ചുംബനസമരകേസ് വെറുതെ വിട്ടു
അക്രമിക്കാനെത്തിയ സംഘപരിവാര്‍ ശക്തികളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു പോലീസ് ഭാഷ്യം. പിന്നീട് പോലീസിനെ ആക്രമിച്ചു എന്നു കള്ളക്കേസ് ചുമത്തുകയായിരുന്നു.
ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചുംബന സമരവുമായി ബന്ധപ്പെട്ട് ചുമത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട് കോടതിവിധിയായി. ചുംബന സമരത്തില്‍ പങ്കെടുത്തവരേയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയവരെയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകളോളം സ്റ്റേഷനില്‍ തടഞ്ഞു വെക്കുകയും ചെയ്തിരുന്നു. അക്രമിക്കാനെത്തിയ സംഘപരിവാര്‍ ശക്തികളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ പിന്നീട് പോലീസിനെ ആക്രമിച്ചു എന്നു കള്ളക്കേസ് ചുമത്തുകയായിരുന്നു. മാവോവാദികള്‍ എന്നാക്ഷേപിച്ചായിരുന്നു കേസ്. യുഡിഎഫ് സര്‍ക്കാരാണ് കേസ് ചുമത്തിയതെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരും പുറകോട്ടുപോയില്ല. ലാത്തിച്ചാര്‍ജ്ജിനെ ന്യായീകരിക്കാനും വകുപ്പുതല നടപടി ഒഴിവാക്കാനും പോലീസെടുത്ത കേസാണിതെന്നാണ് കോടതി നിരീക്ഷണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in