യു കെ സ്വദേശി കളമശ്ശേരിയില്‍ ഐസൊലേഷനില്‍
ഇയാളും ഭാര്യയും റിസോര്‍ട്ടില്‍ നിന്ന് കടന്നതില്‍ റിസോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചുവെന്നാണ് നിഗമനം.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ യു കെ കാരനായ കൊറോണ ബാധിതന്‍ സഞ്ചരിച്ച പ്രദേശങ്ങളുടെ വിവരം പുറത്തുവിട്ടു. ഏഴാം തിയതിയാണ് ഇയാളടങ്ങുന്ന 19 അംഗ സംഘം മൂന്നാറിലെത്തിയത്. അതിനു മുമ്പ് കൊച്ചിയില്‍ കാസിനോയില്‍ താമസിച്ചു. തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലും അതിരപ്പള്ളിയിലും പോയി. മൂന്നാര്‍ ടീ കൗണ്ടിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ പത്താം തിയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.
സംഘം മൂന്നാറില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചതും വിദേശികളെയെല്ലാം പരിശോധിച്ചതും. പരിശോധനയില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ട വിദേശിയുടെ സാമ്പിളുകള്‍ കൊറോണ പോസിറ്റീവ് ആണെന്ന് ഇന്നലെ തെളിഞ്ഞു. അതിനിടയില്‍ മൂന്നാര്‍ വിട്ട സംഘം ഇന്ന് നെടുമ്പാശേരിയില്‍ എത്തുകയായിരുന്നു. സിയാല്‍ അധികൃതരാണ് ഇയാളെ കുറിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചത്. വിമാനത്തില്‍ കയറിയ ഇയാളെ അധികൃതര്‍ തിരിച്ചിറക്കുകയായിരുന്നു. ഇയാളും ഭാര്യയും റിസോര്‍ട്ടില്‍ നിന്ന് കടന്നതില്‍ റിസോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചുവെന്നാണ് നിഗമനം. ഇന്നലെ അയാള്‍ കടന്നു കളഞ്ഞിട്ടും സമയത്ത് അധികൃതരെ അറിയിച്ചില്ല എന്നാണ് വിവരം. ഇയാളിപ്പോള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷനിലാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in