ജിഗ്നേഷ് മേവാനിയും കനയ്യകുമാറും കോണ്‍ഗ്രസ്സിലെത്തുമ്പോള്‍

മേവാനിക്കൊപ്പം കനയ്യയും കോണ്‍ഗ്രസ്സിലേക്കു കടന്നു വരുന്നത് ഇടതുപക്ഷത്തിനകത്തും ഗുണപരമായ ചര്‍ച്ചക്കു വഴിതെളിയിക്കുമെന്നുറപ്പ്. കേരളത്തിലും മറ്റും ഇടതുപക്ഷം കോണ്‍ഗ്രസ്സിനെ തകര്‍ക്കല്‍ മുഖ്യ അജണ്ടയായി സ്വീകരിക്കുന്നതില്‍ അണികള്‍ പലരും അസംതൃപ്തരാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വഫാസിസമാണെന്ന നിലപാടുള്ളവര്‍ക്ക് ഈ സംഭവം ആവേശം നല്‍കുമെന്നുറപ്പ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഗൗരവമായി കാണുന്നവര്‍ സ്ഥാനമാനങ്ങളുടെ പേരില്‍ പാര്‍ട്ടിവിട്ടുപോകുന്ന പ്രവണതക്കും ഇത് തടയിടാനിടയുണ്ട്.

കോണ്‍ഗ്രസ്സ് രാജ്യവ്യാപകമായിതന്നെ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പലരും ചര്‍ച്ച ചെയ്യുന്നുണ്ട്. മാത്രമല്ല ഈ പാര്‍ട്ടി അപ്രസക്തമായി കഴിഞ്ഞെന്നും ഇനിയുമതിനൊരു ഭാവിയില്ലെന്നും വാദിക്കുന്നവരുമുണ്ട്. പല സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കകത്തുണ്ടാകുന്ന പ്രശ്‌നങ്ങളും പല നേതാക്കളും പാര്‍ട്ടി വിട്ട് ബിജെപി മുതല്‍ സിപിഎം വരെയുള്ള പാര്‍ട്ടികളിലേക്ക് കൂറുമാറുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരിക്കാം ഇതു പറയുന്നത്. എന്നാല്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബഹുജനപാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. മുമ്പും ഇത്തരം സാഹചര്യങ്ങളിലൂടെ കോണ്‍ഗ്രസ്സ് കടന്നുപോയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും രാജ്യമെങ്ങും വേരുകളുള്ള പ്രസ്ഥാനമായി പാര്‍ട്ടി തുടരുന്നു എന്നത് മറക്കരുത്.

ഇത്തരമൊരു സാഹചര്യത്തിലാണ് ഗുജറാത്തില്‍ നിന്നുള്ള ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും സിപിഐ തങ്ങളുടെ ഏറ്റവും മികച്ച യുവപോരാളിയായി അവതരിപ്പിച്ചിരുന്ന ജെ എന്‍ യുവില്‍ നിന്നുള്ള കനയ്യകുമാരും കോണ്‍ഗ്രസ്സിലെത്തുന്നത്. കോണ്‍ഗ്രസ്സിനു മാത്രമല്ല, രാജ്യമെങ്ങുമുള്ള മതേതരത്വത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്ന ഏവരേയും ആവേശഭരിതരാക്കുന്ന വാര്‍ത്തയാണിത്. രാഷ്ട്രീയപരമായും പ്രായോഗികമായും സംഘപരിവാറിനെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നവരാണ് ഇരുവരുമെന്നതാണ് അതിനുള്ള ഏറ്റവും പ്രധാന കാരണം. ജിഗ്നേഷ് മേവാനി ഏറെകാലമായി കോണ്‍ഗ്രസ്സിനോട്, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയോട് വലിയ അടുപ്പം തന്നെ സൂക്ഷിച്ചിരുന്നു. കോണ്‍ഗ്രസ്സ് പിന്തുണയോടെയാണ് അദ്ദേഹം ഗുജറാത്തില്‍ വിജയിച്ചതും. ഇന്ത്യന്‍ സാഹചര്യത്തില്‍, പ്രത്യേകിച്ച് സംഘപരിവാര്‍ കാലത്ത് ഏറ്റവും പ്രസക്തമായ ദളിത് – പിന്നോക്ക – ന്യൂനപക്ഷ ഐക്യം എന്ന രാഷ്ട്രീയ നിലപാടിന്റെ ശക്തനായ വക്താവാണദ്ദേഹം. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയസ്വഭാവത്തെ തന്നെ കാര്യമായി മാറ്റിമറക്കുമെന്നുറപ്പ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തീര്‍ച്ചയായും പലരും ഉന്നയിക്കുന്നപോലെ ഈ നവരാഷ്ട്രീയവും മാറ്റങ്ങളും ഉള്‍ക്കൊള്ളാന്‍ പഴയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമാകുമോ എന്ന ചോദ്യമുണ്ട്. കാലത്തിന്റെ ആവശ്യം ഉള്‍ക്കൊള്ളാന്‍ മഹാഭൂരിഭാഗത്തിനും കഴിയുമെന്നുറപ്പ്. അപ്പോഴും കുറെപേര്‍ വിട്ടുപോകുമെന്നുറപ്പ്. വിട്ടുപോകുന്നവരില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പോലുള്ള ചെറുപ്പക്കാരുമുണ്ട്. അതെല്ലാം അനിവാര്യവും സ്വാഭാവികവുമാണ്. ജ്യോതിരാദിത്യയെ പോലുള്ളവരെയല്ല, മേവാനിയെപോലുള്ളവരെ തന്നെയാണ് കാലമാവശ്യപ്പെടുന്നത്. ഇന്ത്യയിലെ ദളിത് – പിന്നോക്ക – മുസ്ലിം വിഭാഗങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്ന സമയമാണിത്. ദളിത് പ്രസ്ഥാനമായി രംഗപ്രവേശം ചെയ്ത ബിഎസ്പിയുടെ ഇന്നത്തെ നിലപാടുകള്‍ നമുക്കറിയാം. മുസ്ലിംസംഘടനകളാകട്ടെ കടുത്ത ഭീതിയില്‍ തന്നെയാണ്. അവരെല്ലാം പ്രതീക്ഷ കാണുന്നത് കോണ്‍ഗ്രസ്സിലാണെങ്കിലും പലപ്പോഴും അതിനനുസരിച്ചുയരാന്‍ പാര്‍ട്ടിക്ക് കഴിയാറില്ല. അവിടെയാണ് പുതിയ സംഭവവികാസത്തിന്റെ പ്രസക്തി.

