എന്തുകൊണ്ടാണ് താന്‍ സച്ചിദാനന്ദനെ എപ്പോഴും വിമര്‍ശിക്കുന്നത്?
‘ഇരുവര്‍’ എന്ന പുതിയ കവിതയെ മുന്‍നിര്‍ത്തി ഇ കരുണാകരന്‍ വിശദീകരിക്കുന്നു
Propaganda poetry യുടെ ഒരു ‘നന്മ’ അതിന്റെ രചയിതാവിനെ അത്, propaganda poetry, അതോടെ വഴിയില്‍ നിര്‍ത്തി കടന്നു കളയുന്നു എന്നാണ് : പഴയ കഥയിലെ പഴയ രാജാവിനെ പഴയ കുട്ടി തോല്‍പ്പിച്ച പോലെ അത് വിളിച്ചു കൂവി കടന്നു പോകുന്നു.
‘നന്മ’ എന്ന് പറഞ്ഞത് കവിതയ്ക്കുള്ളില്‍ തന്നെ ഇങ്ങനെയൊരു പണി propaganda poetry കവിതയ്ക്കു വേണ്ടി (for poetry) നടത്തുന്നു എന്നതുകൊണ്ടാണ്. നല്ല കവിത, ചീത്ത കവിത എന്ന് കവിതയെ വേര്‍തിരിക്കുകയല്ല propaganda poetry ചെയ്യുന്നത്. മറിച്ച്, അതിന്റെ രചയിതാവിനെ അയാളുടെ താത്ക്കാലിക ഭ്രമത്തില്‍ മുറുക്കി നിര്‍ത്തുക എന്നാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇപ്പോള്‍ ഇത്രയും തോന്നിയത് സച്ചിദാനന്ദന്റെ ‘ഇരുവര്‍’ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, പുതിയ ലക്കം) എന്ന കവിത വായിച്ചതുകൊണ്ടാണ്. അതിലെ ഗാന്ധിയുടെയും അംബേദ്കറിന്റെയും ‘പെട്ടെന്ന് തിരിച്ചറിയാവുന്ന ആശയങ്ങളുടെ അനുവാദം’ കഴിഞ്ഞാല്‍ ബാക്കിയാവുന്ന propaganda അതിന്റെ രചയിതാവിനെപ്പറ്റിയാണ്. തന്റെ stand അത് വെളിപ്പെടുത്തണം എന്ന് കവിക്ക് നിര്‍ബന്ധമുണ്ട്. ഈ നിര്‍ബന്ധമാണ് വാസ്തവത്തില്‍, ഈ കവിതയുടെ propaganda. അങ്ങനെ, ഇതിന്റെ രചയിതാവ് തന്റെ കവിതയില്‍ മൂന്ന് നായകരെ അവതരി പ്പിക്കുന്നു : ഗാന്ധി, അംബേദ്കര്‍, താന്‍ (സച്ചിദാനന്ദന്‍).
എന്തുകൊണ്ടാണ് ‘കവി’യ്ക്ക് ഇങ്ങനെയൊരു stand എടുക്കേണ്ടി വരുന്നത്? തീര്‍ച്ചയായും ഇന്ത്യയുടെ സമകാലിക രാഷ്ട്രീയാവസ്ഥ എന്നാകും പെട്ടെന്ന് തോന്നുന്ന ഉത്തരം. കാരണം, അത്തരമൊരു രാഷ്ട്രീയ കാലാവസ്ഥ കവികളും ‘കൊള്ളുന്നു’. എന്നാല്‍, തന്റെ കേരളീയ സാംസ്‌കാരിക ജീവിതത്തിനകത്ത് സച്ചിദാനന്ദനെ പോലൊരു കവി പുരോഗമന രാഷ്ട്രീയം എന്ന് അംഗീകരിക്കുന്നത്, ഗാന്ധിയും അംബേദ്കറും കൈയ്യാളാത്ത, ലെനിനിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ പ്രച്ഛന്ന രാഷ്ട്രീയമാണ്. ഇത് കവിയെ ഒരേ സമയം മറ്റൊരു identity യിലേക്ക് കവിതയിലെങ്കിലും പായിക്കുന്നു : മറ്റൊരു ‘രാഷ്ട്രീയ സങ്കലനം’ കവിതയില്‍ കണ്ടെത്തുന്നു. (ഇന്ത്യയില്‍, കേരളത്തില്‍ വിശേഷിച്ചും, ജനാധിപത്യ വാദിയായിരിക്കാന്‍ കവികള്‍ക്കും നല്ല പാടാണ്!).ഇത് കവിക്ക് കൊള്ളാമോ, കവിതയ്ക്ക് കൊള്ളാമോ എന്ന് തീര്‍ത്തും വ്യക്തിപരമായ പ്രശ്‌നമാണ്, അതിനേക്കാള്‍ ഒരു മാധ്യമത്തിന്റെ ലാവണ്യ പ്രശ്‌നവുമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
NB : എന്തുകൊണ്ടാണ് താങ്കള്‍ സച്ചിദാനന്ദനെ എപ്പോഴും വിമര്‍ശിക്കുന്നത്? (ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു). അതിനുള്ള എന്റെ ഉത്തരം ഇപ്പോഴും ഇതാണ് : സച്ചിദാനന്ദന്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെയും സമകാലിക മലയാള കവിതയെയും എക്കാലത്തെക്കാളുമധികം misrepresent ചെയ്യുന്നു എന്നതിനാല്‍. തീര്‍ച്ചയായും അദ്ദേഹം, അദ്ദേഹത്തിന്റ വര്‍ത്തമാന കലയും, വിമര്‍ശിക്കപ്പെടണം എന്നുതന്നെ ഞാന്‍ കരുതുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in