എന്തുകൊണ്ട് സിപിഎം ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നില്ല?
സജി ചെറിയാന്‍ മന്ത്രി പദവി തല്‍ക്കാലം രാജി വെക്കാന്‍ നിര്‍ബന്ധിതനായി. അതുകൊണ്ട് പാര്‍ട്ടി നിലപാടും സജി ചെറിയാന്റെ നിലപാടും മാറില്ല. മറ്റൊരു ‘ചരക്ക്’അധികാരത്തില്‍ വരും. അല്ലാതെ തല്‍ക്കാലം വേറൊന്നും നടക്കില്ല.
സി.പി.ഐ (എം) ഭരണഘടനയില്‍ വകുപ്പ് 2 ല്‍ പറയുന്നത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) തൊഴിലാളിവര്‍ഗ സര്‍വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പെടുക്കുകയാണ് ലക്ഷ്യമെന്നാണ്. മാര്‍ക്‌സിസം-ലെനിനിസമാണ് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വഴി കാട്ടുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. വകുപ്പ് 20 ല്‍ ഇന്ത്യന്‍ ഭരണഘടനയോട് കൂറും സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളില്‍ വിശ്വാസമുണ്ടായിരിക്കുമെന്നാണ് പറയുന്നത്.
വകുപ്പ് രണ്ടില്‍ പറയുന്നതിന് കടക വിരുദ്ധമായ ആശയങ്ങളാണ് വകുപ്പ് 20 ല്‍ പറയുന്നത്. ഇന്നു നിലനില്‍ക്കുന്ന മതനിരപേക്ഷ ജനാധിപത്യവ്യവസ്ഥ ഉപയോഗപ്പെടുത്തുകയും അതിന് ന്യായം ചമക്കുകയുമാണ് വകുപ്പ് 20 ചേര്‍ത്തിരിക്കുന്നതിന്റെ ഉദ്ദേശം. അത് പൊളിച്ചടുക്കാന്‍ ശക്തി നേടാനും സാഹചര്യമൊരുക്കാനും യഥാര്‍ത്ഥ ലക്ഷ്യം (വകുപ്പ് 2 ല്‍ പറയുന്നത്) നേടാനുമാണ് വകുപ്പ് 20 ല്‍ പറയുന്ന തത്വങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പറയുന്നത്. അതുപറഞ്ഞു കൊണ്ടെ അതില്‍ പ്രവര്‍ത്തിക്കാനും ലക്ഷ്യം നേടാനും സാധിക്കുകയുളളു. അതുകൊണ്ട് കെട്ടിയിരിക്കുന്ന കപട വേഷം മാത്രമാണ് വകുപ്പ് 20. അതുകൊണ്ട് ഇന്തന്‍ ഭരണഘടന വെച്ചുപൊറുപ്പിക്കാന്‍ ഉദ്ദേശമില്ല.യാഥാര്‍
ത്ഥത്തില്‍ അത് തകര്‍ക്കപ്പെടേണ്ടതാണ്.ഈ വീക്ഷണമാണ് ഭരണഘടനയെ
അവഹേളിക്കുന്നതിന്റെയും വിമര്‍ശിക്കുന്നതിന്റെയും കാരണം. അതുകൊണ്ടാണ് സജി ചെറിയാന്‍ ഭരണഘടനയെ ആക്ഷേപിക്കാനും M.A. ബേബി, E.P.ജയരാജന്‍, എം.വി.ഗോവിന്ദന്‍ എന്നിവര്‍ ന്യായീകരണ പ്രസ്താവനകള്‍ ഇറക്കാനും തയ്യാറായത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇവര്‍ മാര്‍ക്‌സിസം- ലെനിനിസത്തെ അടിസ്ഥാനപ്പെടുത്തിയും വകുപ്പ് 2 ഉം വകുപ്പ് 20 ഉം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് നാം കണ്ടത്. സജി ചെറിയാന്‍ മന്ത്രി പദവി തല്‍ക്കാലം രാജി വെക്കാന്‍ നിര്‍ബന്ധിതനായി. അതുകൊണ്ട് പാര്‍ട്ടി നിലപാടും സജി ചെറിയാന്റെ നിലപാടും മാറില്ല. മറ്റൊരു ‘ചരക്ക്’അധികാരത്തില്‍ വരും.അല്ലാതെ തല്‍ക്കാലം വേറൊന്നും നടക്കില്ല. സി.പി.ഐ(എം)ന്റെ കപട വേഷം തുറന്നു കാട്ടുന്നതില്‍ ഭരണഘടനയും മതനിരപേക്ഷ ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളും ചിന്തകരും പരാജയപ്പെട്ടു. സജി ചെറിയാന്റെ തെറ്റിനെപ്പററി മാത്രമെ ഇക്കൂട്ടര്‍ ചര്‍ച്ച ചെയ്തുളളു. തുറന്നു കാട്ടിയുളളു.
പിണറായി മമ്പ് ഒരിക്കല്‍ പ്രതിപക്ഷങ്ങളെ അഹങ്കാരത്തോടെ കൊച്ചാക്കാന്‍ പറഞ്ഞ വാചകം ഇവിടെ കുറിക്കാം. ‘ഈ പാര്‍ട്ടിയെപ്പററി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല.’ ഇതാണ് പറഞ്ഞത്. ഇത് വെറും ഒരു ആക്ഷേപിക്കലായി മാത്രമെ പ്രതിപക്ഷം കണ്ടിട്ടുളളു. യഥാര്‍ത്ഥത്തില്‍ സത്യം പിണറായി പറഞ്ഞതാണ്. കേരള ചരിത്രത്തിലെ കഴിഞ്ഞ 65 വര്‍ഷങ്ങള്‍ അത് തെളിയിക്കുന്നു. സി.പി.ഐ (എം) പറയുന്നതിന്റെയും മാറ്റി പറയുന്നതിന്റെയും അതിനെല്ലാം കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന്റെയും കാരണങ്ങള്‍ മനസ്സിലാക്കാന്‍ പോലും കഴിയുന്നില്ല. കേരളത്തില്‍ എന്തുകൊണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നുവെന്ന് തുറന്നു കാട്ടാനോ അവസാനിപ്പിക്കാനോ കഴിയാത്തത് ഒരു ചുക്കും അറിയാത്തതു കൊണ്ടു തന്നെയാണ്.സജി ചെറിയാന്‍ വിഷയത്തില്‍ വിമര്‍ശനം ചെറിയാനില്‍ ഒതുങ്ങിപോയത് അതുകൊണ്ടു തന്നെയാണ്. പൊളിഞ്ഞ ഒരു സിദ്ധാന്തം പൊക്കിപിടിച്ച് ലോകത്ത് കേരളത്തില്‍ സി.പി.ഐ(എം)ന് ഇത്തര ത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്നത് മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ദൗര്‍ബല്യങ്ങള്‍ കൊണ്ടാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇപ്പോള്‍ ലോകത്ത് കേരളത്തില്‍ മാത്രമാണ് ഈ കോലത്തില്‍ കമ്മ്യൂണിസം അവഗണിക്കാന്‍ കഴിയാത്ത ജനപിന്തുണയോടെ നിലനില്‍ക്കുന്നത് .കേരളത്തില്‍ വിവിധയിനം ഫാസിസങ്ങള്‍ക്കാണ് ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ. ബൗദ്ധിക ലോകത്തും അതു തന്നെയാണ് സ്ഥിതി. കേരളം അധാര്‍മ്മികതക്ക് ജനസമ്മതിയുളള ഒരു നാ ടായി മാറിയിരിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ നേതൃത്വങ്ങള്‍ക്ക് ഇത് കാണാന്‍ ഇനിയെങ്കിലും കഴിഞ്ഞെങ്കില്‍ നന്നായിരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in