സ്വതന്ത്രചിന്താഗതിക്കാരിയായ യുവതിയെ പീഡിപ്പക്കുന്നതായി പരാതി

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് ചേവായൂരില്‍ താമസിച്ചു വരികെ വീട്ടുകാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോയ യുവതിയെക്കുറിച്ചു ഡിസംബര്‍ മാസത്തിനുശേഷം നാളിതുവരെ ആയിട്ടും ഒരു വിവരവും ലഭ്യമല്ല. അവസാനമായി വീട്ടുകാര്‍ പാലക്കാടുള്ള മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോകുകയാണ് എന്ന് അറിയിക്കാനാണ് അഞ്ജന സുഹൃത്തുക്കളെ വിളിച്ചത്.

കണ്ണൂര്‍ സ്വദേശിയും ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷ് എന്ന യുവതിയെ വീട്ടുകാര്‍ പീഡിപ്പിക്കുന്നതായി പരാതി. യുവതി ഉഭയലിംഗാഭിമുഖ്യമുള്ളതായതും സ്വതന്ത്രമായ ജീവിതരീതികള്‍ തുടരുന്നയാളുമായതാണ് വീട്ടുകാരുടെ പീഡനത്തിനു കാരണമായി പറയപ്പെടുന്നത്. കഴിഞ്ഞ ഡിസംബര്‍ 24 ന് യുവതിയെ പാലക്കാടുള്ള മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയിരുന്നു. പിന്നീട് യുവതിയുടെ സുഹൃത്തുക്കള്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതിെപ്പട്ടിരുന്നു. യുവതി ലഹരിക്കടിമയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീട്ടുകാര്‍ പീഠനം തുടരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ യുവതിയെ കണ്ടെത്തണം എന്ന പരാതിയില്‍ പോലീസ് വളരെയധികം അനാസ്ഥയാണ് കാണിക്കുന്നതെന്ന് സൃഹുത്തുക്കളായ നസീമ. ഗാര്‍ഗി എന്നിവര്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് നാലോടെ കണ്ണൂര്‍ എസ്.പി ഓഫീസില്‍ പരാതിയുമായി എത്തിയ സുഹൃത്തുക്കളോട് പോലീസ് തീര്‍ത്തുംഅലംബാവത്തോടെയാണ് പെരുമാറിയത്. പോലീസ് സംഘം വീട്ടിലേക്ക് എത്തുന്നുണ്ടെന്ന് അഞ്ജന ഹരീഷിന്റെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു എന്നും സുഹൃത്തുക്കള്‍ പറയുന്നു. സുഹൃത്തുക്കളടക്കം പോലീസ് സംഘം വീട്ടില്‍ എത്തിയപ്പോള്‍ വീട് അടഞ്ഞു കിടന്നിരുന്നു. അല്പം മുമ്പുവരെ ആള്‍പെരുമാറ്റം ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അലക്കി നനഞ്ഞ തുണികള്‍ അഴയില്‍ തൂകിയിട്ടിരുന്നു. അയല്‍ക്കാരും ബന്ധുക്കളും എന്ന് അവകാശപ്പെട്ട ചിലര്‍ സുഹൃത്തുക്കളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. മുമ്പും അഞ്ജനയുടെ സുഹൃത്തായ പ്രണോയ് പ്രസൂണിനെ രാഷ്ട്രീയ ബജ്രംഗ്ദള്‍ എന്ന സംഘടനയില്‍ നിന്നും ഹിന്ദു ഹെല്പ് ലൈന്‍ എന്നാണെന്ന് അറിയിച്ചുകൊണ്ട് വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് ചേവായൂരില്‍ താമസിച്ചു വരികെ വീട്ടുകാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോയ യുവതിയെക്കുറിച്ചു ഡിസംബര്‍ മാസത്തിനുശേഷം നാളിതുവരെ ആയിട്ടും ഒരു വിവരവും ലഭ്യമല്ല. അവസാനമായി വീട്ടുകാര്‍ പാലക്കാടുള്ള മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോകുകയാണ് എന്ന് അറിയിക്കാനാണ് അഞ്ജന സുഹൃത്തുക്കളെ വിളിച്ചത്.

വീട്ടുകാരില്‍ നിന്ന് നേരിട്ട നിരന്തരമായ പീഠനങ്ങള്‍ അഞ്ജന പലപ്പോഴും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെ യുവതിയെയും അമ്മയെയയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കും എന്ന് എസ് പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരും ഇന്നലെ സുഹൃത്തുക്കളോട് അറിയിച്ചിരുന്നു എങ്കിലും ഇപ്പോള്‍ അന്വേഷണത്തില്‍ നിന്ന് പോലീസ് പിന്നോട്ട് പോകുകയാണ്. പോലീസ് സ്റ്റേഷനില്‍ അന്വേഷണവുമായി പോയ സുഹൃത്തുക്കളില്‍ ഒരാളും ട്രാന്‍സ്‌ജെന്‍ഡറുമായ റോസാ ഫെലീഷ്യയോട് വളരെ മോശമായ രീതിയിലാണ് പോലീസ് പെരുമാറിയതെന്നും സുഹൃത്തുക്കള്‍ അറിയിച്ചു. ഇതുവരെ ആയിട്ടും അഞ്ജന എവിടെ ഉണ്ടെന്നോ എപ്പോള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുമെന്നോ പോലീസ് സുഹൃത്തക്കളെ അറിയിക്കാന്‍ തയ്യാറായിട്ടില്ല. പോലീസ് സ്റ്റേഷന് മുന്നില്‍ സുഹൃത്തുക്കള്‍ കാത്തു നില്‍ക്കുകയാണ്.

https://www.facebook.com/gargih/videos/10162755293420577/

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply