അന്താരാഷ്ട്രനാടകോത്സവം നിലനിര്‍ത്താന്‍….

തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ മാതൃകയില്‍ 12 വര്‍ഷം മുമ്പ് സംഗീത നാടക അക്കാദമി അധ്യക്ഷനായിരുന്ന, അന്തരിച്ച നടന്‍ മുരളിയുടെ നേതൃത്വത്തിലാണ് തൃശൂരില്‍ അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ആരംഭിച്ചത്. പടിപടിയായി അന്താരാഷ്ട്രതലത്തിലേക്കുയര്‍ന്ന നാടകോത്സവം ഇന്നുപക്ഷെ തകര്‍ച്ചയുടെ പാതയിലാണ്. ഇത്തവണത്തെ നാടകോത്സവം അതിന്റെ തെളിവായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് മികച്ച നാടകസംഘങ്ങളെ കൊണ്ടുവരാന്‍ വന്‍സാമ്പത്തിക ചിലവ് വരുമെന്നതു ശരിയാണ്. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈകഴുകുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തവണ കേവലം ഒരു കോടി മാത്രമാണ് അനുവദിച്ചത്. എന്നാല്‍ സാമ്പത്തികപ്രശ്‌നം മാത്രമല്ല ഈ തകര്‍ച്ചക്കു കാരണമെന്നാണ് നാടകപ്രവര്‍ത്തകരും ആസ്വാദകരും പറയുന്നത്. ഈ സാഹചര്യത്തിലാണ് നാടകപ്രവര്‍ത്തകനും ദേശാഭിമാനി ലേഖകനുമായ കെ ഗിരീഷ്, ഇ്റ്റ്‌ഫോക്കിന്റെ സ്വീകാര്യതയില്‍ വരുന്ന കുറവ് പരിഹരിക്കാന്‍ നാടകാസ്വാദകരും പ്രവര്‍ത്തകരുമായ പലരോടും സംസാരിച്ച് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

1 ഇറ്റ്‌ഫോക്കിന്റെ സംഘാടനത്തിനുമാത്രമായി പ്രത്യേക കമ്മിറ്റി രൂപീകരിക്കണം.
2 ഇറ്റ്‌ഫോക്കിന് പ്രത്യേക ഹെഡില്‍ ബജറ്റില്‍ പണം നീക്കിവെക്കണം
3 സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തീകപ്രതിസന്ധികള്‍ പരിഹരിക്കും വരെ 10 ദിവസമെന്നുള്ളത് അഞ്ചോ ആറോ ദിവസമായി ഇറ്റ്‌ഫോക്ക് ചുരുക്കാം.
4 പ്രദര്‍ശിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ ലഘുവിവരണം നാടകസംഘത്തെക്കുറിച്ചുള്ള വിവരണം, സംവിധായകന്‍ , രചയിതാവ് എന്നിവരെക്കുറിച്ചുള്ള വിവരണങ്ങള്‍ , സംഘം പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രീയ -സാമൂഹ്യാവസ്ഥ, അവരുടെ തിയറ്റര്‍ എന്നീ വിവരങ്ങളും മുന്‍കൂട്ടി മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണം.
5 അവതരിപ്പിക്കപ്പെടുന്ന നാടകത്തിന്റെ സ്വഭാവം (ഡോക്യു പ്ലേ, സോളോ, സ്‌റ്റോറി ടെല്ലിംങ്ങ്…) മുന്‍കൂട്ടി കാണിക്ക് മനസ്സിലാക്കി തെരഞ്ഞെടുപ്പിന് അവസരം നല്‍കണം.
6 മലയാള നാടകം നഗരനാടകപ്രവര്‍ത്തകരുടെ മാത്രം വ്യായാമമാക്കരുത്. ഗ്രാമങ്ങളിലുള്ള നാടകപ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാക്കണം.
7 പൊതുക്കാഴ്ചയെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഒരവതരണമെങ്കിലും പൊതുവേദിയില്‍ എല്ലാ ദിവസവും ഉണ്ടാകണം.
