ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവും റഫേല്‍ നദാനും
യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് പത്തൊന്‍പതുകാരിയായ ബിയാന്‍ക .
യുഎസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ച് ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് കിരീടം. പുരുഷവിഭാഗത്തില്‍ റഫേല്‍ നദാന്‍ നാലാം കിരീടം നേടി
യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് പത്തൊന്‍പതുകാരിയായ ബിയാന്‍ക . സ്‌കോര്‍ 6-3, 7-5. 38ാം ജന്മദിനത്തിന് ദിവസങ്ങള്‍ അകലെ നില്‍ക്കുന്ന സെറീനക്ക്, 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം ഗ്രാന്‍സ്ലാം കിരീടം നേടാനായിട്ടില്ല. ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താനുള്ള ശ്രമത്തിലാണവര്‍.
മറുവശത്ത് ആവേശപ്പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ താരം ദാനി മദ്ദദെവിനെ തോല്‍പ്പിച്ച് നദാല്‍ കിരീടമണിഞ്ഞത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍ 7-5, 6-3, 5-7, 4-6, 6-4. 33കാരനായ നദാലിന്റെ 19-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും. 20 കിരീടമുള്ള റോജര്‍ ഫെഡറര്‍ മാത്രമാണ് മുന്നിലുള്ളത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in