഷേധം തുടരുകയാണ്. ഡല്‍ഹി ജുമാമസ്ജിദിന് മുന്നില്‍നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പള്ളിക്ക് മുന്നില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ക്കൊപ്പം ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ചേര്‍ന്നു. നിരോധനാജ്ഞ ലംഘിച്ചാണ് കൂറ്റന്‍ പ്രതിഷേധ റാലി അരങ്ങേറിയത്. റാലിക്കായി എത്തിയ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് പിടികൂടിയെങ്കിലും അദ്ദേഹം കുതറി രക്ഷപ്പെട്ടു. കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്ന് ടെറസുകളിലേക്ക് ചാടിയാണ് അദ്ദേഹം പ്രക്ഷോഭകര്‍ക്കു സമീപമെത്തിയത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം മുഴക്കി ആസാദ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി. പ്രക്ഷോഭത്തിനിടെ ആസാദിനെ വീണ്ടും കസ്റ്റഡിയിലെടുക്കാനുള്ള ശ്രമമുണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടഞ്ഞു. ദില്ലി ഗേറ്റിനു സമീപംവെച്ച് പൊലീസ് റാലി തടഞ്ഞു. വേണ്ടിവന്നാല്‍ ജന്ദര്‍മന്തിറില്‍ ഇന്നുമുതല്‍ അനിശ്ചിതകാലം നിരാഹാരം കിടക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശില്‍ നിരവധിയിടങ്ങളില്‍ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. ഖൊരക്പുര്‍, ഫിറോസാബാദ്, കാണ്‍പുര്‍, ബുലന്ദ്ഷഹര്‍, ഹാപുര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായത്. ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ബീഹാറില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന എന്‍ഡിഎയുടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഖ്യാപനം ബിജെപിക്ക് തിരിച്ചടിയായി. ബംഗാളില്‍ ഇന്നും മമതയുടെ നേതൃത്വത്തില്‍ റാലി നടന്നു. മംഗലാപുരത്ത് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വൈകീട്ടാണ് വിട്ടയച്ചത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in