മേവാനിക്കൊപ്പം കനയ്യയും കോണ്‍ഗ്രസ്സിലേക്കു കടന്നു വരുന്നത് ഇടതുപക്ഷത്തിനകത്തും ഗുണപരമായ ചര്‍ച്ചക്കു വഴിതെളിയിക്കുമെന്നുറപ്പ്. കേരളത്തിലും മറ്റും ഇടതുപക്ഷം കോണ്‍ഗ്രസ്സിനെ തകര്‍ക്കല്‍ മുഖ്യ അജണ്ടയായി സ്വീകരിക്കുന്നതില്‍ അണികള്‍ പലരും അസംതൃപ്തരാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വഫാസിസമാണെന്ന നിലപാടുള്ളവര്‍ക്ക് ഈ സംഭവം ആവേശം നല്‍കുമെന്നുറപ്പ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഗൗരവമായി കാണുന്നവര്‍ സ്ഥാനമാനങ്ങളുടെ പേരില്‍ പാര്‍ട്ടിവിട്ടുപോകുന്ന പ്രവണതക്കും ഇത് തടയിടാനിടയുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊതുവില്‍ ദളിത് രാഷ്ട്രീയത്തിനു കാര്യമായ വേരില്ലാത്ത പ്രദേശം തന്നെയാണ് കേരളം. അതേസമയം നിരവധി ദളിത് ചിന്തകരും ചെറിയ സംഘടനകളും ഇവിടെയുണ്ട്. അവരില്‍ പലരും കുറെ കാലമായി കോണ്‍ഗ്രസ്സുമായി ചര്‍ച്ചകള്‍ നടത്തുന്നവരാണ്. അത്തരം ചര്‍ച്ചകള്‍ക്ക് മേവാനിയുടെ വരവ് ഊര്‍ജ്ജം നല്‍കുമെന്നുറപ്പ്. മേവാനി ഈ തീരുമാനമെടുത്തതിനു പിന്നില്‍ കൊടിക്കുന്നില്‍ സുരേഷിനെ പോലുള്ളവരുടെ സ്വാധീനവുമുണ്ട്. ചെറുപ്പക്കാര്‍ കാര്യമായി കടന്നു വരുന്നില്ല എന്നും അവര്‍ നേതൃത്വത്തിലെത്തുന്നില്ല എന്നതുമാണല്ലോ കോണ്‍ഗ്രസ്സിനെതിരെയുള്ള മറ്റൊരു വിമര്‍ശനം. കേരളമടക്കം ഇന്ത്യയിലെമ്പാടും ചെറുപ്പക്കാരുടെ തലമുറ കോണ്‍ഗ്രസ്സിലേക്കു കടന്നുവരാന്‍ മേവാനിയുടേയും കനയ്യയുടേയും സാന്നിധ്യം കാരണമാകുമെന്നുറപ്പ്. ചുരുക്കത്തില്‍ സംഘപരിവാര്‍ പാസിസത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും ദളിത് – പിന്നോക്ക – ന്യൂനപക്ഷ ഐക്യം ഉയര്‍ത്തിപിടിക്കുകയും ചെയ്യുന്ന അടിസ്ഥാനജനവിഭാഗങ്ങളുടേയും ചെറുപ്പക്കാരുടേയും ജനാധിപത്യപ്രസ്ഥാനമായി കോണ്‍ഗ്രസ്സ് മാറുന്ന പ്രക്രിയക്ക് ആക്കം കൂട്ടാന്‍ ഈ സംഭവവികാസം സഹായകരമനാകുമെന്നുറപ്പ്. അതാണതിന്റെ രാഷ്ട്ീയ പ്രാധാന്യവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply