കെ പ്രഭാകരനും ഇ ഹരികുമാറിനും ആദരാഞ്ജലി.

കഴിഞ്ഞ ദിവസം അന്തരിച്ച ചിത്രകാരന്‍ കെ പ്രഭാകരനും എഴുത്തുകാരന്‍ ഇ ഹരികുമാറിനും സാംസ്‌കാരിക കേരളത്തിന്റെ ആദരാഞ്ജലി.

കഴിഞ്ഞ ദിവസം അന്തരിച്ച ചിത്രകാരന്‍ കെ പ്രഭാകരനും എഴുത്തുകാരന്‍ ഇ ഹരികുമാറിനും സാംസ്‌കാരിക കേരളത്തിന്റെ ആദരാഞ്ജലി. ഇന്ത്യന്‍ റാഡിക്കല്‍ ചിത്രകലയിലെ ശ്രദ്ധേയനായിരുന്ന പ്രഭാകരന്‍ (70) ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിര്യാതനായത്. ചലചിത്രസംവിധായകനായിരുന്ന ചിന്ത രവിയുടെ സഹോദരനാണ്. പ്രശസ്ത ചിത്രകാരിയും ബംഗാള്‍ സ്വദേശിനിയുമായ കബിത മുഖോപാധ്യായയാണ് ഭാര്യ.

വഡോദരയിലും ശാന്തിനികേതനിലും ചിത്രകല അഭ്യസിച്ച പ്രഭാകരന്‍ മൂന്നര പതിറ്റാണ്ടോളം വിവിധ പ്രസിദ്ധീകരണങ്ങളില്‍ ചിത്രങ്ങള്‍ വരച്ചിരുന്നു.  1987- ല്‍ രൂപവത്കരിച്ച ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്സ് ആന്‍ഡ് സ്‌കള്‍പ്ചേഴ്സ് അസോസിയേഷന്റെ സജീവപ്രവര്‍ത്തകനായിരുന്നു. 1995- ല്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ് നേടി. 2000-ല്‍ മികച്ച ചിത്രകാരനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ലോകത്തിന്റെ പല ഭാഗത്തും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജിലായിരുന്നു കലാപഠനം. പിന്നീട്, ബറോഡയിലെ എം.എസ്. സര്‍വകലാശാലയില്‍നിന്നു ചിത്രകലയില്‍ ബിരുദാനന്തര ഡിപ്ലോമയും ബി.എയും എം.എയും കരസ്ഥമാക്കി.

മഹാകവി ഇടശ്ശേരിയുടെ മകനാണ് ഇ. ഹരികുമാര്‍ (76). തൃശൂരില്‍ വെച്ചായിരുന്നു മരണം. ആദ്യ കഥ ‘മഴയുള്ള രാത്രിയില്‍’ 1962 ല്‍ പ്രസിദ്ധീകരിച്ചു. 9 നോവലുകളും 13 ചെറുകഥകളും ഹരികുമാറിന്റേതായുണ്ട്. 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. ‘ദിനോസോറിന്റെ കുട്ടി’എന്ന ചെറുകഥ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, ‘പച്ചപ്പയ്യിനെ പിടിക്കാന്‍’ എന്ന ചെറുകഥക്ക് പത്മരാജന്‍ പുരസ്‌കാരവും ലഭിച്ചു. കമ്പ്യൂട്ടര്‍ ടൈപ്പ് സെറ്റിങ്, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply