
തീരുവയുദ്ധം എങ്ങോട്ട്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
സാമ്പത്തിക പാപ്പരത്തിലേക്ക് ദൈനംദിനം നടന്നടുക്കുന്ന അമേരിക്കന്‍ ഐക്യനാടുകള്‍ അനൈക്യതിലേക്കും ശിഥിലതയിലേക്കും വഴുതി വീഴാന്‍ ഇടയാകുന്ന സ്ഥിതിയാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് ആന്‍ഡ്രൂ പീറ്റര്‍ നെപ്പോലിറ്റനോ (Andrew Peter Napolitano ) എന്ന മുന്‍ അമേരിക്കന്‍ സുപ്രീം കോര്‍ട്ട് ജഡ്ജും രാഷ്ട്രിയ നിരീക്ഷകനും ഒരഭിമുഖത്തില്‍ ബോദ്ധ്യപ്പെടുത്തുന്നു. ഇത് മറ്റെല്ലാ സാമ്പത്തിക വിദഗ്ദരും ശരിവെക്കുന്നു മുണ്ട്.
യഥാര്‍ത്ഥത്തില്‍, 1992ല്‍ USSR ന്റെ തകര്‍ച്ചക്ക് കാരണമായ സ്ഥിതി ഗതികളിലേക്ക് ഇന്ന് അമേരിക്കയും എത്തിനില്‍ക്കുന്നു. വെട്ടിപ്പിടുത്തത്തിന്റെ മത്സര -സാമ്പത്തിക രാഷ്ട്രിയ ചരിത്രം, മറ്റൊരു തലത്തില്‍ പക ചോദിച്ചിരിക്കുന്ന സ്ഥിതിയാണ് വന്നു ചേര്‍ന്നിട്ടുള്ളത്. ഇതോടെ വീണ്ടും ലോക സാമ്പത്തിക-രാഷ്ട്രിയ സംവിധാനങ്ങള്‍ അടിമുടി മാറ്റങ്ങള്‍ക്ക് വിധേയമാകുയാണോ ഉണ്ടാവുക, അതോ താങ്ങാനാവത്ത വിധം കടബാദ്ധ്യതകളും കമ്പോള മാന്ദ്യവും ബാധിച്ചിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥ അങ്ങനെ തന്നെ തുടരുകയാണോ ഉണ്ടാവുക എന്നത് ലോകം വളരെ ഔല്‍സ്യകൃത്തോടെ, ശ്വാസം പിടിച്ചു ഉറ്റു നോക്കി കൊണ്ടിരിക്കുന്ന സ്ഥിതിയാണു വന്നു ചേര്‍ന്നിട്ടുള്ളത്.
ബ്രിക്ക്സ്സ് (BRICS) ന്റെ ഉദയവും ഡോളറിന്റെ ഇടിവും, അപ്രസക്തിയും ലോക സാമ്പത്തിക മേഖലയില്‍ തികച്ചും വിപ്ലവകരമായ ചേരിതിരിവാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് എന്നതില്‍ ഇന്ന് ആര്‍ക്കും തര്‍ക്കമില്ല. അപ്പോള്‍ തന്നെ, ഘടനാപരമായ പ്രതിസന്ധിയെ നേരിടുന്ന മുതലാളിത്ത വ്യവസ്ഥ, കൂടുതല്‍ ആഴത്തില്‍ പ്രതിസന്ധിയെ നേരിടേണ്ടി വരുക എന്ന സ്ഥിതിയിലേക്ക് വഴുതി വീഴുകയാണു ഉണ്ടാവുകതാനും. അത്തരത്തില്‍ ഉപരോധമടങ്ങുന്ന വ്യാപാരയുദ്ധം ഇന്ന് പാപ്പരാക്കുന്ന രാജ്യങ്ങള്‍ ഒരു ഭാഗത്ത് അണിനിരക്കുമ്പോള്‍, മറുഭാഗത്ത്, ജനകീയ ജനാധിപത്യ സോഷ്യലിസ്റ്റ് വ്യവസ്ഥ സമാന്തര പര്യായമായി ഉടലെടുത്തു വന്നിട്ടുള്ളതിനെ, നാളിതുവരെയും എതിര്‍ത്തും നശിപ്പിച്ചും നിലനിന്നിരുന്ന മുതലാളിത്ത ലോകം, ജനാധിപത്യത്തിനും, സോഷ്യലിസത്തിനും ഗുണകരമല്ലാത്ത, തികച്ചും വസ്തുനിഷ്ഠവും ആത്മനിഷഷ്ഠവുമായ പാപ്പരത്തം ലോകത്ത് വരുത്തി വെച്ചിരിക്കുകയാണു താനും. ഈ കാരണങ്ങളാലും / ചുറ്റുപാടുകളാലും ,ഒരു അരാജക രാഷ്ട്രിയ പ്രതിസന്ധിയും, ആശയ കുഴപ്പങ്ങളുമേറിയ ലോകമാണ് ഇന്ന് സാജാതമായിരിക്കുന്നത്. ഇടതുപക്ഷ വ്യവസ്ഥ ആവശ്യപ്പെടുന്ന ലോകവും വലതുപക്ഷ ആശയങ്ങള്‍ മേല്‍ക്കോയ്യ നേടിയ രാഷ്ട്രീയ സംവിധാനങ്ങളും പ്രതിസന്ധിയെ അതീവ രൂക്ഷമാക്കൂന്നുണ്ട്. വളരെ വ്യക്തമായി തന്നെ, ജനകീയ സമരങ്ങള്‍ ശക്തി പ്രാപിക്കുമ്പോള്‍ തന്നെ, ഇക്കാര്യങ്ങള്‍ ലോകത്തെ ഏറെ സങ്കീര്‍ണ്ണമാക്കി മാറ്റുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്ന് ഭൗഗോളിക /ഭൂഖണ്ഡവാദ സാമ്രാജ്യ വ്യവസ്ഥയുടെ പ്രതിസന്ധി, ആഗോള സാമ്രാജ്യ സാമ്പത്തിക രാഷ്ട്രിയ വ്യവസ്ഥയുടെ പ്രതിസന്ധിയാണോ എന്നത്, ഈ വ്യവസ്ഥക്ക് എതിര്‍ നിലക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ രാഷ്ട്രിയ നേതൃത്വത്തിലുള്ള പുരോഗമന ജനാധിപത്യ ചേരിയില്‍ അണിനിരത്തിട്ടുള്ളവര്‍ വളരെ ഔനല്‍സ്യക്ക്യത്തോടെ ഉറ്റു നോക്കുന്ന വിഷയമാണന്നിരിക്കെ, അമേരിക്കയെ വീണ്ടും മഹത്തരമാക്കുക,ഏക മഹാശക്തിയായി നിലനിര്‍ത്തുക എന്ന റോണാള്‍ഡ് റീഗണ്‍ മുന്നോട്ടു വെച്ച 1980 ലെ മുദ്രവാക്യം ഏറ്റെടുത്തു കൊണ്ട്, ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപ് അമരിക്കന്‍ ഇറക്കുമതികള്‍ക്ക് മേല്‍ തീരുവ ചുമത്തി, കടങ്ങള്‍ നികത്തി ഏക മഹാശക്തിയായി നിലനില്‍ക്കുക എന്ന സ്വപ്നങ്ങള്‍ കാണുകയും, എന്നാല്‍ ഇപ്പോഴത്തെ ലോക സാഹചര്യത്തില്‍ അത് പൂവിടാന്‍ ഇടയില്ലാതെ പരിതാപകരമായി തകരുന്നതുമായ കാഴ്ചയാണ കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്‍ഡ്യക്ക് മേല്‍ 50% തീരുവ വന്നതോടെ, രാജ്യം ഇന്ന് കുറച്ചുമാത്രം ഇറക്കുമതി ചെയ്യുന്ന ചൈനയോടു അടുക്കേണ്ട സ്ഥിതിയിലെത്തി നില്‍ക്കുകയാണ്. ഈ പ്രക്രിയയില്‍ ലോകത്ത് ഇതുവരെ ഭീമമായ വ്യാപാര വ്യവസായ നഷ്ടങ്ങളാണ് സംഭവിച്ചതെങ്കില്‍, തുടര്‍ന്നു 2008 ലെ ആഗോള വ്യാപാര മാന്ദ്യത്തെ പിന്‍തള്ളി, വമ്പിച്ച വ്യവസായ പ്രതിസന്ധിയാണ് കാത്തിരിക്കുന്നതെന്നാണ് ഏകകണ്ഠമായി എല്ലാ സാമ്പത്തിക വിദഗ്ദരും വിലയിരുത്തുന്നു.
കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളായി ലോകം സദാ യുദ്ധങ്ങളുടെ പിടിയിലാണ് വളര്‍ന്നു വന്നത്. ഒന്നും രണ്ടും മഹായുദ്ധങ്ങള്‍ ആയുധ പന്തയത്തിന്റെ പരീക്ഷണങ്ങളായിട്ടാണവസാനിച്ചതെങ്കില്‍, അതിനു മുന്‍മ്പുള്ള കാലഘട്ടം ആയുധ ശക്തിയുടെ പ്രഹര/ സംഹാര ശേഷി കുറവായതിനാല്‍ യുദ്ധങ്ങള്‍ പരിമിത മേഖലയില്‍ ഭൂഖണ്ഡങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നിരുന്നവയായിരുന്നു. ഇന്നിതാ ഭൂഖണ്ഡാനന്തര യുദ്ധശേഷി മിക്ക രാജ്യങ്ങള്‍ക്കും സായാത്തമായതോടെ, യുദ്ധതന്ത്രങ്ങളില്‍ മൗലികമായ അഴിച്ചു പണികള്‍ നടന്നു കൊണ്ടിരിക്കുന്നു. മഹായുദ്ധങ്ങള്‍ തന്നെ രക്ത ചൊരിച്ചിലില്ലാതെ, ആഴത്തില്‍ തകര്‍ച്ച വരുത്താനുള്ള ശ്രമമാണ് കൈക്കൊള്ളുന്നത്. യുദ്ധങ്ങളുടെ അകലും പിടിയും മാറി മറിയുന്നു. പുതിയ യുദ്ധോപകരണങ്ങള്‍ ആയുധ വിപണിയെ ശക്തിപ്പെടുത്തുന്നുണ്ടെങ്കില്‍ തന്നെ കമ്പോള മാന്ദ്യം സ്വാഭാവികമായി ആ മേഖലയേയും കീഴ്‌പ്പെടുത്തിയേക്കും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ഇന്ന് ഏറ്റവും ശ്രദ്ധ പിടിച്ചിരിക്കുന്ന യൂദ്ധം തലതിരിഞ്ഞ തീരുവ യുദ്ധമാണ്. എല്ലാ യുദ്ധങ്ങളും ലോകത്ത് മാറ്റങ്ങള്‍ക്ക് വഴി തിരിവ് ആയിട്ടുണ്ടങ്കില്‍ പുതിയ തീരൂവയുദ്ധം അഥവാ വ്യാപാര യുദ്ധം സൃഷ്ടിക്കുന്ന മാറ്റം എന്താകാം ? ഈ യുദ്ധത്തില്‍ നിര്‍ണ്ണയകമായി തീര്‍ന്നിരിക്കുന്ന ഘടകം സങ്കേതികവിദ്യയില്‍ മികവു നേടിയ രാജ്യത്തിന്റെ മേല്‍ക്കോയ്യ ആകുമെങ്കില്‍, ലോകകബോളം നിയന്ത്രിക്കുന്നതാര് എന്നതും നിര്‍ണ്ണായകമായിരിക്കൂന്നു. അത് ഇപ്പോള്‍ ചൈന പൂര്‍ണ്ണമായി കൈവശപ്പെടുത്തി കഴിഞ്ഞിരിക്കുന്നു എന്നാണ് എല്ലാ സൂചികകളും വ്യക്തമാക്കുന്നത്.
മുന്നമതായി വ്യവസായ – വ്യാപാര ശൃംഘലയില്‍ രൂപപ്പെട്ടിരിക്കുന്ന അനിതര സാധാരണമായ മാറ്റങ്ങളാണ്. മുതലാളിത്തലോകം പരിവര്‍ത്തനപ്പെടുത്തി ഒരു അഖണ്ഡ കമ്പോളമാക്കിയത്. അതിന്റെ സൃഷ്ടിയാണ്, ലോകം അന്നുവരെ കാണാത്ത കുറ്റന്‍ വ്യവസായ ശാലകളും, കൂട്ടായ അദ്ധ്വാനവും. അമേരിക്ക കുറഞ്ഞ വേതനവും, ഉപഭോക വസ്തുക്കളും ഉള്‍ക്കൊണ്ട സുലഭമായ ചൈനീസ് ഉല്‍പ്പാദന മേഖലയെ ഉപയോഗപ്പെടുത്തി. പുത്തന്‍ കൊളോണിയല്‍ വ്യവസ്ഥക്ക് സമാനമായ ഒരു വ്യാപാര ബന്ധമാണ് ചൈനയുമായി അവര്‍ തുടങ്ങിവെച്ചത് എങ്കിലും, ചൈന നിലനിര്‍ത്തിയ ആപേക്ഷികമായ സാമ്പത്തിക-സാങ്കേതിക രാഷ്ട്രിയ സ്വാതന്ത്ര്യം പഴയ കോളണിയല്‍ വ്യവസ്ഥയില്‍ നിന്നും ചൈനീസ് ദേശീയവാദികളുടെ -ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ നിലനിന്നു പോരുന്ന അധികാരത്തെ, ഇളക്കി മറിക്കാന്‍ പ്രാപ്തമായിരുന്നില്ല എന്നത് മറ്റൊരു ലോക സാമ്പത്തിക – വ്യാപാര ക്രമത്തിന് വഴിവെച്ചു. ഒരു ഭാഗത്ത് അത് ഭരണകൂട മുതലാളിത്ത നിയന്ത്രണത്തിലുള്ള, സോഷ്യല്‍ സാമ്രാജ്യത്വ വ്യവസ്ഥ നിലവില്‍ വരുത്തി. ഫലത്തില്‍ സോഷ്യലിസത്തിന്റെ ഗുണങ്ങള്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളിലൂടെ ഉണ്ടായ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഫലം, ചൈനീസ് ദേശീയവാദികള്‍ കയ്യടക്കിയെങ്കില്‍, സമാനമായ സ്ഥിതി സോവിയറ്റ് യൂണിയന്റെ പുരോഗതി ഓളിഗാര്‍ഗ്ഗികള്‍ റഷ്യയില്‍ കയ്യടക്കുന്നതിലും എത്തിച്ചു. ഈ പുതിയ വ്യാപാരയുദ്ധത്തിന്റെ മറവില്‍ ഉരുത്തിരിഞ്ഞു വരുന്ന പുതിയ ലോക സാമ്പത്തിക-രാഷ്ട്രീയ ക്രമം, ലോക ജനതയും കാലഹരണപ്പെട്ട മുതലാളിത്ത വ്യവസ്ഥയും തമ്മിലുള്ള മൂര്‍ച്ചിച്ചു വരുന്ന വൈരുദ്ധ്യവും പൊരുത്തകേടുകളും നിര്‍ണ്ണായകമായ വഴിതിരിവുകള്‍ ലോകത്ത് സൃഷ്ടിച്ചേക്കാം.