പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് ഭരണപക്ഷവും പ്രതിപക്ഷവും.

16ന് ഇരുകൂട്ടരും ഒന്നിച്ച് സത്യാഗ്രഹം സഘടിപ്പിക്കുന്നു. രാവിലെ മുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് സത്യഗ്രഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രതിഷേധവുമായി ഭരണപക്ഷവും പ്രതിപക്ഷവും. 16ന് ഇരുകൂട്ടരും ഒന്നിച്ച് സത്യാഗ്രഹം സഘടിപ്പിക്കുന്നു. രാവിലെ മുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് സത്യഗ്രഹം. സംയുക്ത പ്രതിഷേധമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പരിപാടി. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ-സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. പ്രക്ഷോഭത്തോട് മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് ഭരണപക്ഷവും പ്രതിപക്ഷവും.

  1. Avatar for Critic Editor

    സത്യൻ കണ്ണൂർ

    മുസ്ലിംസിനു എത്ര മാത്രം ഈ നിയമം പ്രതികൂലമായി ബാധിക്കും എത്ര മാത്രം പേർക്ക് ബാധിക്കും എന്നുള്ള ഒരു കണ ക്കും കാണിക്കാതെ പ്രക്ഷോഭത്തിന് ഇറങ്ങുന്നത് രാഷ്‌ട്രീയ താൽപ്പര്യത്തിന് അപ്പുറം ദേശീയ താല്പര്യമാണെന്ന് പറയാൻ കഴിയില്ല.

Leave a Reply