മഴക്കണക്ക് തിരുത്തി എഴുതി ഓഗസ്റ്റിലെ മഴ, എഴുപത് വര്‍ഷത്തിന് ഇടയില്‍ ആദ്യം
മണ്‍സൂണിന്റെ രണ്ടാം പാദത്തിന്റെ തുടക്കമായ ആഗസ്റ്റില്‍ 420 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കാറ്. എന്നാല്‍ ഈ വര്‍ഷം ലഭിച്ചത് 951 മി മീറ്റര്‍. 126 ശതമാനം അധികം മഴയാണ് രേഖപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഒരാഴ്ചക്കിടെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയം സൃഷ്ടിച്ച ആഗസ്റ്റ് എട്ട് മുതല്‍ 14 വരെ ലഭിച്ചത് 515 മി മീ മഴയാണ്. 387 ശതമാനം വര്‍ധനവ്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മഴയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്ന സംസ്ഥാനത്ത് ഈ ഓഗസ്റ്റ് മാസം പെയ്തത് റെക്കോര്‍ഡ് മഴ. ജൂണും ജൂലൈയും നിരാശപ്പെടുത്തിയപ്പോഴാണ് ഓഗസ്റ്റ് മഴ കൂടുതല്‍ തന്നത്. അതാകട്ടെ, ഏകദേശം ഇരട്ടിയില്‍ കൂടുതലുമാണ്. എഴുപത് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. 1951ന് ശേഷം ആഗസ്റ്റില്‍ ഇത്രയും വലിയ തോതില്‍ മഴ ലഭിച്ചില്ലെന്ന് കാലാവസ്ഥാ വ്യതിയാന ഗവേഷകര്‍ പറയുന്നു.
മണ്‍സൂണിന്റെ രണ്ടാം പാദത്തിന്റെ തുടക്കമായ ആഗസ്റ്റില്‍ 420 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കാറ്. എന്നാല്‍ ഈ വര്‍ഷം ലഭിച്ചത് 951 മി മീറ്റര്‍. 126 ശതമാനം അധികം മഴയാണ് രേഖപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഒരാഴ്ചക്കിടെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയം സൃഷ്ടിച്ച ആഗസ്റ്റ് എട്ട് മുതല്‍ 14 വരെ ലഭിച്ചത് 515 മി മീ മഴയാണ്. 387 ശതമാനം വര്‍ധനവ്.
2018ലെ പ്രളയത്തില്‍ രേഖപ്പെടുത്തിയതിനേക്കാളും 130 മി മീ അധികം മഴയാണ് ലഭിച്ചത്. കേരളത്തില്‍ മണ്‍സൂണ്‍ മഴ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ജൂണ്‍ ജൂലൈ മാസങ്ങളെ ഇത്തവണ ഓഗസ്റ്റ് പിന്നിലാക്കി. കേരളത്തില്‍ ജൂണില്‍ പ്രതീക്ഷിക്കപ്പെടുന്ന 650 മി മീറ്ററിന് പകരം 359 മി മീ മഴയാണ് ലഭിച്ചത്. 45 ശതമാനം കുറവ്. 726 മി മീറ്റര്‍ മഴ പ്രതീക്ഷിച്ച ജൂലൈയില്‍ ലഭിച്ചത് 575 മി മീ മഴ.
(green reporter)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in