8 നേരത്തെ വന്‍തോതിലുണ്ടായിരുന്ന ഗ്രാമീണനാടകപ്രവര്‍ത്തകരുടെ പ്രാതിനിധ്യം തിരികെ കൊണ്ടുവരണം
9 അതിനായി എല്ലാ വര്‍ഷവും ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഒരു അതതു പ്രദേശത്തെ നാടകപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിദേശസംഘവുമായി ചേര്‍ന്നുള്ള കൊളാബറേറ്റീവ് പ്ലേ ഉണ്ടാകണം
10 കഥകളിയും കൂടിയാട്ടവും മാത്രമല്ല കേരള നാടകവേദിയെന്നും സമകാലീന നാടകവേദിയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ അതിലുണ്ടെന്നും വിദേശപണ്ഡിതര്‍ക്കു കൂടി ബോധ്യമാക്കണം
11 അതിനായി അവരും നമ്മുടെ നാട്ടുനാടകപ്രവര്‍ത്തകരും ചേര്‍ന്നുള്ള വര്‍ത്തമാനങ്ങള്‍ക്ക് ഇടമുണ്ടാക്കണം
12 നാടകോസ്തവത്തിന്റെ പ്രചരണം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ് കുറേ വര്‍ഷങ്ങളായി. വന്‍ തോതിലുള്ള പ്രചരണവും അതോടൊപ്പം അനുബന്ധ പരിപാടികളും ജില്ലയിലെങ്കിലും പരക്കെ നടത്തണം. പ്രാദേശിക നാടകസംഘങ്ങളും നാടക് പോലുള്ളള സംഘടനകളുമായി ചേര്‍ന്ന് ഇതു നടത്താം.
13 നാടകത്തിനോടൊപ്പം നാടകോത്സവത്തിന്റെ അന്തരീക്ഷത്തെ ഉത്സവസമാനമാക്കിയിരുന്ന മറ്റു കലാകാരന്മാര്‍ പാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കണം
13 നാടകേതര കലാരൂപങ്ങളുടെ അവതരണത്തിനുണ്ടായിരുന്ന ഇടം നഷ്ടമാക്കരുത്.
14 ലളിതകലാ-സാഹിത്യ അക്കാദമികളുടെ പങ്കാളിത്തം ഉറപ്പാക്കി നാടകസാഹിത്യം ചിത്രകല എന്നിവയെ ബന്ധപ്പെടുത്തിയുള്ള സെമിനാറുകളും പ്രഭാഷണങ്ങളും ഇറ്റ്‌ഫോക്കിന്റെ ഭാഗമാക്കണം.
15 എല്ലാറ്റിനുമുപരിയായി അക്കാദമി ജീവനക്കാര്‍ നിയന്ത്രിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന മേളയാക്കാതെ ജനകീയപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഒന്നാക്കി ഇറ്റ്‌ഫോക്കിനെ മാറ്റണം.
16 ഈ കുറിപ്പ് വായിച്ച ശേഷം പ്രൊഫ ഗംഗാധരന്‍ മാഷ് (മുന്‍ അക്കാദമി സെക്രട്ടറി) പറഞ്ഞ ഒരു നിര്‍ദേശം കൂട്ടി ചേര്‍ക്കുന്നു, നാടകങ്ങളുടെ തെരഞ്ഞെടുപ്പ് ഒരാളിലോ രണ്ടോ മൂന്നോ പേരിലോ ഒതുങ്ങരുത്. കുറെക്കൂടി ജനാധിപത്യപരമായാകണം. വൈവിധ്യ ദര്‍ശനങ്ങളുള്ള ഒരു ടീം അഞ്ചോ ആറോ പേരാകാം, അവര്‍ ചര്‍ച്ച ചെയ്താകണം നാടകങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. മലയാള നാടകങ്ങള്‍ തെരഞ്ഞെടുക്കേണ്ടതിലും ആ ജനാധിപത്യം വേണം’ നാടകരംഗത്ത് സജീവമായി നില്‍ക്കുന്നവരാകണം ഈ കമ്മിറ്റികളില്‍ വേണ്ടത് – ഒപ്പം തിയറ്ററ്റിലേയും സമൂഹത്തിലേയും പുതിയ വികാസങ്ങളെ നിരീക്ഷിക്കുന്നവരുമാകണം
17 നാടകപ്രവര്‍ത്തകന്‍ പ്രതാപന്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ –
o കേരളത്തിലെ വിദ്യാലയം ഗ്രാമീണ ക്ലബുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാടകതല്‍പ്പരര്‍ക്കായി വിദേശത്തേയും സ്വദേശത്തേയും നാടക പ്രമുഖരുടെ ശില്‍പ്പശാല വേണം. ഒപ്പം നിലവില്‍ സജീവമായി നാടക വേദിയില്‍ നില്‍ക്കുന്നവര്‍ക്കും നവ നാടക ശില്‍പ്പശാല വേണം
o ഇറ്റ്‌ഫോക്ക് വളണ്ടിയര്‍മാരായി കോളേജ് ഗ്രാമീണ നാടക സംഘങ്ങള്‍ എന്നിവയിലെ നാടക സ്‌നേഹികള്‍ വേണം. കേരളത്തിലിനിയും ഗൗരമായിട്ടില്ലാത്ത തിയറ്റര്‍ മാനേജ്‌മെന്റ് പ്രാഫഷണലിസം, പെര്‍ഫെക്ഷന്‍ എന്നിവ മനസിലാക്കാന്‍ അതവരെ സഹായിക്കും
o ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് 10 പേരെങ്കിലുമാവാം. ഫെസ്റ്റിവല്‍ ഡയറക്ടറും തെരഞ്ഞെടുക്കപ്പെടുന്ന സംഘവും തമ്മില്‍ ഏതെങ്കിലും കൊള്ള കൊടുക്കലാവരുത്. ഡയറക്ടര്‍ക്ക് അടുത്ത ബന്ധമുള്ള സംഘത്തിന്റെ നാടകം മികച്ചതാണന്ന് ഡയറക്ടറേറ്റ് ഉറപ്പുവരുത്തണം
o ഡയറക്ടറേറ്റ് നിര്‍ബന്ധമായും മുഖാമുഖത്തില്‍ ഉണ്ടാവണം. കാണികളുടെ സംശയം തീര്‍ക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
o ഒരു തവണ ഫെസ്റ്റിവല്‍ ഡയറക്ടറായിരുന്ന് ഫെസ്റ്റിവല്‍ വിജയിപ്പിച്ച വരെ വീണ്ടും പരിഗണിക്കണം
o ഇതുവരെ അവസരം നല്‍കിയിട്ടില്ലാത്ത അക്കാദമിക്ക് തലത്തില്‍ നാടകം പഠിച്ച് സാന്നിധ്യമറിയിച്ച മലയാളി നാടക പ്രവര്‍ത്തകരെ ഡയറക്ടറായി പരിഗണിക്കണം
o ടെക്‌നിക്കല്‍ ഡയറക്ടറായി പുതിയവര്‍ വരണം. കേരളത്തിനു പുറത്ത് ടെക്‌നിക്കല്‍ ഡയറക്ടര്‍ എന്ന നിലയില്‍ സാന്നിധ്യമറിയിച്ചവരെ പരിഗണിക്കണം
o നാടകമവതരിപ്പിക്കാനുള്ള തുറന്ന വേദികള്‍ നഷ്ടമാക്കരുത്
o ഡയറക്ടറേറ്റ് എന്ന പദം തെറ്റാണന്നും ക്യുറേറ്റര്‍ ബോര്‍ഡ് ആണ് ശരിയെന്നും അറിയുന്നു.
o ഫെസ്റ്റിവല്‍ സംബന്ധിച്ച തീരുമാനം എടുക്കാന്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ക്കാവണം. അത് എക്‌സിക്യൂട്ട് ചെയ്യല്‍ ആവണം അക്കാദമിയുടെ ജോലി.
o ഫിലിം ഫെസ്റ്റിവല്‍ മാതൃകയില്‍ it fok നും പ്രത്യേക സജ്ജീകരണം വേണം (ഡയറക്ടറേറ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply