മട്ടാഞ്ചേരിയില്‍ കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നു വീണു.
ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശിയരില്‍ ജനിച്ചവരെയാണ് കറുത്ത ജൂതര്‍ എന്ന് വിളിച്ചിരുന്നത് . ഇവര്‍ക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കറുത്ത ജൂതന്മാര്‍ക്ക് പരദേശി ജൂതരുടെ പള്ളിയില്‍ പ്രവേശനം നിഷേധിച്ചതോടെയാണ് മറക്കടവിലെ സിനഗോഗ് നിര്‍മിച്ചത്.
മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ 400 വര്‍ഷം പഴക്കമുളള കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നു വീണു. ഇന്നലെ രാത്രി പെയ്ത മഴയിലാണ് കെട്ടിടത്തിന്റെ മുന്‍ഭാഗം ഇടിഞ്ഞുവീണത്. കഴിഞ്ഞ കുറേക്കാലമായി ആരും ശ്രദ്ധിക്കാതെ കിടക്കുകയായിരുന്നു. ഇടക്കാലത്ത് ഇതിന്റെ ഒരു ഭാഗം ഗോഡൗണായി മാറിയിരുന്നു.
ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശിയരില്‍ ജനിച്ചവരെയാണ് കറുത്ത ജൂതര്‍ എന്ന് വിളിച്ചിരുന്നത് . ഇവര്‍ക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്. കറുത്ത ജൂതന്മാര്‍ക്ക് പരദേശി ജൂതരുടെ പള്ളിയില്‍ പ്രവേശനം നിഷേധിച്ചതോടെയാണ് മറക്കടവിലെ സിനഗോഗ് നിര്‍മിച്ചത്. കൊച്ചിയിലെ ജൂതന്മാര്‍ ഇസ്രായേലിലേക്ക് മടങ്ങിയതോടെ കറുത്ത ജൂതരുടെ പള്ളി അനാഥമായി. പള്ളിയും പരിസരവും സ്വകാര്യ വ്യക്തികള്‍ കൈയടക്കി. പിന്നീട് 2014ല്‍ പള്ളി പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in