പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന്
തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ കോട്ടയം വഴിയുള്ള പാതയില്‍ 18.54 കിലോമീറ്ററാണ് ഇനിയും ഇരിട്ടിപ്പിക്കാനുള്ളത് അതിനായി 4.3 ഹെക്ടര്‍ ഭൂമി വേണം. ആലപ്പുഴ വഴിയുള്ള പാതയില്‍ അമ്പലപ്പുഴക്കും എറണാകുളത്തിനുമിടയില്‍ ഇതുതന്നെയവസ്ഥ.
സ്ഥലമെടുത്തു തരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ഉദാസീനതയാണ് കേരളത്തിലെ റെ.ില്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിന് കാരണമെന്ന്് റെയില്‍വെ. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ കോട്ടയം വഴിയുള്ള പാതയില്‍ 18.54 കിലോമീറ്ററാണ് ഇനിയും ഇരിട്ടിപ്പിക്കാനുള്ളത് അതിനായി 4.3 ഹെക്ടര്‍ ഭൂമി വേണം. കഴിഞ്ഞ വര്‍ഷം മെയില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാമെന്ന് കേരളം ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ നടപ്പായില്ല. ആലപ്പുഴ വഴിയുള്ള പാതയില്‍ അമ്പലപ്പുഴക്കും എറണാകുളത്തിനുമിടയില്‍ ഇതുതന്നെയവസ്ഥ. നിലവിലെ സാഹചര്യത്തില്‍ ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കലും, പുതിയ സര്‍വ്വീസുകളും പ്രായോഗികമല്ലെന്നും എംപിമാരുടെ യോഗത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചു. ഗുരുവായൂര്‍ തിരുനാവായ പാതക്ക് പൊതുജനങ്ങളുടെ എതിര്‍പ്പ് മൂലം സര്‍വ്വേ നടത്താന്‍ പോലും കഴിയുന്നില്ല. നിലമ്പൂരില്‍ നിന്ന് നഞ്ചന്‍കോട് വഴി വയനാട്ടിലേക്ക് റെയില്‍വേ ലൈന്‍ വൈണമെന്ന ആവശ്യം തല്‍ക്കാലം പരിഗണനയിലില്ലെന്നും മാനേജര്‍ അറിയിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in