ജിഎസ്ടി വിഹിതം ലഭിച്ചില്ലെങ്കില്‍ സുപ്രീംകോടതിയിലേക്കെന്ന് തോമസ് ഐസക്ക്
ഫെഡറല്‍ സംവിധാനത്തെപോലും കേന്ദ്രംമാനിക്കുന്നില്ലെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും ഇക്കാര്യത്തില്‍ കേന്ദ്രത്തിനെതിരാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സംസ്ഥാനത്തിനു ലഭിക്കാനുള്ള ജിഎസ്ടി വിഹിതം ലഭിച്ചില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്തുചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. കേന്ദ്രത്തില്‍നിന്നു സംസ്ഥാനത്തിനു ലഭിക്കാനുള്ള ജിഎസ്ടി വിഹിതം ഈ മാസം 3200 കോടിയായി ഉയര്‍ന്നു. ഉടന്‍ അതു ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്തസാമ്പത്തിക പ്രതിസന്ധിയിലാകും. ഈതുക എപ്പോള്‍ തരുമെന്നുപോലും കേന്ദ്രം പറയുന്നില്ല. പകരം ജി.എസ്ടി കൗണ്‍സില്‍ വിളിക്കാമെന്നുമാത്രമാണ് പറയുന്നത്. ഫെഡറല്‍ സംവിധാനത്തെപോലും കേന്ദ്രംമാനിക്കുന്നില്ലെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും ഇക്കാര്യത്തില്‍ കേന്ദ്രത്തിനെതിരാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in