രാഗേഷ് കൂറുമാറി, കണ്ണൂര്‍ കോര്‍പറേഷനിലെ ഭരണം യു ഡി എഫിന്
രാഗേഷടക്കം 28 പേര്‍ പ്രമേയത്തെ പിന്തുണച്ചു. 26 പേരാണ് പ്രമേയത്തെ എതിര്‍ത്തു. ഒരു വര്‍ഷം കൂടിയുള്ള ഭരണകാലയളവില്‍ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നല്‍കാനാണ് തീരുമാനം
കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായിരുന്ന പി കെ രാഗേഷ് അവിശ്വാസ പ്രമേയത്തില്‍ യുഡിഫിനു വോട്ട് ചെയ്തതോടെ നാലുവര്ഷത്തിനു ശേഷം കണ്ണൂര്‍ കോര്‍പറേഷനിലെ ഭരണം യുഡിഫ് പിടിച്ചു. എല്‍ ഡി എഫ് ഭരണത്തില്‍ ഡെപ്യൂട്ടി മേയര്‍ ആയിരുന്നു രാഗേഷ്. അവിശ്വാസപ്രമേയത്തില്‍ ഇദ്ദേഹം യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണം മാറിമറിഞ്ഞത്. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കഴിഞ്ഞ ആഴ്ച മരിച്ചതോടെ എല്‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങി. അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത് 28 പേരുടെ പിന്തുണയായിരുന്നു. രാഗേഷടക്കം 28 പേര്‍ പ്രമേയത്തെ പിന്തുണച്ചു. 26 പേരാണ് പ്രമേയത്തെ എതിര്‍ത്തു. ഒരു വര്‍ഷം കൂടിയുള്ള ഭരണകാലയളവില്‍ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നല്‍കാനാണ് തീരുമാനം. പി.കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in